ബഹറിൻ സെൻറ് മേരീസ് കത്തീഡ്രലിൽ സമ്മർ ഫീയസ്റ്റ ആരംഭിച്ചു
മനാമ: ബഹറിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ മധ്യവേനൽ അവധിക്കാലത്ത് ടീനേജ് കുട്ടികൾക്കായി നടത്തുന്ന “സമ്മർ ഫീയസ്റ്റ ഇമ്പ്രഷൻ 2017” ന് തിരി തെളിഞ്ഞു. ഈ ഒരു മാസക്കാലം നാട്ടിൽ പോകാത്ത ഇടവകയിലെ കുട്ടികൾക്കായിട്ട് ആണ് സമ്മർ ഫീയസ്റ്റ നടത്തുന്നത്. വി. കുർബ്ബാന ഇല്ലാത്ത ദിവസങ്ങളിൽ വൈകിട്ട് കത്തീഡ്രലിലെ മാർ തെയോഫിലോസ് ഹാളിൽ വച്ച് ഇടവക മാനേജിംഗ് കമ്മറ്റിയുടെ ഉത്തരവാദിത്വത്തിൽ ആണ് ക്യാമ്പ് നടക്കുന്നത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ബഹറിനിലെ അറിയപ്പെടുന്ന പല വ്യക്തിത്വങ്ങൾ ക്ലാസുകൾക്ക് നേത്യത്വം കൊടുക്കും.
സമ്മർ ഫീയസ്റ്റ 17 ഡയറക്ടറായി മലങ്കര ഓർത്തഡോക്സ് സഭയുടെ നാഗപൂർ സെമിനാരി പി. ആർ. ഒ. ആയ റവ. ഫാദർ ജോബിൻ വർഗ്ഗീസ് സേവനം അനുഷ്ടിക്കുന്നു. സമ്മർ ഫീയസ്റ്റ17 ന്റെ ഉദ്ഘാടനം ഇടവക വികാരി റവ. ഫാദർ എം. ബി. ജോർജ്ജ് നിര്വഹിച്ചു. ബഹറനിലെ പ്രമുഖ കൗൺസിലർ ഡോ. ജോൺ പനയ്ക്കൽ മുഖ്യ അഥിതി ആയിരുന്നു. ഇടവക ട്രസ്റ്റ് ജോർജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു, സമ്മർ ഫീയസ്റ്റ17 കോടിനേറ്റേർസ് പ്രമോദ് വർഗ്ഗീസ്, ഷാജി ജോർജ്ജ് എന്നിവർ സംസാരിച്ചു. കുട്ടികളും ഗൈഡ്സും സ്വയം പരിചയപ്പെടുകയും ചെയ്തു.
ചിത്രം അടിക്കുറിപ്പ്: ബഹറിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ആരംഭിച്ച “സമ്മർ ഫീയസ്റ്റ 17” ന്റെ ഉദ്ഘാടനം ഇടവക വികാരി റവ. ഫാദർ എം. ബി. ജോർജ്ജ് നിര്വഹിക്കുന്നു. ഡയറക്ടർ റവ. ഫാദർ ജോബിൻ വർഗ്ഗീസ്, ഡോ. ജോൺ പനയ്ക്കൽ, സെക്രട്ടറി റെഞ്ചി മാത്യു, കോടിനേറ്റേര്സ് പ്രമോദ് വർഗ്ഗീസ്, ഷാജി ജോർജ്ജ് എന്നിവർ സമീപം.