സ്തേഫാനോസ് മാര്‍ തേവോദോസിയോസ് അവാര്‍ഡ് ശ്രീ.അഷ്റഫ് താമരശ്ശേരിക്ക്
ബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ദുബായ് കത്തീഡ്രലിന്റെ പ്രഥമ വികാരിയും, മലങ്കര സഭയില്‍ ഉത്തരേന്ത്യന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ത്യാഗോജ്ജലമായ നേതൃത്വം നല്‍കിയ കല്‍ക്കട്ടാ ഭദ്രാസനാധിപനുമായിരുന്ന പുണ്യശ്ലോകനായ സ്തേഫാനോസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ പാവന സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള മാര്‍ തേവോദോസിയോസ് അവാര്‍ഡിന് ഈ വര്‍ഷം ശ്രീ.അഷ്റഫ് താമരശ്ശേരി അർഹനായി. മത–ജാതി–ദേശവ്യത്യാസമില്ലാതെ യു.എ.ഇ.–ൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നിയമത്തിന്റെ നൂൽ കെട്ടുകളഴിച്ച് അവരവരുടെ നാട്ടിലെത്തിക്കുന്ന അത്യന്തം ശ്രമകരമായ ദൗത്യം നിറവേറ്റുന്ന കരുണ വറ്റാത്ത ഹൃദയത്തിന്റെ ഉടമയാണ് സാധാരണക്കാരനായ ഈ പ്രവാസി. പ്രസ്തുത അവാര്‍ഡ് 2017 ഡിസംബര്‍ 1-നു ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ വച്ച് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസുകൊണ്ട് നൽകുകയും അദ്ദേഹത്തെ അഭിനന്ദിച്ച് സംസാരിക്കുകയും ചെയ്തു. തദ്ദവസരത്തിൽ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്താ അഭി. ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്താ ശ്രീ. അഷ്റഫിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇടവക വികാരി റവ. ഫാ. നൈനാൻ ഫിലിപ്പ് സഹവികാരി റവ. ഫാ.സജു തോമസ് എന്നിവർ ശ്രീ. അഷ്റഫിന് അഭിനന്ദനങ്ങൾ അർപ്പിച്ചു