OVS - Articles

അസത്യം പ്രചരിപ്പിക്കുന്ന സഹോദരങ്ങൾ

ജൂലൈ 3 മലങ്കര സഭയെ സംബന്ധിച്ച് സുപ്രധാന ദിനവും ചരിത്ര താളുകളിൽ രേഖപ്പെടുത്തേണ്ട ദിനവും ആണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ പളളികളുടെ കേസുകളുടെ ഒപ്പം മലങ്കര സഭയുടെ മുഴുവൻ ദേവാലയങ്ങളും 1934 ഭരണഘടന അനുസരിച്ചു ഭരിക്കണമെന്നും ഒരു കാരണവശാലും സമാന്തര ഭരണം അനുവദിച്ച് കൂടാ എന്നും പ്രഖ്യാപിക്കുക ഉണ്ടായി. അതിന്‍റെ അടിസ്ഥാനത്തിൽ കോലഞ്ചേരി, വരിക്കോലി പളളിയിൽ യാതൊരു പ്രശ്നവും ഇല്ലാതെ ഓർത്തഡോക്സ് സഭ വികാരിമാര്‍ വി. കുർബ്ബാന അർപ്പിച്ച് വരുന്നു . മണ്ണത്തൂർ ,നെച്ചൂർ പളളികളുടെ എക്സിക്യൂഷൻ , പ്രൊട്ടക്ഷൻ കേസ് നടന്നും വരുന്നു .

പ്രതികൂലമായി തീർന്ന കോടതി വിധി വന്നിട്ടും അസത്യ പ്രചാരണങ്ങൾ കൊണ്ട് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ് വിഘടിതവിഭാഗത്തിന്‍റെ നേതൃനിരയിലുള്ളവർ ചെയ്യുന്നത് . വിഘടിത വിഭാഗം ഇപ്പോൾ ഉയർത്തുന്ന മുദ്രവാക്യം പള്ളിയുടെ സ്ഥാപന ഉദ്ദേശത്തിലും വിശ്വാസത്തിലും നിലനിർത്തും എന്നും ആണ് . നിങ്ങളുടെ വിശ്വാസം നിങ്ങൾക്ക് നിലനിലർത്താം അത് നിങ്ങൾക്ക് അവകാശപ്പെട്ട ദേവാലയങ്ങളിൽ നടത്തി എടുക്കാം അത് ആർക്കും തടയാൻ ആകില്ല . അതിക്രമിച്ച് കയറി മലങ്കര സഭയുടെ പള്ളികളിൽ ഇരിക്കുന്ന നിങ്ങൾക്ക് അത് പറയാനുള്ള യോഗ്യത ഉണ്ടോ എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും.

മണർകാട്, പിറവം, കോതമംഗലം എല്ലാം മലങ്കര സഭയുടേ ദേവാലയങ്ങൾ ആണ്. സമാധാനത്തിന് ശ്രമിക്കാതെ സുപ്രധാന കോടതി വിധി ഉണ്ടായിട്ടും അസത്യ പ്രചാരണങ്ങളിലുടെ വിശ്വാസികളെ പിടിച്ച് നിർത്താനുള്ള ഗൂഢതന്ത്രം ആണ് വിഘടിത വിഭാഗം മെത്രാന്മാർ നടത്തി കൊണ്ടിരിക്കുന്നത് . “നിന്‍റെ എല്ലാ മ്ലേച്ഛതകർക്കും ഞാൻ നിന്നെ ശിക്ഷിക്കും” (എസക്കി 7.8) എന്ന വേദ വാക്യം ഇവർ ഓർമ്മിക്കുന്നത് നല്ലത് ആയിരിക്കും .

ഓർത്തഡോക്സ് സഭ വിഘടിത വിഭാഗത്തിന്‍റെ ദേവാലയങ്ങളിൽ പ്രശ്നം സൃഷ്ടിക്കുന്നു എന്ന അസത്യ പ്രചാരണം ആണ് അടുത്തതായി നടത്തുന്നത് . സഭയ്ക്ക് അവകാശപ്പെട്ട സ്ഥലങ്ങളിൽ അല്ലാതെ ഞങ്ങൾ ഒരിക്കലും അതിക്രമിച്ച് ഒരിടത്തും കയറിട്ടും ഇല്ല, കയറുകയും ഇല്ല. സഭയ്ക്ക് അവകാശപ്പെട്ട ദേവാലയങ്ങൾ അത് നേടി എടുക്കേണ്ടതായിട്ടുണ്ട് . ആഗസ്റ്റ് 15 പിറന്ന വീണ മുഹൂർത്തത്തിൽ നെഹ്റു പറഞ്ഞ പ്രസംഗം ഇവിടെ പ്രശസ്തം ആണ് “അനേകം വർഷങ്ങൾക്കു മുമ്പ് നാം നമ്മുടെ ഭാഗധേയം വിധിക്കു വിട്ടുകൊടുത്തു. നന്മുടെ ഈടുവയ്പ് വീണ്ടെടുക്കുവാനുള്ള സമയമിതാ സമാഗതമായിരിക്കുന്നു . മൊത്തത്തിൽ എല്ലാ തലങ്ങളിലും എന്നല്ല, സാരാംശത്തിൽ അവ വീണ്ടെടുക്കുവാൻ നമുക്ക് സാധിക്കും എന്താണ് ഞാൻ വിവക്ഷിക്കുന്നത്”. ഈ ചിന്തയും ധൈര്യവും ഞങ്ങളെ മുന്നോട്ട് നയിക്കുന്നതും . അതിക്രമിച്ച് കയറി ഇരിക്കുന്നത് സത്യത്തിൽ ആര് ആണ് എന്ന് സ്വയം വിചിന്തനം നടത്തുന്നത് നല്ലത് ആയിരിക്കും .

നെച്ചൂർ പള്ളി കേസും ആയി ബന്ധപ്പെട്ട് കലക്ടറുമായുള്ള ചർച്ചയിൽ ആരാധനയ്ക്ക് മുകളിലത്തെ ചാപ്പൽ എങ്കിലും തരണമെന്ന് വിഘടിത വിഭാഗം ആവശ്യപ്പെട്ടു . 44 വർഷമായി നിങ്ങൾ കാണിച്ച എല്ലാ ഹീനതകളും ഞങ്ങൾ ക്ഷമിച്ചു . വി.കുർബ്ബാന കഴിഞ്ഞ് വരുന്ന വൈദികനെ പള്ളിമേടയിൽ ഇരുന്ന് ഒരു തവി കഞ്ഞി പോലും കഴിപ്പിക്കാൻ സമ്മതിക്കാതെ അത് പൂട്ടി പോവുകയാണ് നിങ്ങൾ ചെയ്ത് കൊണ്ടിരുന്നത് . ഭൂരിപക്ഷം ഞങ്ങൾ ആണ് എന്ന അവകാശവാദം പറഞ്ഞ് കൊണ്ട് നടന്നാൽ ഒരു കോടതിയും അനുകുലമായി വിധി എഴുതില്ല. ഒരിക്കലും ഒരു കോടതിയും ഭൂരിപക്ഷം നോക്കി വിധി പറയുകയും ഇല്ല . സത്യവും നീതിയും ന്യായവും ആണ് നോക്കുന്നത്.

ചെറിയ അജഗണമെ ഭയപ്പെടേണ്ട നിങ്ങൾക്ക് രാജ്യം തരാൻ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു (ലൂക്കോ 12.32)” എന്ന സത്യവചനം ഇവിടെ സത്യം ആയിരിക്കുന്നു. ആൾബലവും കൈയ്യൂക്കും കൊണ്ട് ഇവിടെ ഒന്നും നേടാൻ സാധിക്കില്ല എന്ന് വീണ്ടും നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. സഹോദരങ്ങളെ അസത്യ പ്രചാരണങ്ങൾ അവസാനിപ്പിച്ച് ഒരുമിച്ച് ഒരു കുടക്കീഴിൽ അധിവസിക്കാം നാശത്തിന്‍റെ പാതാളത്തിലേക്ക് നിങ്ങൾ ചലിക്കരുത് . കോടതി വിധിയുടെ സത്യം സഹോദരങ്ങളായ നിങ്ങൾക്ക് എല്ലാവർക്കും അറിയാം. എബ്രായ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് പോലെ “വിദ്വേഷത്തിന്‍റെ വേര് വളർന്ന് ഉപദ്രവം ചെയ്യാതിരിക്കാൻ സൂക്ഷിക്കുവിൻ..”

ഗീവിസ് മര്‍കോസ്

error: Thank you for visiting : www.ovsonline.in