ശാശ്വത സമാധാനം ഭരണഘടനയുടേയും കോടതി വിധിയുടേയും അടിസ്ഥാനത്തില്‍ മാത്രം: ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷന്‍
കോടതി വിധി നടപ്പിലാക്കിയതിനുശേഷം സമാധാന ശ്രമങ്ങൾ ആരംഭിക്കണമെന്നു ഓർത്തോഡോക്‌സ് വിശ്വാസസംരക്ഷൻ. സമാധാനമെന്നു പറയുന്ന കാപട്യം നിറഞ്ഞ അവസ്ഥാ വിശേഷം കൊണ്ടുവന്നു സഭയുടെ സ്വാതന്ത്ര്യം അടിയറവക്കുന്നത് അനുവദനീയമല്ല.
1934ലെ മലങ്കര സഭയുടെ ഭരണഘടനയും 2017 ജൂലൈ 3ന് വന്ന ബഹു. സുപ്രീം കോടതി വിധിയും പൂർണമായി അംഗീകരിക്കുന്നതിനു തയ്യാറായി മുൻപോട്ടു വന്നാൽ മാത്രമേ വിഘടിത വിഭാഗവുമായി സമാധാന ചർച്ചകൾ ആരംഭിക്കാവു എന്ന് ഓർത്തഡോൿസ് വിശ്വാസ സംരക്ഷൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ അത് സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനവും പൂർവ്വികർ പരിരക്ഷിച്ച സഭയുടെ സ്വാതന്ത്രത്തെ അപമാനിക്കുന്നതിന് തുല്യവുമായിരിക്കും. ജനാധ്യപത്യ – മതേതര – നിയമവാഴ്ച്ച ഉള്ള നമ്മുടെ രാജ്യത്തെ പരമോന്നത നീതിപീഠം പരിരക്ഷിക്കപ്പെടാത്ത ഒരു അവകാശവാദവും ഒത്തുതീർപ്പ് വ്യസ്ഥയുടെ പേരിൽ മലങ്കര സഭ അംഗീകരിക്കേണ്ട സാഹചര്യം ഇല്ല.
മലങ്കരയിൽ കലാപകാരികളായ ഒരു പറ്റം സാമൂഹിക വിരുദ്ധർ അഴിച്ചു വിടുന്ന ക്രമസമാധാന പ്രശ്നങ്ങളെ കൃതമായി നിയമത്തിന്റെ വഴിക്കു തന്നെ നേരിടണം. അസ്ഥിത്വം നഷ്ടപ്പെട്ടവർക്ക് മുഖം രക്ഷിക്കാൻ വേണ്ടി സമാധാനത്തിന്റെ പേരിൽ ചെയ്തു കൊടുക്കുന്ന വിട്ടു വീഴ്ചക്കൾ സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനവും നാളിതുവരെ പൂർവ്വികർ പരിരക്ഷിച്ച മലങ്കര സഭയുടെ സ്വാതന്ത്രത്തെ അപമാനിക്കുന്നതിന് തുല്യവുമാണ്. ഇത്തരം അനാവശ്യവും, അനുചിതുവമായ ശ്രമങ്ങളെ മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകം പേറുന്ന ആത്മാഭിമാനമുള്ള ഒരു മലങ്കര നസ്രാണിയും അനുവദിച്ചു തരില്ല എന്ന കൃത്യമായി പറഞ്ഞു കൊള്ളട്ടെ.