ഓര്‍ത്തഡോക്സ് വൈദീകന് നേരെ ആക്രമണത്തില്‍ പ്രതിഷേധം വ്യാപകം
കൊച്ചി : യാക്കോബായ (വിഘടിത/ബാവ കക്ഷി) ഗുണ്ടകള്‍ വൈദീകനെ മര്‍ദ്ദിച്ചു അവശനാക്കിയ സംഭവത്തില്‍ പരിശുദ്ധ സഭയിലാകെ പ്രതിഷേധം അലയടിച്ചിരിക്കുകയാണ്.കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട വരിക്കോലി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാദര്‍.വിജു ഏലിയാസിന് നേരെയാണ് ദാരുണമായ ആക്രമണം ഉണ്ടായത്.വൈകീട്ട് തൃപ്പൂണിത്തുറയ്ക്ക് സമീപം വെണ്ണിക്കുളത്ത് വെച്ച് ആയിരുന്നു ആക്രമണം.ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വൈദീകനെ തടഞ്ഞുനിര്‍ത്തി ആക്രമി സംഘം മര്‍ദ്ദനം അഴിച്ചു വിട്ടു. ഇരുപത്തോളം പേരടങ്ങുന്ന ഗുണ്ടകളുടെ കൈവശം കരുതിയ മാരകായുധങ്ങള്‍ ഉപയോഗിച്ചായിരിന്നു മര്‍ദ്ദനം.നാട്ടുകാര്‍ ഓടി കൂടിയപ്പോഴേക്കും ആക്രമി സംഘം പിന്‍വലിയുകയായിരുന്നു.പുറത്തിനും കാലിനും പരിക്കേറ്റ വൈദീകന്‍ കോലഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആക്രമണത്തിലൂടെ ഭയപ്പെടുത്തി വിധിയെ മറികടക്കാമെന്ന വിഘടിത വിഭാഗത്തിന്‍റെ ഗൂഡ തന്ത്രം വിലപ്പോവില്ലെന്ന് സഭാ വിശ്വാസികള്‍ കുറ്റപ്പെടുത്തി.മാര്‍ത്തോമ്മായുടെ പൈതൃകം സംരക്ഷിച്ചു വിശ്വാസത്തില്‍ അടിയുറച്ചു കുത്സിത പ്രവൃത്തികളില്‍ തളരില്ലെന്നും സഭാ വിശ്വാസികള്‍ ഓവിഎസ് ഓണ്‍ലൈനോട് പറഞ്ഞു.
മൂന്നാം സമുദായക്കേസില്‍ ജൂലൈ മൂന്നിന് സുപ്രീംകോടതിയില്‍ നിന്നുണ്ടായ സുപ്രധാന വിധിയില്‍ ഉള്‍പ്പെട്ട ദേവാലയങ്ങളില്‍ ഒന്നാണ് വരിക്കോലി സെന്‍റ് മേരീസ് പള്ളി.1995 ലെ വിധി ശെരി വെച്ചു മലങ്കര സഭയുടെ പള്ളികള്‍ 1934 ലെ സഭ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നും വിഘടിത വിഭാഗത്തിന്‍റെ 2002 ലെ ഭരണഘടന അനാവശ്യവും നിയമ വിരുദ്ധമാണെന്നും കണ്ടത്തിയ കോടതി പാത്രിയര്‍ക്കീസിന്‍റെ ആത്മീയ അധികാരം അപ്രത്യക്ഷമാകുന്ന ബിന്ദുവിലെത്തിയെന്നും നിരീക്ഷിച്ചു.ഇതിന്‍റെ ഫലമായി പാത്രിയാര്‍ക്കീസിന് പള്ളികളുടെ ഭാരണകാര്യത്തില്‍ ഇടപെടാനാവുന്നതല്ല.വികാരിമാരെയും വൈദീകരേയും ശെമ്മാശന്‍മാരെയും മെത്രാന്മാരെയും നിയമിക്കനാവുന്നതല്ല.ഈ നിയമനങ്ങള്‍ 1934 ലെ ഭരണഘടനാ പ്രകാരം മലങ്കര മെത്രാപ്പോലീത്ത നിയമിച്ച ബന്ധപ്പെട്ട ഭദ്രാസനങ്ങള്‍,മെത്രാപ്പോലീത്തമാര്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ്.
ആക്രമണത്തില്‍ പ്രതിഷേധിച്ച കൊല്ലം,കോട്ടയം,കണ്ടനാട് ഈസ്റ്റ് – വെസ്റ്റ്,അങ്കമാലി,കൊച്ചി,ഭദ്രാസനങ്ങള്‍ മലങ്കര സഭയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.നിയമം കൈയിലെടുത്ത പ്രതികള്‍ക്കെതിരെ അധികാരികള്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരണമെന്നു യുവജന പ്രസ്ഥാനം ആവിശ്യപ്പെട്ടു.അഭിവന്ദ്യ പിതാക്കന്മാരായ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് (കണ്ടനാട് വെസ്റ്റ് ഭദ്രാസനം),യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്(അങ്കമാലി ഭദ്രാസനം) മെത്രാപ്പോലീത്തമാരും മുന്‍ സഭ വൈദീക ട്രസ്റ്റി ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട്,കൊച്ചി,അങ്കമാലി,കണ്ടനാട് (വെസ്റ്റ്,ഈസ്റ്റ്) ഭദ്രാസനങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന നിരവധി വൈദീകരും സമീപ ഇടവകകളില്‍ നൂറുകണക്കിന് വിശ്വാസികളും ആശുപത്രിയിലെത്തിയിരിന്നു.