ഡോ. സഖറിയ മാർ തെയോഫിലോസിന്‍റെ ആഗ്രഹം ‘പപ്പ’ യ്ക്കും ‘മമ്മി’ യ്ക്കുമൊപ്പം ഉറങ്ങാന്‍.
അഗളി: “ഞാന്‍ മരിക്കുമ്പോള്‍ എന്നെ പപ്പയുടേയും മമ്മിയുടെയും ഒപ്പം കബറടക്കണം” കാലം ചെയ്ത മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയ മാർ തെയോഫിലോസിന്‍റെ ആഗ്രഹമായിരുന്നു അത്. പപ്പയെയും മമ്മിയെയും അടക്കിയ കോയമ്പത്തൂര്‍ ക്രിസ്തുശിഷ്യ ആശ്രമത്തില്‍ (തടാകം ആശ്രമം) അദ്ധേഹത്തിന്‍റെ ആഗ്രഹപ്രകാരം അന്ത്യവിശ്രമത്തിനുള്ള കുടീരം തയാറായി.
ഡോ. സഖറിയ മാർ തെയോഫിലോസിന്‍റെ കബറടക്കം ഇന്ന് >>
1936 ജൂലൈ 15-ന് ആഗ്ലിക്കന്‍ ബിഷപ്പായിരുന്ന ഐറിഷ് സ്വദേശിയായ ഹെര്‍ബര്‍ട്ട് വാല്‍ഷാണ് ക്രിസ്തുശിഷ്യ ആശ്രമം സ്ഥാപിക്കുന്നത്. മിഷന്‍ പ്രവര്‍ത്തനത്തിനായി ഇന്ത്യയിലെത്തിയ ബിഷപ്പ് മലങ്കര സഭയുമായി സഹകരിച്ചാണ് ആശ്രമം സ്ഥാപിച്ചത്. മിഷന്‍ പ്രവര്‍ത്തത്തിനു പറ്റിയ ഒരു സ്ഥലം തിരഞ്ഞെടുക്കുന്നതിനുവേണ്ടി ബിഷപ്പും പത്നിയും കെ.സി വര്‍ഗ്ഗീസും വ്യവസായനഗരമായി വളര്‍ന്നുകൊണ്ടിരുന്ന കോയമ്പത്തൂരിലേക്കുപോയി. അവിടെ വച്ച് മലങ്കരസഭയുടെ ബാഹ്യകേരള ഭദ്രാസനത്തിലെ ആദ്യത്തെ മെത്രാപ്പോലീത്ത ആയിരുന്ന ഭാഗ്യസ്മരണാര്‍ഹായ അലക്സിയോസ് മാര്‍ തേവോദോസിയോസ് തിരുമേനിയോട് ചേര്‍ന്ന് നഗര പ്രാന്തത്തിലുള്ള പല സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അങ്ങനെ കോയമ്പത്തൂരില്‍ നിന്നും 21 കി.മി ദൂരത്ത് സ്ഥിതിചെയ്യുന്ന ആദിവാസികള്‍ താമസിച്ചുകൊണ്ടിരുന്ന തടാകം ഗ്രാമത്തില്‍ അഞ്ചേക്കര്‍ സ്ഥലം വാങ്ങി. വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും ഒരുപോലെ പ്രവര്‍ത്തിക്കുവാന്‍ തക്കവണ്ണമാണ് ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചത്. ബിഷപ്പ് വാല്‍ഷിനോടും മിസ്സിസ് വാല്‍ഷിനോടുമൊന്നിച്ച് ഗ്രാമത്തിലെ രോഗികളെയും ശിശുക്കളെയും പ്രയാസത്തിലിരിക്കുന്നവരെയും സന്ദര്‍ശിക്കുകയും അവര്‍ക്കുപദേശങ്ങള്‍ നല്‍കുകയും അവരോടൊന്നിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തുവന്നു. പ്രദേശവാസികള്‍ അവരെ സ്നേഹപൂര്‍വ്വം ‘പപ്പ’ എന്നും ‘മമ്മി’ എന്നുമാണ് വിളിച്ചിരുന്നത്.
OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്യുക
1969 ജനുവരി ഒന്‍പതിന് ബിഷപ്പിന്‍റെ കാലശേഷം ആശ്രമത്തെ മുന്നോട്ട് നയിച്ചത് അലക്സിയോസ് മാര്‍ തേവോദോസിയോസ് തിരുമേനിയും ഫാ.കെ.സി വര്‍ഗ്ഗീസും ഫിലിപ്പോസ് തോമസും (ഫിലിപ്പോസ് മാര്‍ യൌസേബിയോസ്) ആയിരുന്നു. പിന്നീടു ആശ്രമത്തിന്‍റെ ചുമതലക്കാരനായ ഓര്‍ത്തഡോക്‍സ് സഭ തുമ്പമണ്‍ ഭദ്രാസന മെത്രോപ്പോലീത്തയുമായ ഡോ. ഫിലിപ്പോസ് മാര്‍ യൌസേബിയോസില്‍ നിന്നാണ് തെയോഫിലോസ് തിരുമേനി തടാകം ആശ്രമത്തെപ്പറ്റി അറിയുന്നത്. 2008-ഇല്‍ യൌസേബിയോസ് തിരുമേനിയുടെ കാലശേഷം മലബാര്‍ ഭദ്രാസന മെത്രോപ്പോലീത്തയായിരുന്ന തെയോഫിലോസ് തിരുമേനി തടാകം ആശ്രമത്തിന്‍റെ ചുമതലക്കാരനായി.
ആശ്രമത്തിന്റെ ഭാഗമായുള്ള ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ ആഴ്ചയില്‍ ഒരിക്കല്‍ ആദിവാസി ഊരുകളില്‍ സൗജന്യ മെഡിക്കല്‍ പരിശോധന, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ആണ് തിരുമേനി നടപ്പാക്കിയത്. മേഘലയിലെ ആദിവാസി ഊരുകളില്‍ സൗജന്യ പാലിയേറ്റിവ് കെയര്‍ സൗകര്യം ഒരുക്കുകഎന്നത് ആയിരുന്നു അദ്ധേഹത്തിന്റെ മറ്റൊരു ആഗ്രഹം .
ഡോ. സഖറിയ മാർ തെയോഫിലോസിന്‍റെ കബറടക്കം ഇന്ന് >>
https://ovsonline.in/departed-spiritual-fathers/bishop-walsh/