ആലുവ സെമിനാരിയുടെ പോരാട്ട ചരിത്രങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം
പരിശുദ്ധ മാര്‍ത്തോമ ശ്ലീഹായുടെ കർത്തുസുവിശേഷം ആദ്യമായി ഘോഷിക്കപ്പെട്ട കൊടുങ്ങല്ലൂരിനും മാല്യങ്കരയ്ക്കും അടുത്തായി ഉള്ള ക്രൈസ്തവ കേന്ദ്രമാണ് അങ്കമാലി. ചരിത്ര പരമായി ഏറെ പ്രധാന്യമുള്ള പ്രദേശം കൂടിയാണ് ഇത്. ആലുവ തൃക്കുന്നത്ത് സെമിനാരി പ്രാരംഭ കാലം മുതല്‍ മലങ്കര സഭയുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ആയിരുന്നു. അമ്പാട്ട് ഗീവർഗീസ് മാര്‍ കൂറീലോസ് തിരുമേനി ആയിരുന്നു ഈ ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്ത ( 1876-1891). അദ്ദേഹത്തിന്‍റെ ശ്രമ ഫലമായി ഈ സ്ഥലം വാങ്ങുകയും ഒരു പള്ളി താൽക്കാലികമായി പണിയുകയും വി. കുർബാന അർപ്പിക്കുകയും ചെയ്തു. 1891 മാര്‍ച്ച് 9-നു അദ്ദേഹം കാലം ചെയ്തു അങ്കമാലി മർത്തമറിയം പള്ളിയില്‍ കബറടക്കിയിരിക്കുന്നു.
1876-ല്‍ മുളന്തുരുത്തി സുന്നഹദോസില്‍ സഭ 7 ഭദ്രാസനങ്ങള്‍ ആയി വിഭജിച്ചതിനു ശേഷവും സാമ്പത്തികമായും പള്ളികളുടെ എണ്ണത്തിലും മുൻപന്തിയിൽ ആയിരുന്നൂ ഈ ഭദ്രാസനം. അമ്പാട്ട് ഗീവർഗീസ് മാര്‍ കൂറീലോസ് തിരുമേനിയുടെ കാലശേഷം കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന കടവില്‍ പൗലോസ് മാര്‍ അത്തനാസിയോസ് തിരുമേനിക്കു മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് അങ്കമാലി ഭദ്രാസന ചുമതല കൂടി നല്കി. ഈ പിതാവിന്‍റെ കാലത്താണ് 1907-ല്‍ അങ്കമാലി ഭദ്രാസന ആസ്ഥാനവും ഭദ്രാസന മെത്രാപ്പോലീത്തയുടെ താമസസ്ഥലവും ആയി തൃക്കുന്നത്ത് സെമിനാരി ഉയർന്നുവന്നു. 1907 നവംബര്‍ 2-നു കടവില്‍ പൗലോസ് മാര്‍ അത്തനാസിയോസ് തിരുമേനി കാലം ചെയ്യുകയും തൃക്കുന്നത്ത് സെമിനാരി ചാപ്പലില്‍ പ്രഥമ മെത്രാപ്പോലീത്ത ആയി കബറടങ്ങി (1891-1907).
കടവില്‍ പൗലോസ് മാര്‍ അത്തനാസിയോസ് തിരുമേനിയുടെ കാലശേഷം മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് അങ്കമാലി ഭദ്രാസന ഭരണം ഏറ്റെടുത്തു. ഒരു പുതിയ മെത്രാപ്പോലീത്തയെ തിരഞ്ഞെടുക്കുന്നതുവരെ ഇതു തുടർന്നു (1907-1910). കടവില്‍ പൗലോസ് മാര്‍ അത്തനാസിയോസ് തിരുമേനിയുടെ പിൻഗാമിയായി 1910 ജൂണ്‍ 9 മുതല്‍ 1953 ജനുവരി 25 വരെ കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്തനാസിയോസ് അങ്കമാലി ഭദ്രാസനാധിപന്‍ ആയി ചുമതല നിർവഹിച്ചു. ഇദ്ദേഹം പരി. പരുമല തിരുമേനിയുടെ ശിഷ്യനും പരി. ബസേലിയോസ് ഗീവർഗീസ് ദ്വിതിയന്‍ ബാവയുടെ സഹപാഠിയുമായിരുന്നു. നിർഭാഗ്യവശാൽ ഇദ്ദേഹം ബദല്‍ മലങ്കര മെത്രാപ്പോലീത്ത ആയി പ്രവൃത്തിക്കുവാന്‍ ഇടയായി. ഈ കാലയളവില്‍ മാത്രമാണ് ആലുവ തൃക്കുന്നത്ത് സെമിനാരി യാക്കോബായ വിഭാഗത്തിന്‍റെ നിയന്ത്രണത്തിലിരുന്നത്. 1946-ല്‍ അദ്ദേഹത്തിന്‍റെ സഹായത്തിനായി വയലിപ്പറമ്പില്‍ ഗീവർഗീസ് മാര്‍ ഗ്രീഗോറിയോസ് നിയമിതനായി. 1953 ജനുവരി 25-ല്‍ ആലുവായിലെ വലിയ മെത്രാപ്പോലീത്ത എന്ന് അറിയപ്പെടുന്ന കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്തനാസിയോസ് തിരുമേനി കാലം ചെയ്യുകയും തൃക്കുന്നത്ത് സെമിനാരി ചാപ്പലില്‍ രണ്ടാമത്തെ മെത്രാപ്പോലീത്ത ആയി കബറടങ്ങുകയും ചെയ്തു.
കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്തനാസിയോസ് തിരുമേനിയുടെ സഹായ മെത്രാപ്പോലീത്തയായി 1946-ല്‍ നിയമിതനായ വയലിപ്പറമ്പില്‍ ഗീവർഗീസ് മാര്‍ ഗ്രീഗോറിയോസ് 1953-ല്‍ മുതല്‍ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത ആയി ചുമതലയേറ്റു. 1910 മുതല്‍ കലുഷിതമായ സഭ വഴക്ക് 1958-ലെ ബഹു സുപ്രീം കോടതിയുടെ വിധിയോടെ പരിസമാപ്തിയില്‍ എത്തുകയും സഭ യോജിക്കുകയും ചെയ്തു. സഭ യോജിപ്പില്‍ അദ്ദേഹം വഹിച്ച കാര്യ നിർവഹണം ധീരവും അഭിനന്തനാർഹവും ആണ്. നമുക്കോ ( മുന്‍ യാക്കോബായ വിഭാഗം) ഭരണഘടനാ ഇല്ല എന്നാല്‍ ഭരണ നിർവഹണതിന് ഒരു ഭരണഘടനാ ആവശ്യം ഉണ്ട് എന്ന് ദീര്ഘകവീക്ഷണത്തില്‍ മനസിലാക്കി 1934-ലെ സഭ ഭരണഘടനാ എല്ലാ പള്ളികളിലും നടപ്പില്‍ വരുത്തണം എന്ന് ആവശ്യപ്പെടുകയും അത് ഉറപ്പു വരുത്താന്‍ 102 അം നമ്പര്‍ കല്പന, ഭരണഘടനാ കോപ്പി എന്നിവ അങ്കമാലി ഭദ്രാസനത്തിലെ എല്ലാ പള്ളികള്‍ക്കും അയച്ചു കൊടുക്കുകയും 1934-ലെ സഭ ഭരണഘടന നടപ്പില്‍ വരുത്തുകയും ചെയ്തു. അതോടെ അദ്ദേഹം കാതോലിക്കേറ്റിന്‍റെയും സഭ ഭരണഘടനയുടെയും ശക്തനായ വക്താവായി മാറുകയും അന്ന് മുതല്‍ ആലുവ തൃക്കുന്നത്ത് സെമിനാരി വീണ്ടും മലങ്കര സഭയുടെ പൂര്‍ണ നിയന്ത്രണത്തിലും അധികാരത്തിലുമായി. അദ്ദേഹത്തിന്‍റെ ഭരണ കാലം അങ്കമാലി ഭദ്രാസനത്തിന്‍റെ സുവര്‍ണ കാലഘട്ടം എന്ന് പറയാവുന്നതാണ്. സെമിനാരി കെട്ടിടം, നെടുമ്പാശ്ശേരി സ്കൂള്‍, കന്യാസ്ത്രി മഠവും, വിവിധ പള്ളികള്‍ എന്നിവ പണിയുകയും ഭദ്രാസന മുഖ പത്രമായ സഭാ ചന്ദ്രികക്കു തുടക്കം കുറിക്കുകയും ചെയ്തു. 1966-ലെ അദ്ദേഹത്തിന്‍റെ ആകസ്മികമായ വിയോഗം ഈ ഭദ്രസനത്തിനും സഭയ്കും ഒരു തീരാനഷ്ടമായി മാറി . അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ രണ്ടാം സമുദായ കേസ് ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നവരും കുറവല്ല. 1966 നവംബര്‍ 6-നു അദ്ദേഹം കാലം ചെയുകയും ആലുവ തൃക്കുന്നത്ത് സെമിനാരി ചാപ്പലില്‍ മൂന്നാമത്തെ മെത്രാപ്പോലീത്ത ആയി കബറടങ്ങുകയും ചെയ്തു.
വയലിപ്പറമ്പില്‍ ഗീവർഗീസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ കാലശേഷം അന്നത്തെ മലങ്കര മെത്രാപ്പോലീത്തയും കതോലിക്കായുമായ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ഭദ്രാസനം ഏറ്റെടുക്കുകയും തുടർന്ന് 1967-ല്‍ ഡോ ഫിലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത 1934-ലെ സഭ ഭരണഘടനാ പ്രകാരം ഭദ്രാസന മെത്രാപ്പോലീത്ത ആയി നിയമിക്കപ്പെട്ടു. സഭ പ്രശ്നങ്ങള്‍ കാരണം അത്യധികം കലുഷിതമായിരുന്നു അദ്ദേഹത്തിന്‍റെ കാലഘട്ടം. എന്നിരുന്നാലും വളരെ കരുതലോടും ദീര്‍ഘവീക്ഷണത്തോടെയും പ്രവൃത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇതിനിടയില്‍ അഭി. മാത്യൂസ് മാര്‍ ബർണബാസ്, അഭി. പൗലോസ് മാര്‍ പക്കോമിയോസ് എന്നീ തിരുമേനിമാര്‍ മാര്‍ തെയോഫിലോസ് തിരുമേനിയുടെ അസിസ്റ്റന്റ് ആയി ഇവിടെ താമസിച്ചു സേവനം അനുഷ്ടിച്ചിട്ടുണ്ട്. അഭി. തിരുമേനി 1997 സെപ്റ്റംബര്‍ 28-ന് കാലം ചെയ്തു നാലാമത്തെ മെത്രാപ്പോലീത്ത ആയി തൃക്കുന്നത്ത് സെമിനാരി ചാപ്പലില്‍ കബറടങ്ങി.
ഡോ ഫിലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ കാലശേഷം മലങ്കര മെത്രാപ്പോലീത്തയും കതോലിക്കായുമായ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ദ്വിതിയന്‍ ബാവ ഭദ്രാസന ഭരണം ഏല്കുകയും അഭി. പൗലോസ് മാര്‍ പക്കോമിയോസ് തിരുമേനിയെ അസിസ്റ്റന്റ് ആയി നിലനിര്‍ത്തുകയും ചെയ്തു (1997-2002). 2002 മുതല്‍ 2005 വരെയുള്ള കാലയളവില്‍ അഭി. പൗലോസ് മാര്‍ പക്കോമിയോസ് തിരുമേനിയെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത ആയി നിയമിക്കുകയും പിന്നീടു പരി. സുന്നഹദോസ് നിശ്ചയ പ്രകാരം അദ്ദേഹത്തെ മാവേലിക്കര ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്ത ആക്കുകയും വീണ്ടും പരി. ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ദ്വിതിയന്‍ കതോലിക്കാബാവ ഭദ്രാസന ഭരണത്തില്‍ വരുകയും അഭി. തോമസ് മാര്‍ തീമോത്തിയോസ് തിരുമേനിയെ അസിസ്റ്റന്റ് ആക്കുകയും ചെയ്തു. 2005-ല്‍ പരി. ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതിയന്‍ കതോലിക്കാ ബാവ സ്ഥാന ത്യാഗം ചെയ്യുകയും അഭി. തോമസ് മാര്‍ തീമോത്തിയോസ് തിരുമേനിയെ ബസേലിയോസ് മാർത്തോമ ദിദിമോസ് പ്രഥമന്‍ എന്ന പേരില്‍ മലങ്കര മെത്രാപ്പോലീത്തയും കാതോലിക്കായുമാവുകയും അങ്ങനെ ഈ ഭദ്രാസന മെത്രാപ്പോലീത്ത ആയി തുടരുകയും ചെയ്തു (2005-2009). ഈ കാലയളവില്‍ അഭി. യുഹാനോന്‍ മാര്‍ മിലിത്തിയോസ് (തൃശ്ശൂര്‍), പിന്നീട് അഭി. പൗലോസ് മാര്‍ മിലിത്തിയോസ് ( ഇപ്പോള്‍ പരി. ബാവ) എന്നിവര്‍ അസിസ്റ്റന്റ് ആയി സേവനം അനുഷ്ടിച്ചു.
2009 മുതല്‍ അഭി. യുഹാനോന്‍ മാര്‍ പോളികാർപോസ് മെത്രാപ്പോലീത്ത ചുമതല വഹിക്കുന്നു. 1876 മുതല്‍ 2014 വരെയുള്ള 138 വര്‍ഷക്കാലം അങ്കമാലി ഭദ്രാസനവും തൃക്കുന്നത്തു സെമിനാരിയും മലങ്കര സഭയുടെ അഭിഭാജ്യ ഘടകം ആയി സ്ഥിതി ചെയ്യുന്നു. 1974 മുതല്‍ കക്ഷി വഴക്ക് രൂക്ഷമായ അങ്കമാലി ഭദ്രാസനത്തില്‍ സെക്രട്ടറിയായി പ്രവൃത്തിച്ചിരുന്നത് വന്ദ്യ. ജേക്കബ് മണ്ണാർപാറയില്‍ കോര്‍ എപ്പിസ്കോപ അച്ചനായിരുന്നൂ.
2005 മുതല്‍ 2013 വരെയുള്ള കാലയളവില്‍ നടന്ന വിവിധ തീരുമാനങ്ങള്‍ താഴെ പറയുന്നു
1). 2005-ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള തീരുമാനം.
2). 2006-ല്‍ U.D.F ഗവണ്മെന്റ് ചര്‍ച്ചയ്ക്ക് വിളിക്കുകയും ചർച്ച പരാജയപ്പെട്ടു, ഗവണ്മെന്റ് തീരുമാനപ്രകാരം യക്കൊബായ വിഭാകത്തിലെ ഒരു അച്ഛന്‍ കേറാന്‍ അനുവദിച്ചു.
3). 2007-ല്‍ L.D.F ഗവണ്മെന്റ് ചര്‍ച്ചയ്ക്ക് വിളിക്കുകയും ചർച്ച പരാജയപ്പെട്ടു ഗവണ്മെന്റ് എടുത്ത തീരുമാന പ്രകാരം പാത്രിയർക്കീസ് വിഭാഗത്തിലെ അച്ചന്മാർക്കു കേറി ധൂപപ്രാർത്ഥന നടത്താന്‍ അനുവദിച്ചു.
4). 2008-ല്‍ L.D.F ഗവണ്മെന്റ് ചര്‍ച്ചയ്ക്ക് വിളിക്കുകയും ചർച്ച പരാജയപ്പെട്ടു ഗവണ്മെന്റ് എല്ലാ മെത്രന്മാര്‍, അച്ചന്മാര്‍, ആളുകള്‍ എന്നിവര്‍ക്ക് കയറുവാനും ധൂപ പ്രാർത്ഥന നടത്തുവാനും അനുവദിച്ചു.
5). എന്നാല്‍ 2009-ല്‍ വി.കുര്‍ബാന നടത്തുവാന്‍ അനുവദിക്കണം എന്നുള്ള ആവശ്യം യാക്കോബായക്കാര്‍ വളരെ നേരത്തെ തന്നെ ഉന്നയിക്കുകയും അത് L.D.F ഗവണ്മെന്റ് അനുവദിക്കുമോ എന്ന ഭയം മൂലം ഓര്‍ത്തഡോക്സ് വിഭാഗം ബഹു കോടതിയെ സമീപിക്കുവാന്‍ തീരുമാനിച്ചു. 2001-ല്‍ ഓര്‍ത്തഡോക്സ് വിഭാഗം സമര്‍പ്പിച്ച O S 25/2001 എന്ന കേസില്‍ I A 2196/2001 പ്രകാരം യാകോബ വിഭാകത്തിന്‍റെ ശ്രേഷ്ഠ കാതോലിക്കയ്ക്ക് മൂന്നു ഭദ്രാസനത്തിലെ (അങ്കമാലി, കണ്ടനാട്, കൊച്ചി) 1934-ലെ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടുന്ന ഇടവക പള്ളികളില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന ഉത്തരവ് ഉണ്ടാവുകയും അതിന്‍റെ അപ്പീല്‍ ബഹു. ഹൈകോടതി C.M.A 198/2002 ആയി ഉറപ്പിക്കയും ചെയ്തിട്ടുള്ളതാണ്. ഈ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തി അതിലെ കഷികള്‍ (O S 25/2001) ബഹു ജില്ല കോടതിയില്‍ ശ്രേഷ്ഠ കാതോലിക്കയ്ക്ക് നിരോധനം നല്‍കണം എന്നും ആവശ്യപ്പെട്ടു I.A 217/2009 സമര്‍പ്പിച്ചു. ബഹു ജില്ലകോടതി ഈ ഹർജി പരിഗണിച്ചു നല്കിയ ഉത്തരവ് ഇന്ന് വളരെ തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ട്. കാരണം യാക്കോബായക്കാര്‍ ഇന്ന് അവകാശപ്പെടുന്നത് ആലുവ തൃക്കുന്നത്തു സെമിനാരി 1934-ലെ ഭരണ ഘടന പ്രകാരം ഭരിക്കപ്പെടുന്നതല്ല എന്നതാണ്. പക്ഷെ ബഹു ജില്ല കോടതി തൃക്കുന്നത്തു സെമിനാരിയുടെ O S 5/1981 കേസ് വിധി ശരിയായി പഠിച്ചു ആ വിധി ന്യായത്തെ വിശകലനം ചെയ്തു കൂടുതല്‍ ഉറപ്പിക്കുകയാണ് ചെയ്തത്.
Page No 5 in I A 217/2009 പറയുന്നു “ O S 5/1981 was dismissed by this court on merit and in the suit, the declaration sought for that, this particular church was not granted by the court and it was held that this church is a seminary church exclusively administered and managed by the diocesan metropolitan of Angamaly. So, the court has found that the plaintiffs in the suit failed to establish that the disputed church is a regular parish church visualized in 1934 Malankara Church constitution and it is held that this church is a Seminary church completely controlled by the diocesan metropolitan of Angamaly. This judgment was delivered on 31 march 2003. The judgment is under challenge before Hon’ble High Court. But the said judgment and decree has not been stayed or modified by the Hon’ble High Court and the appeal is only pending for consideration. So no doubt the decree is binding on the parties to the litigation and parties claiming under them. So on going through the judgment it is seen that the disputed church is not declared as a parish church administred as per 1934 constitution. But, it is found that it is Seminary church Completely controlled by diocesan metropolitan of Ankamaly”
അപ്പോള്‍ ഓർത്തഡോക്സ് സഭ തൃക്കുന്നത്തു സെമിനാരിയുടെ O.S 5/1981 വിധി ശരിയായി മനസിലാക്കാതെ നല്കി്യ I A 217/2009 ഉള്ള വിധി ഓർത്തഡോക്സ് സഭയ്ക്ക് എതിരല്ല. കേസ് തെറ്റായി വ്യഖ്യാനിച്ചതില്‍ ഉള്ള തിരുത്താന് ജില്ലാകോടതിയുടെ I A 217/2009 വിധി. അങ്ങനെ 2009-ലെ പെരുന്നാള്‍ നടത്തിപ്പിന് വ്യക്തമായി ജില്ല കോടതി നിർദേശം നല്കാതെവന്നപ്പോള്‍ ഹൈകോടതിയെ സമീപിക്കുകയും ഹൈകോടതി ( W P C No 2684/2009 ) പ്രകാരം ആലുവ റൂറല്‍ S.P യോട് ക്രമസമാധാന പ്രശ്നം ഉണ്ടാകാതെ പെരുന്നാള്‍ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. അങ്ങനെ അന്നത്തെ റൂറല്‍ S P ഉണ്ടാക്കിയ ധാരണ പ്രകാരം ആണ് ഇന്നത്തെ രീതിയില്‍ 10 മിനിട്ട് വീതം ഗ്രൂപ്പികള്‍ ആയി പ്രാര്‍ത്ഥന നടത്താന്‍ ഉണ്ടായ സാഹചര്യം.
6). 2010-ല്‍ പെരുന്നാള്‍ നടത്തിപ്പിനായി കമ്മീഷനെ ആവശ്യപ്പെട്ടു ഓര്‍ത്തഡോക്‍സ് സഭ കോടതിയെ സമീപിക്കുകയും. അങ്ങനെ കമ്മീഷന്‍ അനുവദിക്കുകയും പള്ളി തുറന്നു വിശ്വാസികൾക്ക് പ്രാർത്ഥിക്കാൻ അവസരം ഉണ്ടാക്കുകയും ചെയ്തു.
7). 2011-ല്‍ പള്ളിയുടെ ശോചനീയാവസ്ഥ പരിഗണിച്ചു പടിഞ്ഞാറു വശത്തെ വാതില്‍ മാത്രം തുറന്നു വിശ്വാസികളെ പ്രാര്‍ത്ഥിക്കുന്നത് കോടതി അനുവദിച്ചു. കൂടാതെ പെരുന്നാള്‍ നടത്താന്‍ ഒരു കമ്മീഷന്‍ അനുവദിക്കുകയും ചെയ്തു.
8). എന്നാല്‍ 2012-ല്‍ ഒരു കോടതി നിര്‍ദേശവും കൂടാതെ ബഹു ജില്ല കളക്ടര്‍ പള്ളി പെരുന്നാള്‍ നടത്താന്‍ ഉത്തരവിട്ടു. ആ ഉത്തരവിലെ മിക്ക നിര്‍ദേശങ്ങളും അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ ലംഘിക്കുകയും 10 മിനിട്ട് കുര്‍ബാന നാടകം ശ്രേഷ്ടന്‍റെ നേതൃത്വത്തില്‍ നടത്തി നാടിനും സഭയ്ക്കും സമൂഹത്തിനും നാണക്കേട് ഉണ്ടാക്കി.
9). 2013-ല്‍ ബഹു ജില്ല കലക്ടര്‍ പെരുന്നാള്‍ നടത്തിപ്പിന് ചര്‍ച്ചയ്ക്ക് വിളിക്കുകയും എന്നാല്‍ നിയമ നിഷേധി ആയ ജില്ല കലക്ടറുടെ അടുത്തു ചര്‍ച്ചയ്ക്ക് പോകില്ല എന്നാ ഓര്‍ത്തഡോക്‍സ് സഭയുടെ കര്‍ശന നിലപാടുമൂലം യക്കൊബായക്കാരെ പ്രീണിപ്പിക്കുന്നതിനു വേണ്ടി ജില്ല കലക്ടര്‍ കോടതിയില്‍ പോവുകയും മുന്‍ വര്‍ഷങ്ങളിലെ ധാരണപ്രകാരം കര്‍ശന നിബന്ധനയോടെ പെരുന്നാള്‍ നടത്തുന്നതിനായി കോടതി കമ്മിഷനെ വയ്ച്ചു. അങ്ങനെ പെരുന്നാള്‍ സമാധാനപരമായി നടത്തപ്പെട്ടു. ലോകത്ത് ഉള്ള ഒരു നിയമം പോലും അനുസരിചിട്ടില്ലാത്ത ശ്രേഷ്ഠ കാതോലിക്ക, 10 മിനിട്ട് പ്രാർത്ഥിക്കാൻ കോടതി അവസരം നല്‍കിയതില്‍ പ്രതിഷേധിച്ചു കൊണ്ട് ആലുവയില്‍ ഉണ്ടായിരുന്നിട്ട്കൂടി കബറിങ്കല്‍ പ്രാര്ത്ഥിക്കാതെ സ്ഥലം വിട്ടു.
10). 2014-ൽ ഭരണകൂടം അനുവദിച്ച 10 മിനിറ്റു സമയത്തു പ്രാർത്ഥിക്കാൻ വരാതെയും, പിന്നീട് പാതിരാത്രിയിൽ സെമിനാരി ചപ്പാലിന്‍റെ വാതിൽ പൊളിച്ചു കുർബാന അർപ്പിക്കുകയും പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. ഗുണ്ടാ അതിക്രമം തടുക്കാൻ ചെന്ന സെമിനാരി മാനേജർ ബഹു. യാക്കോബ് അച്ചനെ കുപ്പായം ഇട്ട യാകോ മെത്രാന്‍ വധിക്കാൻ ശ്രമിച്ചു.
ഇനി യാക്കോബായ വിഭാകം ഓര്‍ത്തഡോക്‍സ് സഭയ്ക്ക് എതിരെ തൃക്കുന്നത്ത് സെമിനാരിക്ക് വേണ്ടി നല്കിയ കേസുകളുടെ ഒരു ലിസ്റ്റ് ആകാം
1). O S No 980/1973 before MunSiff Court Perumbavoor – ഈ കേസ് യാക്കോബായ സഭയിലെ 7-ഓളം അച്ചമ്മാര്‍ തെയോഫിലോസ് തിരുമേനിക്കു എതിരെ കൊടുത്തത്. ഈ കേസില്‍ നിരവധി I A കള്‍ സമര്‍പിച്ചത് എല്ലാം പരാജയപ്പെട്ടു അവസാനം കൊടുത്ത കേസ് 1997 മാര്‍ച്ചില്‍ പിന്‍വലിച്ചു തടിയൂരി.
2). O S No 247/1980 before Munsiff Court Perumbavoor:– ഇതാണ് ഇപ്പോള്‍ നിലവിലുള്ള കേസ്. ജില്ല കോടതി തൃക്കുന്നത്ത് സെമിനാരിപള്ളി ഇടവകപള്ളി അല്ല എന്നും അങ്കമാലി ഭദ്രാസന മെത്രപ്പോലീത്തയുടെ പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആണെന്നുമുള്ള വിധി. ഇതിന്‍റെ അപ്പീല്‍ ഇപ്പോഴും തീര്‍പ്പ് കല്പിക്കാനായി ബഹു ഹൈകോടതിയില്‍ ഉണ്ട്.
3). O P No 99/1984 before District Court Ernakulam:– ഇത് sec 92 പ്രകാരം നല്കിയ കേസ്, കേസ് നന്നായി നടത്താത്തതിനാല്‍ കേസ് തള്ളി.
4). O S 159/1998 before Sub Court North Paravoor:- O P No 99/1984 കേസിലെ നിവൃതികള്‍ തന്നെ ആവശ്യപ്പെട്ടു കൊണ്ട് കൊടുത്ത കേസ്. ഈ കേസും 2007 ജനുവരിയില്‍ നിഷ്കരുണം തള്ളി ഉത്തരവായി.
5). ഭദ്രാസനം വക നെടുമ്പാശ്ശേരി സ്കൂളിനു എതിരെ നല്ല്കിയ കേസിലെ വിധി 1986 K H C 467 -ല്‍ റിപ്പോട്ട് ചെയ്തിട്ടുണ്ട്. സമയം ഉണ്ടെകില്‍ എല്ലാ യക്കൊബയക്കാരും ഈ വിധി ഒന്ന് പഠിക്കണം. നിങ്ങള്‍ ഇപ്പോള്‍ പറയുന്ന വില്‍പത്രപ്രകാരം എന്തെകിലും കിട്ടുമോ എന്ന്.
6). O S 2/2005 before District Court Ernakulam:- 2003-ലെ ജില്ല കോടതി വിധിക്ക് ശേഷം നല്കിയ sec 92 കേസ്. ഇപ്പോഴത്തെ കേസിന് sec 92 ഇല്ല എന്ന് പറഞ്ഞു നല്കിയ കേസ്.
7). നിലവിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാന ചാപ്പൽ ഇടവകപള്ളി ആയി പ്രഖ്യാപിക്കണം എന്നു ആവശ്യപ്പെട്ടു ജില്ലാ കോടതി തള്ളിയ കേസിന്‍റെ അപ്പീൽ AS 262/2003 .
8). 2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധി നടപ്പിൽ വരുത്താൻ മലങ്കര സഭാ നൽകിയ ഉപഹർജിയിൽ സമാന്തര ഭരണം പാടില്ല എന്നും ആരാധനകർമ്മങ്ങൾ നിർവഹിക്കാൻ വിഘടിത വിഭാഗത്തിൽപെട്ടവർക്ക് നിരോധനവും ബഹു. ഹൈക്കോടതി ജഡ്ജ് അബ്രഹാം മാത്യു 22 ജനുവരി 2018-നു വിധി പ്രഖ്യാപിച്ചു.
ആലുവ തൃക്കുന്നത്തു സെമിനാരിക്ക് വേണ്ടി യാക്കോബായക്കാര്‍ കോടതിയില്‍ നൽകിയ I A കൾക്കു കണക്കില്ല പക്ഷെ ഒരു ഒറ്റ കേസുപോലും യക്കൊബയക്കാര്‍ക്ക് അനുകൂലമായി തീരുമാനം ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അപ്പോള്‍ ഈ സെമിനാരിയും സ്വത്തുക്കളും ആരുടെ ആണെന്ന് വായനക്കാര്‍ സ്വയം മനസിലാക്കു.
ഭദ്രാസന മെത്രപ്പോലീത്തയുടെ വില്‍പ്പത്രവും അതിന്‍റെ സാധുതയും …..
ഇപ്പോള്‍ യാക്കോബായകാരുടെ കയ്യില്‍ സെമിനാരിയുടെ അവകാശം സംബന്ധിച്ചുള്ള രേഖ ഉണ്ടെന്നു പറയപ്പെടുന്നു. അവ ആരുടെയോ വില്‍പ്പത്രം എന്നും പറയുന്നു. അതിനു എന്തെകിലും നിയമ സാധുത ഉണ്ടോ? ഉണ്ടെകില്‍ അത് ഏതെങ്കിലും കോടതിയില്‍ കൊടുത്തു അവകാശം സ്ഥപിക്കുകയല്ലേ വേണ്ടത്? അല്ലാതെ രേഖ ഉണ്ട്, രേഖ ഉണ്ട് എന്ന് പറയുന്നതു വിവരം ഇല്ലാത്ത ജനങ്ങലെ പറ്റിക്കുന്നതിന് അല്ലെ. അങ്ങനെ ഒരു രേഖ കൊടുത്തു അവകാശം സ്ഥാപിച്ചാല്‍ ആ നിമിഷം ഓര്‍ത്തകഡോക്സ് സഭ തൃക്കുന്നത്തു സെമിനാരി വിട്ടുനല്കുന്നതാണ് അല്ലാത്ത പക്ഷം നിങ്ങള്‍ അത് തുറന്നു പ്രവൃത്തിക്കാന്‍ അനുവദിക്കുമോ? മസില്‍ പവര്‍, ഗുണ്ടായിസം എന്നിവ കൊണ്ടല്ല സഭ വളർത്തേണ്ടത് മറിച്ച് പ്രാര്‍ത്ഥനയുടെ ശക്തികൊണ്ടാവണം. ഇനി വില്‍ പത്ര നിയമ സാധുതയെപറ്റി 1934-ലെ ഭരണഘടന എന്ത് പറയുന്നു clause No 69. “ ഒരു ഇടവക മെത്രപ്പോലീത്തയുടെ മരണസമയം മരണശാസനത്തില്‍ ഉള്‍പ്പെടാത്ത എന്തെകിലും സ്വയാര്ജിതം ഉണ്ടെകില്‍ ആയതു കാതോലിക്കയുടെ നിയന്ത്രണത്തില്‍ ഇരിക്കേണ്ടതാകുന്നു”.
ഒരു മെത്രപ്പോലീത്ത സഭയുടെ പ്രതിനിധിയാണ്. അദ്ദേഹം സ്ഥാനം ഏറ്റതിന് ശേഷം ഉണ്ടാവുന്ന എല്ലാ വിധ സ്വത്തുക്കളും സഭയ്ക്ക് അവകാശപ്പെട്ടതാണ്. കാരണം സഭയാണ് അദ്ദേഹത്തെ ആ സ്ഥാനതു നിയമിച്ചത്. കൂടാതെ അദ്ദേഹം ഭരണഘടനാ പദവി വഹിക്കുന്ന ആളുകൂടിയാണ്. ഉദാഹരണത്തിന് ഒരാള്‍ മന്ത്രിയാല്‍ അത് ഒരു ഭരണഘടനാ പദവിയാണ്. ഈ സ്ഥാനത്തു ഇരുന്നു അയാള്‍ വില്‍പ്പത്രം എഴുതി മരിച്ചുപോയാല്‍ ആ വില്‍പ്പത്രത്തില്‍ പോതു സ്വത്തുക്കള്‍ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും എഴുതി വച്ചാല്‍ അത് നടപ്പാക്കണം എന്ന് ആരെങ്കിലും വിളിച്ചു കൂവി നടക്കുമോ? ഇതു തന്നെയല്ലേ ഇന്നുള്ള യാക്കോബായ വിഭാകം വിളിച്ചു കൂവി നടക്കുന്നത്. 1934-ലെ ഭരണഘടന പറയുന്നതുപോലെ മരണ ശാസനത്തില്‍ ഉള്‍പ്പെടാത്ത എന്തെകിലും സ്വയാര്ജിതം ഉണ്ടെകില്‍ അത് അദ്ദേഹത്തിന്‍റെ സ്വന്തക്കാര്‍ക്ക് കിട്ടില്ല മറിച്ച് കാതോലിക്കയ്ക്കും സഭയ്ക്കും കിട്ടും. അപ്പോള്‍ ഭരണഘടനാ പദവി വഴി അനുഭവിച്ച സ്വത്തുക്കള്‍ക്കും മരണശാസനത്തില്‍ ഉൾപ്പെടാത്ത എന്തെകിലും സ്വയം ആര്ജിതം ഉണ്ടെകിലും സഭക്ക് കിട്ടുകയുള്ളൂ. ഇനി ശരിയായ സഭ ഏതാണ് എന്ന് തർക്കം തീര്‍ത്തുകൊണ്ട് ബഹു. സുപ്രീം കോടതി പറഞ്ഞിട്ടും ഉണ്ട്. അപ്പോള്‍ ചുരുക്കത്തില്‍ നിങ്ങളുടെ കയ്യിലെ വില്‍പ്പത്രം വെറും കടലാസ് കഷണം ആയി അവശേഷിക്കും തീർച്ച.
ഇനി അന്തോകിയ സഭയുടെ ഭരണഘടനാ അനുസരിച്ച് മെത്രപ്പോലീത്തയുടെ സ്വത്തുക്കള്‍ മക്കള്‍ക്ക് വീതിച്ചു നല്‍ക്കുന്ന പരിപാടി ഇവിടെ അങ്ങനെ ഉണ്ടെകില്‍ പോലും നടക്കില്ല എന്നും സൂചിപ്പിക്കുന്നു “Article 152. The possessions of a Metropolitan must be identified and defined at the time of his ordination. A Metropolitan may dispose of his own properties only. He may not dispose of the properties and possessions of the Archdiocese or the Archdiocese headquarters. Any properties acquired shall be divided equally, after his death, between the Patriarchate and the Archdiocese. As for the Bishop who has children, the movable assets shall be divided equally between his children and the Patriarchate. Consideration should be given to this item if the will of the deceased is in contradiction”