ഓടക്കാലി പള്ളി ; ഓര്‍ത്തഡോക്സ് സഭാ വൈദീകര്‍ക്കെതിരെയുള്ള നിരോധന ആവശ്യം നിലനില്‍ക്കുന്നതല്ല : കേരളാ ഹൈക്കോടതി
മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രസനത്തില്‍പെട്ട ഓടക്കാലി സെന്റ് മേരീസ് പള്ളിയില്‍ ഓര്ത്തഡോക്സ് സഭാ വൈദീകര്‍ പ്രവേശിക്കുന്നതും കര്മ്മങ്ങള്‍ നടത്തുന്നതും ശാശ്വതമായി നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് 14 ജൂലായ് 1974 ലെ പള്ളി പൊതുയോഗ തീരുമാന പ്രകാരം സിറിയന്‍ ഓര്ത്തയഡോക്സ് സഭയുടെ (യാക്കോബായ) വികാരി എന്ന നിലയിലും പള്ളി കൈക്കാര്‍ എന്ന നിലയിലും പെരുമ്പാവൂര്‍ മുനിസിഫ് കോടതിയില്‍ ഓ എസ് 315/74 ആയി നല്കിിയ (പിന്നീടു ഓ എസ് 46/77 ആയി ജില്ലാ കോടതിയിലും ഏ എസ് 665/1998 ആയി ഹൈക്കോടതി) കേസ് നിലനില്ക്കുന്നതല്ല എന്ന് ജില്ലാകോടതിയും ബഹു കേരളാ ഹൈക്കോടതിയും കണ്ടത്തി ഉത്തരവായിരിക്കുന്നു.
ശാശ്വത നിരോധനം ആവശ്യപ്പെട്ടുകൊണ്ട് യാക്കോബായ വിഭഗം നല്കികയ ഹര്ജിന ബഹു ജില്ലാക്കോടതി ഇപ്രകാരം വിശദമായി പരിശോധിച്ചു
1. ഈ കേസ് നിലനില്ക്കു ന്നതാണോ?
2. വാദികള്‍ (യാക്കോബായ) ആണോ ഈ പള്ളിയില്‍ അതിലെ വിശ്വാസികള്ക്ക് വേണ്ടി മതപരമായ ആരോധന നടത്തുന്നതു?
3. വാദികളുടെ (യാക്കോബായ) അനുവാദം കൂടാതെ പ്രതികള്‍ക്കു (ഓര്‍ത്തഡോക്സ് സഭാ വൈദീകര്‍) പള്ളിയില്‍ മതപരമായ ചടങ്ങുകള്‍ വിശ്വാസികള്ക്ക് വേണ്ടി നടത്തുന്നതിന് അവകാശം ഉണ്ടോ?
4. വാദികള്‍ (യാക്കോബായ) ആവശ്യപ്പെടുന്നപ്രകാരം ശാശ്വതനിരോധനം അനുവദിക്കാവുന്നതാണോ?
5. വാദികള്‍ (യാക്കോബായ) ആവശ്യപ്പെടുന്ന മറ്റു കാര്യങ്ങളും കോടതി ചിലവും
കോടതിയുടെ വിധിന്യായം ഇപ്രകാരം സംഗ്രഹിക്കാം
ഇരുവിഭാഗവും ഈ പള്ളി മലങ്കര സഭയുടെ ഒരിടവക പള്ളി ആണെന്ന് സമ്മതിക്കുന്നു. മലങ്കര സഭാ കേസില്‍ ബഹു സുപ്രീം കോടതിയില്‍ നിന്ന് 1995 ല്‍ ഉണ്ടായ വിധി ഈ പള്ളിയെയും ബാധിക്കും. ആയതിനാല്‍ തന്നെ 1934 ലെ സഭാ ഭരണഘടന ഈ പള്ളിക്കും ബാധകമാണ്. സഭാ ഭരണഘടയുടെ ക്ലോസ് നമ്പര്‍ 40 ഈ പള്ളിക്കും ബാധകമാണ് (വികാരിയും മറ്റു പട്ടക്കാരെയും നിയമിക്കുന്നതിനും നീക്കുന്നതിനും സ്ഥലം മാറ്റുന്നതിനുമുളള അധികാരം ഇടവക മെത്രാപ്പോലീത്തക്കാകുന്നു. വികാരിയെ മാറ്റുമ്പോള്‍ വികാരിയുടെ കൈസ്ഥാനം ഒഴിഞ്ഞു പോകുന്നതാകുന്നു) വികാരിയെ നീക്കാന് ഉള്ള മെത്രാപ്പോലീത്തയുടെ അവകാശം സംരക്ഷിക്കപ്പെടെണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ മെത്രാപ്പോലീത്തയുടെ കല്പന വാദിക്കും പ്രതിക്കും ഒരുപോലെ ബാധകമാണ്. കേസ് നിലനില്ക്കുമ്പോള്‍ തന്നെ പള്ളി വികാരിമാര്‍ ആയിരുന്ന ഫാ ഔസെഫ് പാത്തിക്കലിനെയും ഫാ ജേക്കബ് അതിരമ്പുഴയെയും വികാരി സ്ഥാനത്തു നിന്ന് മാറ്റിയ നടപടി കോടതിയെ പ്രതികള്‍ ധരിപ്പിക്കുകയും ചെയ്തു. ആയതിനാല്‍ വാദികള്‍ക്ക് അവര്‍ ആരോപിക്കുന്ന ആക്ഷേപം പ്രതികള്‍ക്ക് മുകളില്‍ ചുമത്താന്‍ തെള്ളിവുകള്‍ നല്കാനും വാദികള്‍ക്ക് ഉള്ള അവകാശം സ്ഥാപിക്കാനും സാധിക്കാതെ വന്നിരിക്കുന്നു. ആയതിനാല്‍ തെളിവുകളുടെ അഭാവത്തില്‍ ഈ കേസ് നിലനില്ക്കുകന്നതല്ല എന്നും വാദികള്‍ക്ക് (യാക്കോബായ വിഭാഗത്തിനു) പള്ളിയില്‍ മതപരമായ ചടങ്ങുകള്‍ ഇടവക അംഗങ്ങള്ക്കും വേണ്ടി നടത്തുന്നതിന് സാദിക്കുന്നതല്ല മറിച്ച് അവ നടത്തണം എങ്കില്‍ അവരെ ചുമതലപ്പെടുത്തുന്ന അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയുടെ കല്പന ആവശ്യമാണ്. ഈ കേസില്‍ വാദികള്‍ക്ക്(യാക്കോബായ വിഭാഗത്തിന്) അവ ഹാജരാക്കുന്നതിന് സധിച്ചിട്ടുമില്ല. ഈ തീരുമാനം പ്രതികള്‍ക്ക് ബാധകമാണ്. ഇടവക ജനങ്ങളുടെ സമ്മതം അല്ല മറിച്ച് 1934ലെ സഭാ ഭരണഘടനാ പ്രകാരം നിയമാനുസൃതമായി ഭരണം നടത്തുന്ന അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയുടെ നിയമന കല്പന ഉള്ളവര്‍ക്ക് പള്ളിയില്‍ വിശ്വാസികള്‍ക്ക് വേണ്ടി മതപരമായ കര്മ്മങ്ങള്‍ നടത്താന്‍ പാടുള്ളൂ. ആയതിന്നാല്‍ വാദികള്‍ (യാക്കോബായ വിഭഗം) ആവശ്യപ്പെട്ട ശാശ്വത നിരോധനം നല്‍കുന്നതിനു സാധ്യമല്ല. അങ്ങനെ മുകളില്‍ പ്രതിപാദിച്ച പോയിന്റ് 1 മുതല്‍ 4 വരെ തീര്‍പ്പ് കല്പിച്ചിരിക്കുന്നു. മുകളില്‍ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം ഒന്ന് മുതല്‍ നാല് വരെയുള്ള വാദികള്‍ക്ക് അവര്‍ ആവശ്യപ്പെട്ട പ്രതികള്‍ക്ക് മേലുള്ള നിരോധനം നല്കാകന്‍ സാധിക്കതതിന്നാല്‍ കേസ് ഡിസ്മിസ് ചെയ്യുന്നു. ഇരു വിഭാഗവും അവരവരുടെ ചിലവുകള്‍ വഹിച്ചുകൊള്ളണം എന്നും ഉത്തരവാകുന്നു.
ഈ വിധി ചോദ്യം ചെയ്തു കൊണ്ട് യാക്കോബായ വിഭാഗം കേരള ഹൈക്കോടതിയില്‍ നല്കി എ എസ് 665/1998 കേസ് 2015 ഒക്ടോബര്‍ 12 നു കേരള ഹൈക്കോടതി തീര്‍പ്പ് കല്പിച്ചു. ജില്ലാക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണ് തീര്‍പ്പ് കല്പിച്ചിരിക്കുന്നത്. പള്ളി വികാരിയായി നിയമാനുസൃതം നിയമിതനാകുന്നതിനുള്ള കല്പനകള്‍ വാദിഭാഗത്തിന് (യാക്കോബായ) ഇവിടെയും ഹാജരാക്കാന്‍ സാധിക്കാതെ വന്നിരിക്കുന്നു.
ആയതിനാല്‍
പള്ളിയില്‍ നിന്ന് ലഭിക്കേണ്ട ആത്മീയ ആവശ്യങ്ങള്‍ ഇടവക ജനത്തിന് ലഭിക്കേണ്ടതിനു ഇടവക മെത്രാപ്പോലീത്തയാല്‍ നിയമാനുസൃതം നിയമിതന്നായ വൈദീകര്‍ വഴി മാത്രമേ സാധിക്കൂ. അല്ലാതുള്ള ഏതൊരു നടപടിയും കോടതി അലക്ഷ്യമായിതീരുന്നതാണ്.
കുറിപ്പ്
( ഈ കേസ് നിലവില്‍ ഇരിക്കുമ്പോള്‍ തന്നെ ഓര്ത്തഡോക്സ് സഭയുടെ 1934 ലെ സഭാ ഭരണഘടനാ പ്രകാരം നിയമാനുസൃത ഭദ്രാസന മെത്രാപ്പോലീത്ത ആയ ഡോ ഫിലിപോസ് മാര്‍ തെയോഫിലോസ് തിരുമെനിയാല്‍ ആ പള്ളിയിലെക്കു 1976 ജനുവരി 14 നു 117 ആം നമ്പര്‍ കല്പന പ്രകാരം ഫാ തര്യന്‍ കീചെരിയിലെ വികാരി ആയി നിയമിക്കുകയും അതുവരെ പള്ളി വികാരിമാര്‍ ആയിരുന്ന ഫാ ഔസെഫ് പാത്തിക്കലിനെയും ഫാ ജേക്കബ് അതിരമ്പുഴയെയും മാറ്റുകയും ചെയ്തു. ഈ കല്പന യാക്കോബായ വിഭാഗം അന്ഗീകരിക്കാതെ വരികയും തന്മൂലം ഓര്ത്തുഡോക്‌സ് സഭയിലെ മെത്രാപ്പോലീത്തയുടെ കല്പന നടപ്പില്‍ വരുത്തുന്നതിനായി ഓ എസ് 40/77 ആയി ബഹു പള്ളിക്കൊടതിയില്‍ ഹര്ജി നല്കുകയും ചെയ്തു ഈ ഹര്ജി ബഹു ജില്ലാ കോടതി ഓര്ത്തഡോക്സ് സഭയ്ക്ക് അനുകൂലം ആയി വിധിക്കുകയും എന്നാല്‍ sec 92 അനുമതി എടുത്തില്ല എന്ന കാരണത്താല്‍ ബഹു ഹൈക്കോടതി ഡിസ്മിസ് ചെയ്യുകയും ചെയ്തു. ഈ കേസിന്റെ വിധിയും ഇന്നലെ സോഷ്യല്‍ മീഡിയ വഴി പുറത്തു വന്നിരുന്നു. അത് ഒരു സാധാരണ നടപടി ക്രമം മാത്രമാണ് എന്ന് അറിയിച്ചുകൊള്ളുന്നു )
വിധിപ്പകര്‍പ്പ്