OVS - Latest NewsOVS-Kerala News

എൻജിനീറിങ് പഠനത്തിന് ഓർത്തഡോക്സ് സഭ രണ്ടു കോടി രൂപ സ്കോളർഷിപ്പ് നൽകുന്നു

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭ ജാതി മത ഭേദമന്യേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഠിക്കുവാൻ സമർഥരായ വിദ്യാർത്ഥികൾക്ക് എൻജിനീറിങ് പഠനത്തിന് രണ്ടു കോടി രൂപയുടെ സ്കോളർഷിപ്പുകൾ നൽകുന്നു.
 
ഓർത്തഡോക്സ് സഭയുടെ ഉടമസ്ഥതയിലുള്ള പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ എൻജിനീറിങ് കോളേജിൽ 2017 -18 അധ്യയന വർഷത്തിൽ പ്രവേശനം തേടുന്ന വിദ്യാർത്ഥികൾക്കായി വിവിധ കേന്ദ്രങ്ങളിൽ സ്കോളർഷിപ്പ് പരീക്ഷ നടത്തും. സയൻസ് ഗ്രൂപ്പ് എടുത്ത് പ്ലസ് ടൂ പഠനം പൂർത്തിയാക്കിയ കുട്ടികൾക്ക് ഈ പരീക്ഷയിൽ പങ്കെടുക്കാം. പരീക്ഷയിൽ പങ്കെടുക്കുവാൻ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പരീക്ഷ സംബന്ധിച്ച വിശദ വിവരം കോളേജ്  വെബ്സൈറ്റിൽ ലഭ്യമാണ്. ( www.mbcpeermade.com ) സ്പോട്ട് രെജിസ്ട്രേഷൻ ഉണ്ടായിരിക്കും.
 
പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ, തിരുവല്ല എം.ജി.എം  ഹയർ സെക്കൻഡറി സ്കൂൾ, മാവേലിക്കര സെന്‍റ്   ജോൺസ്  ഹയർ സെക്കൻഡറി സ്കൂൾ, കൊട്ടാരക്കര സെന്‍റ് ഗ്രീഗോറിയോസ് ഹയർ സെക്കൻഡറി സ്കൂൾ, പത്തനാപുരം സെന്‍റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങൾ സെന്ററുകളാണ്. കൂടുതൽ വിവരങ്ങൾക്ക് : 7559933571, 9946441645, 0481-2574522  ൽ ബന്ധപ്പെടുക.
error: Thank you for visiting : www.ovsonline.in