ബ്രഹ്മവാർ ഭദ്രാസനത്തിന് പുതിയ ആസ്ഥാനം
മംഗലാപുരം: ബ്രഹ്മവാർ ഭദ്രാസനത്തിന്‍റെ ആസ്ഥാനമായ മൗണ്ട് ഹോറേബ് അരമനയുടെ ശിലാസ്ഥാപന കർമ്മം പരിശുദ്ധ കാതോലിക്കാ ബാവ നിർവ്വഹിച്ചു. ഏറെ കഷ്ടതകൾക്കിടയിലും ഭംഗിയായി ശോഭിക്കുന്ന ഭദ്രാസനമാണ് ബ്രഹ്മവാർ ഭദ്രാസനമെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. കൊല്ലം ഭദ്രാസനാധിപൻ അഭി. സഖറിയാസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്ത, ബ്രഹ്മവാർ ഭദ്രാസനാധിപൻ അഭി. യാക്കോബ് മാർ എലിയാസ് മെത്രാപ്പോലീത്ത എന്നിവർ സഹകാർമ്മികർ ആയിരുന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്‌ഘാടനം ചെയ്തു. അഭി. മെത്രാപ്പോലീത്താമാർ, മംഗലാപുരം എം.എൽ.എ. ജെ.ആർ. ലോബോ, വൈദീക ട്രസ്റ്റീ റവ.ഫാ. ഡോ. എം.ഓ. ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, മുൻ വൈദീക ട്രസ്റ്റി റവ.ഫാ. ജോൺസ് എബ്രഹാം കോനാട്ട്, ഭദ്രാസന സെക്രട്ടറി റവ.ഫാ. എൽദോ എം. പോൾ, റവ.ഫാ. കുറിയാക്കോസ് തോമസ്, റവ.ഫാ.പി.സി.അലക്സ്, അബുദാബി സെന്റ്. ജോർജ് ഓർത്തഡോൿസ് കത്തീഡ്രൽ ഇടവകയുടെ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.