കുമ്പഴ ഓർത്തഡോക്സ് കത്തീഡ്രലിൽ എട്ടുനോമ്പാചരണത്തിന് കൊടിയേറി
കുമ്പഴ ∙ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രലിൽ എട്ടുനോമ്പാചരണത്തിനു തുടക്കമായി. കുര്യാക്കോസ് മാർ ക്ലിമ്മീസ് കൊടിയേറ്റി. സെപ്റ്റംബർ ഒന്നിന് 7.30ന് ഡോ. മാത്യൂസ് മാർ തേവോദോസിയോസ് കുർബാന അർപ്പിക്കും. 10നു തീർഥാടന വാരാഘോഷം വീണാ ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. 11ന് ഫാ. ഡോ. ടി.ജെ. ജോഷ്വാ ധ്യാനം നയിക്കും. രാത്രി ഏഴിനു വിശ്വാസ പാഠ പഠനം. രണ്ടിന് 7.30ന് സഖറിയാസ് മാർ അന്തോണിയോസ് കുർബാനയ്ക്കു നേതൃത്വം നൽകും. 6.30-ന് ഡോ. ഗ്രേസ് ലാൽ കുടുംബസംഗമത്തിൽ ക്ലാസെടുക്കും.
മൂന്നിന് 7.45ന് ഡോ. യൂഹാനോൻ മാർ ദിയസ്കോറസിന്‍റെ കാർമികത്വത്തിൽ കുർബാന. 10ന് ഇടവകയിൽ നിന്നും വിവാഹം ചെയ്ത് അയച്ച സ്ത്രീകളുടെ സംഗമം രാജു ഏബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്യും. നാലിന് സൺഡേ സ്കൂൾ യുവജന യുവതീ സമാജത്തിന്‍റെ നേതൃത്വത്തിൽ കൗൺസലിങ് ക്ലാസ്. നാലിന് 7.45-ന് ഡോ. തോമസ് മാർ അത്തനാസിയോസ് കുർബാന അർപ്പിക്കും.
അഞ്ചു മുതൽ ഏഴുവരെ രാവിലെ 7.30-ന് കുർബാനയ്ക്ക് ഡോ. ഏബ്രഹാം മാർ സെറാഫിം, ഡോ. ഗീവർഗീസ് മാർ യൂലിയോസ്, ഡോ. സഖറിയാസ് മാർ അപ്രേം എന്നിവരുടെ കാർമികത്വത്തിൽ കുർബാന. ഏഴിനു രാത്രി ഏഴിന് കത്തീഡ്രലിൽ നിന്നും ചെമ്പെടുപ്പ് റാസ. എട്ടിന് 7.30-ന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ കാർമികത്വത്തിൽ കുർബാന. 9.30-നു പ്രദക്ഷിണം, നേർച്ചവിളമ്പ്, കൊടിയിറക്ക്. വികാരി ഫാ. ജേക്കബ് ചാക്കോ കോട്ടുമണ്ണിൽ, സെക്രട്ടറി കെ.എസ്. തോമസ്, ട്രസ്റ്റി കെ.എസ്. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.