OVS - Latest NewsOVS-Kerala News

പള്ളിയില്‍ സന്ധ്യാപ്രാര്‍ത്ഥന കൂടി മടങ്ങവേ വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

കൊല്ലം : പള്ളിയില്‍ സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് സംബന്ധിച്ച് മടങ്ങി വരികെ വാഹനാപകടത്തില്‍ യുവാവ്‌ മരിച്ചു. ഫെലിക്സ് രാജന്‍ (18) ആണ് മരിച്ചത്. അഞ്ചല്‍ കുരിശടിയില്‍ വച്ചായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ഇടിക്കുകയായിരുന്നു. ഫെലിക്സ് ചടയമംഗലം മാര്‍ത്തോമ്മാ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ രണ്ടാം വര്‍ഷ ബിഎസ്സി ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥിയാണ് . ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ അഞ്ചല്‍ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി ഇടവകാംഗവും യുവജന പ്രസ്ഥാനത്തിന്‍റെ സജീവ പ്രവര്‍ത്തകനുമായ ഫെലിക്സിന്‍റെ വിയോഗത്തില്‍ യുവജന പ്രസ്ഥാനം അഞ്ചല്‍ മണ്ഡലം  കമ്മിറ്റി അനുശോചിച്ചു. തിരുവനന്തപുരത്ത് നടന്ന യുവജനപ്രസ്ഥാനത്തിന്‍റെ അഖില മലങ്കര വാര്‍ഷിക കോണ്‍ഫിറന്‍സിലും യുവജന പ്രസ്ഥാനം അഞ്ചല്‍ മണ്ഡലത്തിലേയും പരിശുദ്ധ സഭയുടേയും പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫെലിക്സ് മുന്‍ ഭാരവാഹി കൂടിയാണ്.

error: Thank you for visiting : www.ovsonline.in