കോലഞ്ചേരി പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാളും ; ഇടവക നിര്‍മ്മിച്ച വീടിന്‍റെ കൂദാശയും
കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു വികാരി ഫാ.ജേക്കബ് കുര്യന്‍ കൊടിയുയര്‍ത്തി. സഹ വികാരിമാരായ ഫാ.റ്റി വി ആണ്ട്രൂസ് , ഫാ.ലൂക്കോസ് തങ്കച്ചന്‍, കൈക്കരന്മാരായ ബേബി നെച്ചിയില്‍, സാജു പടിഞ്ഞാക്കരയില്‍, സെക്രട്ടറി ബെന്നി നെല്ലിക്കാമുറി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവര്‍ സന്നിഹിതരായിരുന്നു.
നവംബര്‍ നാലിന് 6 ന് പ്രഭാത പ്രാര്‍ത്ഥന, തുടർന്ന് വി.കുര്‍ബ്ബാന. വൈകീട്ട് 6 ന് സന്ധ്യാ നമസ്കാരം, പ്രസംഗം,പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച. നവംബര്‍ അഞ്ചിനു രാവിലെ 5.45 ന് പ്രഭാത പ്രാര്‍ത്ഥന, തുടർന്ന് വി. കുര്‍ബ്ബാന. തുടർന്ന് 8 മണിയ്ക്ക് വി. കുര്‍ബ്ബാന, പ്രദക്ഷിണം, നേര്‍ച്ച, ആശീര്‍വാദം, ലേലം.
കോലഞ്ചേരി പള്ളിയുടെ 18 കുടുബ യൂണിറ്റുകളില്‍ (പ്രാര്‍ത്ഥനാ യോഗം) ഒന്നായ ഇളംകുളം വെസ്റ്റ് കുടുംബ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ഇടവകയുടെ സഹകരത്തോടെ നിർമ്മിച്ച് നൽകുന്ന ഭവനത്തിന്റെ കൂദാശയും താക്കോല്‍ദാനവും വൈകീട്ട് 4 ന് നടക്കുന്നതാണ്.
→ മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)