ഇന്ന് ഓശാന ഞായര്‍ ; ക്രൈസ്തവര്‍ വിശുദ്ധ വാരത്തിലേക്ക്
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഓശാന പെരുന്നാള്‍ ആചരിക്കുകയാണ്.ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പള്ളികളില്‍ പ്രത്യേക ശുശ്രൂഷകള്‍ നടക്കുന്നത്.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഷാര്‍ജ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓശാന ശുശ്രൂഷകള്‍ നിര്‍വ്വഹിച്ചു.കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമില്‍ എത്തിയ ക്രിസ്തുവിനെ ജനം ഒലീവ് കൊമ്പുകളേന്തിയും വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചും സ്വീകരിച്ചതിന്റെ അനുസ്മരമാണ് ഓശാനപ്പെരുന്നാള്‍.
പള്ളികളില്‍ വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച് കുരുത്തോലകളുമേന്തിയുള്ള പ്രദക്ഷിണവും നടന്നു. വിശുദ്ധ മദ്‌ബഹയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി വിതരണം ചെയ്ത കുരുത്തോലകൾ വിശ്വാസികള്‍ കൈയിലേന്തി പ്രദക്ഷിണത്തില്‍ പങ്കെടുത്തു. ഈ കുരുത്തോലകള്‍ വിശ്വാസികള്‍ വീടുകളില്‍ സൂക്ഷിച്ച് വയ്‌ക്കുന്നതും പതിവാണ്.
→ മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)