വൈദീക സെമിനാരികള്‍ക്ക് പുതിയ ബാച്ച്
കേരളം/മഹാരാഷ്ട്ര : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വൈദീക സെമിനാരികളായ കോട്ടയം പഴയ സെമിനാരിയ്ക്കും നാഗ്പൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് തീയോളോജിക്കല്‍ സെമിനാരിക്കും 2018-22 വര്‍ഷത്തേയ്ക്ക് പുതിയ ബാച്ച് വിദ്യാര്‍ത്ഥികളായി.പഴയ സെമിനാരിയില്‍ നടത്തിയ അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തില്‍ ആയിരുന്നു തിരെഞ്ഞെടുപ്പ് എന്ന് പ്രിന്‍സിപ്പല്‍ ഫാ.ഒ.തോമസ് അറിയിച്ചു.
കൊല്ലം,അടൂര്‍കടമ്പനാട്,മാവേലിക്കര,തുമ്പമണ്‍,ചെങ്ങന്നൂര്‍,നിരണം,കോട്ടയം,ഇടുക്കി,അങ്കമാലി,കണ്ടനാട് വെസ്റ്റ്,കണ്ടനാട് ഈസ്റ്റ്,കൊച്ചി,സുല്‍ത്താന്‍ ബത്തേരി,മലബാര്‍,മദ്രാസ്,ബാംഗ്ലൂര്‍ ഭദ്രാസനങ്ങള്‍ക്ക് പുറമേ ആശ്രമങ്ങളുടെ രണ്ടും എം.ജി.ഓ.സി.എസ്.എം ഒന്ന് എന്നിങ്ങനെ 31 വിദ്യാര്‍ത്ഥികളുടെ പട്ടിക പരിശുദ്ധ കാതോലിക്ക ബാവയുടെ അംഗീകാരത്തിനായി സെമിനാരി അധികൃതര്‍ സഭാ ആസ്ഥാനത്തേക്ക് അയച്ചു.
നാഗ്പൂരില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് തോമസ് സെമിനാരിയില്‍ ലഭിച്ച 23 അപേക്ഷയില്‍ അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തില്‍ 16 പേരെ തിരഞ്ഞെടുത്തു.ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ആയിരുന്നു അഭിമുഖം.വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രിന്‍സിപ്പല്‍ ഫാ.ഡോ.ബിജേഷ് ഫിലിപ്പ് പരിശുദ്ധ കാതോലിക്ക ബാവയുടെ അംഗീകാരത്തിനായി സഭാ ആസ്ഥാനത്തേക്ക് അയച്ചു.
തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആശംസകള്‍