പുതുപ്പാടി ആശ്രമത്തില്‍ നിന്ന് മൂന്ന് റമ്പാന്‍മാര്‍
താമരശ്ശേരി: ഓര്‍ത്തഡോക്‌സ് സഭയുടെ പുതുപ്പാടി സെന്‍റ് പോള്‍സ് ആശ്രമാംഗങ്ങളായ ഫാ.പി.കെ. ജോണ്‍സണ്‍, ഫാ.ജി. തോമസ്, ഫാ. ജേക്കബ് മാത്യു എന്നിവരെ റമ്പാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തി. ആശ്രമചാപ്പലില്‍ ബുധനാഴ്ച രാവിലെ നടന്ന റമ്പാന്‍ സ്ഥാനശുശ്രൂഷയ്ക്ക് സഭയുടെ കൊട്ടാരക്കര പുനലൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികനായി.
ഫാ.പി.കെ. ജോണ്‍സണ്‍, യൂഹാനോന്‍ റമ്പാന്‍ എന്നും ഫാ.ജി.തോമസ് തോമസ് റമ്പാന്‍ എന്നും ഫാ.ജേക്കബ് മാത്യു, ഫിനഹാസ് റമ്പാന്‍ എന്നും പേര് സ്വീകരിച്ചാണ് റമ്പാച്ചന്മാരായത്. തുടര്‍ന്ന് നടന്ന അനുമോദനച്ചടങ്ങില്‍ കാരാട്ട് റസാഖ് എം. എല്‍. എ, മുന്‍ എം.എല്‍.എ. വി.എം. ഉമ്മര്‍, ആശ്രമം സുപ്പീരിയര്‍ കെ.ഐ. ഫിലിപ്പ് റമ്പാന്‍, സഞ്ജയ് പോത്തന്‍ മണമ്മേല്‍, എം.ജി.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം.അലക്‌സ് തോമസ്, സി.ടി.വര്‍ഗീസ്, അബ്രഹാം മണ്ഡലത്ത്, വി.പി.യോഹന്നാന്‍, പി.സി.തോമസ്, സില്‍വാനോസ് റമ്പാന്‍, യൂഹാനോന്‍ റമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന എന്നിവയുമുണ്ടായി.