OVS - Latest NewsOVS-Pravasi News

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന് അനുഗ്രഹീത സമാപനം

ന്യൂയോർക്ക്: നാല് ദിവസം നീണ്ടു നിന്ന സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന് സമാപനമായി. ശനിയാഴ്ച രാവിലെ നടന്ന വിശുദ്ധ കുർബാനക്ക് മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ പ്രധാന കാർമ്മികത്വം വഹിച്ചു. ഭദ്രാസനസഹായ മെത്രാപ്പോലിത്ത ഡോ. സഖറിയാ മാര്‍ അപ്രേം, ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം എന്നിവർ സഹകാർമികരായിരുന്നു.

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിന്‍റെ പ്രകാശനകർമ്മം കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.മാത്യൂസ് മാർ സേവേറിയസ് മെത്രാപ്പോലീത്തക്ക് നൽകികൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവ നിർവഹിച്ചു. കാനഡ, കാലിഫോർണിയ, ഫ്ളോറിഡ, ഡാലസ്, ഹൂസ്റ്റൺ, അറ്റ്ലാന്റാ, ഡിട്രോയിറ്റ്‌, ഷിക്കാഗോ തുടങ്ങി ഭദ്രാസനത്തിലെ ബഹുഭൂരിപക്ഷം ദേവാലയങ്ങളിൽ നിന്നും 750 -ൽപ്പരം പ്രതിനിധികളും, 50 -ൽപ്പരം വൈദീകരും കോൺഫ്രൻസിൽ പങ്കെടുത്തു.

മലങ്കര ഓർത്തോഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലിത്ത ഡോ. സഖറിയാ മാര്‍ അപ്രേം, ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദീമോസ്, അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിം, വൈദീക ട്രസ്റ്റീ ഫാ.ഡോ.എം.ഓ ജോൺ, ഫാ.ഡോ.ഓ.തോമസ്, ഫാ.ഡോ.ജേക്കബ് മാത്യു, ഫാ.ജേക്ക് കുര്യൻ, ഫാ.സജു വർഗീസ് , ഡോ.മീന മിർഹോം, മിസ്. സൂസൻ സഖറിയാ, മിസിസ്. നവീൻ മിഖായേൽ, പ്രകാശ്, മാധവി എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നല്കി.

ഫാ.ഡാനിയേൽ ജോർജ്, ഡീക്കൻ.ജോർജ്ജ് പൂവത്തൂർ, ഫാ.രാജു ഡാനിയേൽ, ഫാ.ഹാം ജോസഫ്, ഫാ.മാത്യൂസ് ജോർജ്, ഫാ.എബി ചാക്കോ, ഫാ.റ്റെജി എബ്രാഹാം, മിസ്റ്റർ. എബ്രാഹാം വർക്കി, മിസിസ്.സിബൽ ചാക്കോ, കോശി ജോർജ്ജ്, മിസ്റ്റർ. ജിമ്മി പണിക്കർ, മിസിസ്.സാറ ഗബ്രിയേൽ, മിസ്റ്റർ. ഷിബു മാത്യു,മിസ്റ്റർ. ജെയ്സൺ തോമസ്, മിസിസ്. സിബിൽ ഫിലിപ്പ്, മിസ്റ്റർ. ഗ്രിഗറി ഡാനിയേൽ, മിസിസ്. ജിജി സൈമൺ, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഭദ്രാസന കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഷിക്കാഗോയിലെ വിവിധ ദേവാലയങ്ങളിൽ നിന്നുമുള്ള 150 -ൽപ്പരം യുവതീ-യുവാക്കളും, മുതിർന്നവരും, വൈദികരും അടങ്ങുന്ന സംഘാടകസമിതിയുടെ അക്ഷീണ പരിശ്രമത്താൽ കോൺഫ്രൻസ് വൻവിജയമായി മാറി.

കോണ്‍ഫറന്‍സ് വിജയകരമായി പൂർത്തീകരിക്കുവാൻ വേണ്ടി പ്രയജ്ഞിച്ച എല്ലാ കമ്മിറ്റി അംഗങ്ങളെയും അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ അപ്രേം അനുമോദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. പരിശുദ്ധ കാതോലിക്കാ ബാവായുടേയും തിരുമേനിമാരുടെയും ഭദ്രാസനത്തിലെ വൈദികരുടെയും അകമഴിഞ്ഞ മുഴുനീളസാന്നിധ്യം വിശ്വാസികൾക്ക് പുത്തൻ ഉണർവും പ്രതീക്ഷകളും നൽകുന്നതായിരുന്നു.

അമേരിക്കയിൽ ജനിച്ചുവളർന്ന മൂന്നാംതലമുറയിൽപെട്ട യുവതീയുവാക്കൾ യാമപ്രാർഥനകൾ കൃത്യതയോടെ ഉരുവിട്ടത് പ്രതീക്ഷ നല്‌കുന്ന അനുഭവമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പ്രത്യേകം എടുത്ത് പറഞ്ഞു. ഭദ്രാസന മർത്തമറിയം സമാജം മീറ്റിങ്ങ്, യുവതീയുവാക്കൾക്കും കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഭദ്രാസനത്തിലെ ബസ്‌ക്യാമമാർക്കുമുള്ള പ്രത്യേക സെക്ഷനുകൾ, സ്‌ട്രെസ് മാനേജ്‌മെന്റ് മെന്റൽ ഹെൽത്ത്, സോഷ്യൽ മീഡിയയുടെ ദുരുപയോഗം മൂലം പുത്തൻ തലമുറ നേരിടുന്ന വെല്ലുവിളികൾ എന്നിവക്കുള്ള സെക്ഷനുകൾ പ്രത്യേകം ശ്രദ്ധ ആകർഷിക്കുന്നവയായിരുന്നു.

(കടപ്പാട്::  Fr. ജോൺസൻ പുഞ്ചക്കോണം)

error: Thank you for visiting : www.ovsonline.in