മതങ്ങൾ മാനവരാശിക്കായി പ്രവർത്തിക്കണം: കാതോലിക്കാ ബാവാ
കോട്ടയം∙ മാനവരാശിയുടെ അഭിവൃദ്ധി ലക്ഷ്യമാക്കി മതങ്ങൾ പ്രവർത്തിക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ഇത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാളിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇത്യോപ്യയിലെ സ്ലീബാ പെരുന്നാള്‍ ആഘോഷം യുനസ്കോ “മഹത്തായ പൈത്രീകമായി” ഉള്‍പ്പെടുത്തിയതില്‍ അത്ഭുതത്തിന് അവകാശമില്ലെന്നും അത്രയ്ക്ക് സവിശേഷത നിറഞ്ഞ ആഘോഷങ്ങളാണ് ഇതോടനുബന്ധിച്ച് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ത്താവിന്‍റെ കുരിശ് കണ്ടെത്തിയതിനെ അനുസ്മരിക്കുന്നതാണ് സ്ലീബാ പെരുന്നാള്‍. കര്‍ത്താവിന്‍റെ കുരിശ് കണ്ടെത്തല്‍, ഒരര്‍ത്ഥത്തില്‍ സ്വയം കണ്ടെത്തലാണ്. അങ്ങനെ കണ്ടെത്തിക്കഴിഞ്ഞാല്‍ ജീവിതത്തില്‍ കുരിശ് വഹിക്കുന്നത് ഭാരമായി തോന്നുകയില്ലെന്നും പരിശുദ്ധ ബാവാ അഭിപ്രായപ്പെട്ടു.
ഇത്യോപ്യൻ പാത്രിയർക്കീസ് പരിശുദ്ധ ആബൂനാ മത്ഥിയാസ് അധ്യക്ഷനായ സമ്മേളനത്തിൽ ഇത്യോപ്യൻ പ്രസിഡന്റ് മുലാതു തെഷോമ, പത്നി മിസ്സിസ് മുലാതു, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, ഡോ. ജോഷ്വാ മാർ നിക്കോദീമോസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, ഫാ. അശ്വിൻ ഫെർണാണ്ടസ്, ജേക്കബ് മാത്യു തുടങ്ങിയവരും പങ്കെടുത്തു.
https://ovsonline.in/latest-news/ethiopia/