OVS - Latest NewsOVS-Kerala News

നിയമം നിർമ്മിക്കണമെന്ന യാക്കോബായ വിഭാഗത്തിൻ്റെ ആവശ്യം സുപ്രീം കോടതി തള്ളി.

യാക്കോബായ വിഭാഗത്തിൻ്റെ റിട്ട് ഹർജി ബഹു സുപ്രിം കോടതി തള്ളി. മലങ്കര സഭയിലെ വിഘടിത വിഭാഗത്തിൽ പെട്ട വരിക്കോലി സെൻ്റ് മേരിസ് പള്ളിയിലെ 11 പേരും, കണ്യാട്ട് നിരപ്പ് പള്ളിയിലെ 8 പേരും, പെരുമ്പാവൂർ ബഥേൽ സൂലോക്കോ ഇടവകയിലെ 9 പേരും, കടമറ്റം സെൻ്റ് ജോർജ് പള്ളിയിലെ 10 പേരും തൃശൂർ ഭദ്രാസനത്തിൽ പെട്ട വട്ടായി സെൻ മേരീസ് ഇടവകയിലെ 100 പേരും ചേർന്ന് നൽകിയ (മൊത്തം 138 പേർ) ഭീമ ഹർജി ബഹു സുപ്രിം കോടതി തള്ളി.

കേരള സർക്കാരിനെയും, കേന്ദ്ര സർക്കാരിനേയും, കേരള സർക്കാർ ഡി ജി പി -യെയും, മലങ്കര സഭയുടെ കാതോലിക്കാ പരി. ബസേലിയോസ് പൗലോസ് ദ്വിതിയൻ ബാവായെയും പ്രതി ചേർത്തായിരുന്നു ഹർജി.

മലങ്കര സഭയുടെ പള്ളികളിൽ സുപ്രിം കോടതി വിധി നടപ്പാക്കാതിരിക്കാനുള്ള നിയമ നിർമ്മാണവും മറ്റ് കേരളാ സർക്കാർ നിയന്ത്രണങ്ങളും ലക്ഷ്യം വച്ചായിരുന്നു ഹർജി. എന്നാൽ ഇന്ന് ഹർജി പരിഗണിച്ച ജ. ചന്ദ്രചൂഡ്, ജ. എം. ആർ ഷാ എന്നിവർ ഈ ഹർജിയിൽ കഴമ്പില്ല എന്ന് കണ്ട് തള്ളുകയായിരുന്നു. എതിർ കക്ഷികൾക്ക് നോട്ടിസ് പോലും നൽകാതെ ഈ ഹർജിയിലെ തീർപ്പ് കൽപ്പിച്ചു എന്നത് ശ്രദ്ധേയമാണ്.

ഇത് പ്രകാരം ഇപ്പോഴത്തെ കേരളാ, കേന്ദ്ര സർക്കാരുകൾക്ക് മലങ്കര സഭാ തർക്കത്തിൽ ഇനി ഒരു നിയമ നിർമ്മാണത്തിന് സാധിക്കാതെ വന്നിരിക്കുകയാണ്. മലങ്കര സഭയ്ക്ക് വേണ്ടിയും, മലങ്കര സഭയു ടെ നിയമ പരിരക്ഷക്ക് വേണ്ടിയും ഇത്രത്തോളം സഹായങ്ങൾ ചെയ്തു തന്ന മേൽപ്പടി കക്ഷികളോട് എന്നും മലങ്കര സഭ കടപ്പെട്ടിരിക്കും.

സത്യവും നീതിയും എന്നും വിജയിക്കും എന്ന് വ്യക്തമായി.

മലങ്കര സഭാ നീണാൾ വാഴട്ടെ.

error: Thank you for visiting : www.ovsonline.in