സ്വപ്ന സാഫല്യം ; തൃക്കുന്നത്ത് സെമിനാരി പള്ളി തുറന്നു
ആലുവ : അടഞ്ഞു കിടക്കുകയായിരുന്ന അങ്കമാലി ഭദ്രാസന ആസ്ഥാന ദേവാലയം തൃക്കുന്നത്ത് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി തുറന്നു.അല്‍പ നേരം മുമ്പാണ് നിരവധി വിശ്വാസികളുടെ സാന്നിധ്യത്തില്‍ പള്ളി തുറന്നത്.അങ്കമാലി ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത പ്രാര്‍ത്ഥന നടത്തി.അഭിവന്ദ്യ മെത്രാപ്പോലീത്തയെ ഭദ്രാസനത്തിലെ അനേകം വൈദീകരും അനുഗമിച്ചു.
പെരുന്നാളിനോടനുബന്ധിച്ചുള്ള കണ്‍വന്‍ഷന്‍ 24 ന് സമാപിക്കും.വൈകീട്ട് ആറിനു സന്ധ്യാ പ്രാര്‍ഥന, ഏഴിനു ഗാനശുശ്രൂഷ, ഫാ. വിനോദ് ജോര്‍ജ്, ഫാ. എബി ഫിലിപ്പ് എന്നിവര്‍ നയിക്കുന്ന സുവിശേഷ പ്രസംഗവും നടക്കും.25നു രാവിലെ എട്ടിനു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാനയും 11നു വനിതാ സമാജം സമ്മേളനവും നടക്കും. 26നു രാവിലെ എട്ടിന് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ധൂപ പ്രാര്‍ഥന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചസദ്യ എന്നിവയോടെ പെരുന്നാള്‍ സമാപിക്കുമെന്ന് ഭദ്രാസന സെക്രട്ടറി ഫാ. ബോബി വര്‍ഗീസ് സെമിനാരി മാനേജര്‍ ഫാ. യാക്കോബ് തോമസ് എന്നിവര്‍ അറിയിച്ചു.