OVS - Latest NewsOVS-Kerala News

കാനോനികമായി വാഴിക്കപ്പെട്ട മെത്രാനാൽ ഭരിക്കപ്പെടുന്ന ഒരു ഭദ്രാസനത്തിൽ മറ്റൊരു ഭദ്രാസന മെത്രാപോലീത്തയ്ക്കു എന്ത് കാര്യം ?

പ്രതിഷേധക്കുറിപ്പ്:

മലങ്കര സഭയുടെ ഹൃദയഭൂമിയായ കണ്ടനാട് (ഈസ്റ്റ്) ഭദ്രാസന മെത്രാപ്പോലീത്ത അഭി.തോമസ് മാർ അത്താനാസിയോസ് തിരുമേനി മലങ്കര സഭയുടെ അധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെയും, പരിശുദ്ധ സുന്നഹദോസിന്‍റെയും അഭിപ്രായങ്ങളെ തുടർച്ചയായി അവഗണിച്ചു കൊണ്ടു നടത്തുന്ന സഭ ഭരണഘടന, കാനോൻ ലംഘനങ്ങളെ അതീവ ഗൗരവത്തോടെ ഓർത്തഡോക്സ്‌ വിശ്വാസസംരക്ഷകൻ നീരീക്ഷിക്കുന്നു.

മലങ്കര സഭയിലെ വികിടത വിഭാഗവുമായി 1995 മുതൽ പരിശുദ്ധ സഭയുടെ പ്രാദേശിക നിലനിൽപ്പിനും, വിശ്വാസികളുടെ അവകാശ സംരക്ഷണത്തിനും, മലങ്കര സഭയുടെ ഇടവക സംരക്ഷണത്തിനും വേണ്ടി വീറോടെ പൊരുതി നിന്ന അഭി.തോമസ് മാർ അത്താനാസിയോസ് തിരുമേനിയോട് ഞങ്ങൾക്ക് ഇന്നും തികഞ്ഞ സ്നേഹമുണ്ട്. പക്ഷെ ആ സ്നേഹം അങ്ങയുടെ നിയമലംഘന നിലപാടുക്കൾക്കു എതിരെ തുറന്നു പറയാൻ ഞങ്ങളെ അശക്തരാക്കുന്നില്ല. മലങ്കര സഭയുടെ നന്മയെ പ്രതി സഭാ വിഷയങ്ങളിൽ ഞങ്ങളുടെ വിയോജിപ്പും, യോജിപ്പും എന്നും നിലപാടുകളോട് മാത്രമാണ്.

അങ്കമാലി ഭദ്രാസന അധീനതയിലുള്ള പെരുമ്പാവൂർ ബഥേൽ സുലോക്കോ ഇടവകയിൽ നിർമ്മാണ തർക്കം മൂലം ഉണ്ടായ കക്ഷി ഭിന്നതയിൽ, അങ്കമാലി ഭദ്രാസന മെത്രാപോലീത്തയുടെയും, ഭദ്രാസന കൌണ്‍സിലിന്‍റെയും മുകളിൽ കൂടെ പറന്നു ഇറങ്ങി മധ്യസ്ഥത നടത്താൻ അഭിവന്ദ്യ മെത്രാച്ചന് എന്തു വേറിട്ട അധികാരമാണ് മലങ്കര സഭയിൽ കല്പിച്ചു കിട്ടിയിട്ടുള്ളത്.? കൃത്യമായി ഭരണസീമ നിശ്ചയിച്ച, വിഭജിച്ചു, കാനോനികമായി വാഴിക്കപ്പെട്ട മെത്രാനാൽ ഭരിക്കപ്പെടുന്ന ഒരു ഭദ്രാസനത്തിൽ മറ്റൊരു ഭദ്രാസന മെത്രാപോലീത്തയ്ക്കു ഇടപെടാൻ, തൻ കാര്യങ്ങൾക്കു വേണ്ടി എന്തിനും, ഏതിനും കാനോൻ വ്യവസ്‌ഥ പരത്തുന്ന (മെത്രാൻ പൊതു ട്രാൻസ്ഫർ അടുക്കുമുള്ള വിഷയങ്ങളിൽ) മെത്രാച്ചന്മാർക്കു എങ്ങനെ കഴിയുന്നു ??

പരിശുദ്ധ സഭ സുന്നഹദോസ് നിശ്ചയപ്രകാരം ഭാഗ്യസ്മരണർഹനായ പരിശുദ്ധ ബസേലിയോസ് ദിദിമോസ് കാതോലിക്കബാവ സഭയിൽ വിലക്കിയ ക്രിസ്ത്യൻ റിവവ്യല്‍ ഫെല്ലോഷിപ്പ് (CRF) എന്നു M.Y യോഹന്നാനന്‍റെ ഇന്റർ ചര്‍ച്ച് സുവിശേഷ പ്രസ്ഥാനത്തിനു, മൂവാറ്റുപുഴ സ്വയംഭരണ കത്തീഡ്രലിന്‍റെ കീഴിയിൽ മലബാർ ഭദ്രാസനത്തിന്‍റെ പരിധിയിൽ മലപ്പുറം വെട്ടത്തൂരില്‍ ഒരു ഉപഗ്രഹ നിയന്ത്രിത ചാപ്പൽ കൂദാശ ചെയ്തു കൊടുത്ത നടപടി എന്തു കാനോൻ വ്യവസ്‌ഥ അനുസരിച്ചാണ്? ഏതു സുന്നഹദോസ് നിശ്ചയപ്രകാരമാണ്? മലബാർ ഭദ്രാസനത്തിലെ മെത്രാപ്പോലീത്തായുടെ 40-ആം അടിയന്തരം തന്നെ ഈ ചടങ്ങിന് തിരഞ്ഞെടുത്തത് എന്തു ധാർമികതയുടെ പേരിലാണ് ?

മലങ്കര സഭയുടെ ഭരണഘടനയുടെ ഏതു വ്യവസ്‌ഥ അനുസരിച്ചാണ് ഓർത്തഡോക്സ്‌ വിശ്വാസ വിരുദ്ധരെ സഭയ്ക്കുള്ളിൽ സംരക്ഷിക്കുന്നത് എന്നു സഭ വിശ്വാസികൾ ആരും പരസ്യമായി ചോദിക്കാത്തത് അങ്ങ് ഇന്നും പരിശുദ്ധ സഭയുടെ അഭിവാജ്യഘടകമാണ് എന്നു ഉത്തമ ബോധ്യത്തിലാണ്. അഭി. അത്തനാസിയോസ് മെത്രാച്ചൻ ഉൾപ്പെടെ സഭയിലെ ചില തല്പര കക്ഷികളായ മെത്രാന്മാരും, സഭയുടെ ചില താക്കോൽ സ്ഥാനിയരും നടുത്തുന്ന തന്നിഷ്ടവും, ചക്കളുത്തി പോരും, നിഴൽ യുദ്ധവും ഒക്കെ എന്നും സാധാരണ വിശ്വാസികൾ സഹിക്കുന്നത്, ഭരണഘടന അടിസ്ഥാനത്തിൽ, ജനാധിപത്യ വ്യവസ്ഥയിൽ ഭരിക്കപ്പെടുന്ന മലങ്കര സഭയുടെ കൊടികീഴിൽ നിൽക്കുന്നത് കൊണ്ടു മാത്രമാണ്. പക്ഷെ മലങ്കര സഭയാകുന്ന വിസ്തൃത മനോഹരമായ പൂന്തോട്ടത്തിന്‍റെ കാവൽക്കാർ മാത്രമാകുന്ന അങ്ങയെ പോലെയുള്ള സ്ഥാനീയർക്കു, തോട്ടത്തിൽ നിന്നു വഴിപോക്കർക്കു ചെടി ഒടിച്ചു കൊടുക്കാനോ, പൂന്തോട്ടത്തിനുള്ളിൽ പാട്ടത്തിന് പരുത്തി കൃഷിക്ക് അനുമതി കൊടുക്കാനോ അനുവാദമില്ല എന്ന് മലങ്കര നസ്രാണി വിശ്വാസി സമൂഹത്തിനു വേണ്ടി ഈ അവസരത്തിൽ ഭംഗ്യന്തരേണ കൃത്യമായി പറഞ്ഞു കൊള്ളുന്നു.

ആയതിനാൽ ദയവായി മലങ്കര സഭ പിതാക്കന്മാരും, സ്ഥാനീയരും ഇച്ഛാഭംഗങ്ങളും, രാഷ്ട്രീയ-കച്ചവട മോഹങ്ങളും, സങ്കുചിത ഭദ്രാസന താല്പര്യങ്ങളും വെടിഞ്ഞു മലങ്കര സഭയെ ഒന്നായി കാണാൻ കഴിയുന്ന വിശാല കാഴ്ച്ചപ്പാടിലേക്കു കടന്നു വന്നു കൊണ്ട്, വ്യത്യസ്ത വെല്ലുവിളികൾ നിറഞ്ഞ ഈ ആധുനിക നൂറ്റാണ്ടിൽ മലങ്കര സഭയക്ക് ശരിയായ ആത്മീയ നേതൃതവും, കൃത്യമായ ദിശാബോധവും നൽകാൻ കഴിയട്ടെ എന്നു ഹൃദയപൂർവം ആശംസിക്കുന്നു. പരിശുദ്ധരും, പ്രതിഭധാനരുമായ ഒട്ടനവധി പുണ്യ പുരുഷന്മാർക്കു ജന്മം നല്‌കിയ ഭാഗ്യവതിയായ മലങ്കര സഭയിൽ, നിലവിലെ അഭി.മെത്രാച്ചന്മാരുടെ സമകാലീനാരായിരുന്ന, മലങ്കര സഭയ്‌ക്ക്‌ കാലത്തിന്‍റെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ട ഇന്നും നികത്താൻ കഴിയാതെ ഒഴിഞ്ഞു കിടക്കുന്ന മഹത്വപുരുഷന്മാരായ, ഭാഗ്യസമരണർഹരായ സഭാരത്നം ഗീവര്‍ഗീസ് മാർ ഒസ്താതിയോസ്, മൗനത്തിന്‍റെ പ്രവചകനായിരുന്ന ഗീവർഗീസ് മാർ ഇവാനിയോസ് , എളിമയുടെയും ലാളിത്യത്തിന്‍റെയും പ്രതീകമായിരുന്ന മാത്യൂസ് മാർ ബർണബാസ്, അശ്രരണർക്കു വേണ്ടി ജീവിതം ഒഴിഞ്ഞു വെച്ചിരുന്ന സക്കറിയാസ് മാർ തെയോഫിലിയോസ് എന്നിവരുടെയും ശൂന്യത നികത്താൻ നിങ്ങളിൽ ആർക്കു എങ്കിലും കഴിഞ്ഞിരുന്നു എങ്കിൽ എന്നു അതിയായി ആഗ്രഹിച്ചു കൊണ്ടു അങ്ങയുടെ ആവർത്തിച്ചുള്ള സഭാവിരുദ്ധ നിലപ്പാടിലുള്ള ശക്തമായ പ്രതിഷേധവും, വേദനയും തികഞ്ഞ ബഹുമാനാദരവോടെ കൂടെ അവിടത്തെ സമക്ഷം അറിയിക്കുന്നു.

ഓർത്തഡോക്സ്‌ വിശ്വാസ  സംരക്ഷകൻ.

https://ovsonline.in/latest-news/against-supreme-court-verdict/

error: Thank you for visiting : www.ovsonline.in