പ്രക്കാനം സെൻറ് മേരീസ് യുവജനപ്രസ്ഥാനം -കാരുണ്യ സ്പർശം 2017
പത്തനംതിട്ട: പ്രക്കാനം സെന്‍റ് മേരീസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാന അംഗങ്ങൾ കാരുണ്യ സ്പർശവുമായി പൈതങ്ങളുടെ ഇടയിലേക്ക്. പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ നിർധനരായ കുരുന്നുകൾക്ക് ഒരു കൈത്താങ്ങുമായി സെന്‍റ് മേരീസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് അന്‍പതോളം വിദ്യാർത്ഥികൾക്ക് പഠന ഉപകരണ കിറ്റ് വിതരണം ചെയ്തത്. ഞായറാഴ്ച (21-5-2017 ) രാവിലെ വി.കുർബാനക്ക് ശേഷം നടന്ന ചടങ്ങ് യുവജന പ്രസ്ഥാന പ്രസിഡന്റ് വികാരി ഫാ: ലെസ്ലി പി.ചെറിയാൻ, സീനിയർ വൈസ് പ്രസിഡന്റ് ശ്രീ ബൈജു തങ്കച്ചൻ, സെക്രട്ടറി ശ്രീ.ബിനോയ് വർഗീസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
കാരുണ്യ സ്പര്ശവുമായി സഹകരിച്ച എല്ലാ സുമനസുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ യുവജനപ്രസ്ഥാനം നന്ദി അറിയിച്ചു.