OVS - Latest NewsOVS-Kerala News

പാത്രിയര്‍ക്കീസ് പക്ഷം സമാധാനന്തരീക്ഷം തകർക്കൻ ശ്രമിക്കുന്നു : ഓർത്തഡോക്‌സ് സഭ

വ്യാജ പേജുകളും വാസ്തവ വിരുദ്ധ പോസ്റ്റുകളും കെട്ടിച്ചമച്ച വാര്‍ത്തകളും  പടച്ചുവിടുന്ന  ഇക്കൂട്ടര്‍ പല രീതിയിലും രംഗത്തുണ്ട്.സഭാംഗങ്ങള്‍  ജാഗ്രത പുലര്‍ത്തണമെന്നു സഭാ വൃത്തങ്ങള്‍ അറിയിച്ചു.
തിരുവല്ല :ചരിത്രത്തിലെ   സമ്പൂര്‍ണ്ണ പ്രതിസന്ധി അഭിമുഖീകരിക്കുന്ന  പാത്രിയര്‍ക്കീസ് പക്ഷം ജന ശ്രദ്ധ തിരിച്ചു വിടുവാന്‍ കുത്സിതശ്രമങ്ങളിലൂടെ  രംഗത്ത്.വ്യാജ പേജുകളും വാസ്തവ വിരുദ്ധ പോസ്റ്റുകളും കെട്ടിച്ചമച്ച വാര്‍ത്തകളും പടച്ചുവിടുന്ന  ഇക്കൂട്ടര്‍ പല രീതിയിലും രംഗത്തുണ്ട്.സഭാംഗങ്ങള്‍  ജാഗ്രത പുലര്‍ത്തണമെന്നു സഭാ വൃത്തങ്ങള്‍ അറിയിച്ചു.കാവുംഭാഗത്തിന് സമീപം അഞ്ചൽകുറ്റി ജംഗ്ഷനിൽ അനധികൃതമായി കുരിശ് നാട്ടിയാണ് ഇവര്‍ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്ക് സമീപമായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ കട്ടപ്പുറം ഇടവകാംഗങ്ങളും മറ്റ് ഓർത്തഡോക്സ് സഭാംഗങ്ങളും ഉള്‍പ്പടെ നാട്ടുകാരടക്കമുള്ള പ്രതിഷേധക്കാര്‍  പണികൾ തടസ്സപ്പെടുത്തുവാൻ ശ്രമിച്ചത് വാക്കേറ്റത്തിന് ഇടയാക്കി. തുടർന്ന് റവന്യു- പോലീസ് അധികാരികൾ സ്ഥലത്ത് എത്തിയതിനെതുടര്‍ന്ന് അനുവാദം കൂടാതെ നാട്ടിയ കുരിശ് പൊളിച്ചു നീക്കാന്‍ ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി ഓർത്തഡോക്സ് – യാക്കോബായ തർക്കം നിലനിൽക്കുന്ന പ്രദേശമാണിത്.
തുടർന്ന് കട്ടപ്പുറം പള്ളിയില്‍ കൂടിയ പ്രതിഷേധയോഗം നിരണം ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ശാന്തിയും, സമാധാനവും നിലനിൽക്കുന്ന പ്രദേശത്ത് അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് നിയമസംഹിതകളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. പരിശുദ്ധ സഭയെ തകർക്കാൻ ആരു വന്നാലും ശക്തമായി പ്രതികരിക്കുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു . യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. അജി കെ. തോമസ്, സഭാ മാനേജിംഗ് കമ്മറ്റിയംഗം അഡ്വ. ചെറിയാൻ വർഗീസ്, ഭദ്രാസന കൗൺസിൽ അംഗം മത്തായി ടി. വർഗിസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
 
വികാരി ഫാ. ജോൺ മാത്യുവിന്റെ നേതൃത്വത്തിൽ ഫാ. കെ.വി ജോൺ, ഫാ. കെ. എ വർഗീസ്, ഫാ. ചെറിയാൻ ജേക്കബ്, ഫാ. ഡോ. തോംസൺ റോബി, ഫാ. ഷിബു ടോം വർഗീസ്, സഭാ മനേജിംഗ് കമ്മറ്റിയംഗം ജൂബി പീടിയേക്കൽ, യുവജന പ്രസ്ഥാനം കേന്ദ്ര ട്രഷറാർ ജോജി പി. തോമസ്, ഇടവക ട്രസ്റ്റി ജയ്ബോയ് അലക്സ്, സെക്രട്ടറി ജോബി പി. തോമസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ റെഞ്ചി ജോർജ്, അഡ്വ. പ്രദീപ് മാമ്മൻ മാത്യു, വർക്കി കോശി, അജേഷ് എം. മാത്യു, മറ്റ് ഇടവക ജനങ്ങൾ, വിവിധ ഇടവകയിലെ യുവാക്കൾ എന്നിവർ സ്ഥലത്തിയിരിന്നു.
 
അതേസമയം മൂന്നാറില്‍ കുരിശ് കൃഷിക്കെതിരെ രംഗത്ത് വന്ന ഗീവര്‍ഗീസ് മോര്‍ കൂറിലോസിന്‍റെ ഒത്താശയോടെയായിരുന്നു കുഞ്ഞാടുകള്‍ സ്ഥലം കൈയേറി കുരിശ് നാട്ടിയത്.പഴയ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം  തന്നെ ബൂമറാംഗായി മാറി.    ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്) 
 
 
 
 
 
 
 
error: Thank you for visiting : www.ovsonline.in