വിശ്വാസ സഹസ്രങ്ങളുടെ ആവേശം അലകടലായി ; മുളന്തുരുത്തിയില്‍ പരിശുദ്ധ കാതോലിക്ക ബാവ
കൊച്ചി : ചരിത്രം ഉറങ്ങുന്ന മുളന്തുരുത്തിയില്‍ തിങ്ങിനിറഞ്ഞ വിശ്വാസ സഹസ്രങ്ങളുടെ ഹൃദയങ്ങളില്‍ പുത്തന്‍ ഉണര്‍വേകി ഓർത്തോഡോക്‌സ് സെന്‍റര്‍ സമര്‍പ്പിച്ചു. പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമം ആഗോള പ്രസിദ്ധമായതായി മലങ്കര സഭാ അധ്യക്ഷകന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ.
ഏവരെയും ഞെട്ടിപ്പിക്കുന്ന വിളബരമാണ് 2017 ജൂലൈ മൂന്നാം തീയതി രാജ്യത്തിന്‍റെ അത്യുന്നത നീതി പീഠത്തില്‍ നിന്ന് ഉണ്ടായത്. കൈയ്യൂക്ക് കൊണ്ടോ മറ്റ് കൗശലങ്ങൾ കൊണ്ടോ നീതി പീഠത്തിന്‍റെ ഉത്തരവ് കത്തിച്ചു കളയുക എന്നത് മൗഢ്യമാണെന്ന് പരിശുദ്ധ കാതോലിക്ക ബാവ. മലങ്കരയിലെ എല്ലാ ദേവാലയങ്ങളും ചലനാത്മകവും സ്ഥായിയായതുള്‍പ്പടെയുള്ള വസ്തുക്കളും മലങ്കര ഓർത്തോഡോക്‌സ് സഭയുടെയാണെന്ന വിധിന്യായം. പരിഹസിച്ച അനേകം സഹോദരി സഭകള്‍ ഉണ്ടായിരുന്നു. പക്ഷേ ആരും ഇപ്പോള്‍ മിണ്ടുന്നില്ല. മുളന്തുരിത്തി മാര്‍ത്തോമ്മന്‍ പള്ളി മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭയുടെതാണ്. മറ്റാരുടേതും അല്ല ; ആരെങ്കിലും അവിടെ അധികാരികളായി ഉണ്ടെന്നു വിശ്വസിക്കുന്നുണ്ടെങ്കില്‍ വെറും താത്കാലികം മാത്രമാണ് – പരിശുദ്ധ ബാവ കൂട്ടിച്ചേര്‍ത്തു.
പ്രൗഡോജ്ജ്വലമായ സ്വീകരണമായിരിന്നു മുളന്തുരിത്തി പള്ളിത്താഴത്ത് നിന്ന് പരിശുദ്ധ കാതോലിക്ക ബാവയ്ക്കും അഭിവന്ദ്യ മെത്രാപ്പോലീത്തമാര്‍ക്കും ലഭിച്ചത്.
https://ovsonline.in/latest-news/mulanthuruthy-marthoman-church-and-malankara-sabha/