കാരുണ്യ ഗൈഡൻസ് സെന്‍റ്ര്‍ സ്നേഹഭോജനം പദ്ധതി ആരംഭിച്ചു
തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ഒരു രോഗിക്ക് പോലും ഇനി മുതൽ ഉച്ചക്ക് വിശന്നിരിക്കേണ്ടിവരില്ല. ചോറും സാമ്പാറും മൂന്നു തരം കറികളുമായി സെൻറ്.തോമസ് കാരുണ്യ ഗൈഡൻസ് സെന്‍ററിന്‍റെ ഉച്ചഭക്ഷണം എല്ലാ ദിവസവും ഉച്ചക്ക് 12 നു ജനറൽ ആശുപത്രി മുറ്റത്തെത്തും. സൗജന്യ ഉച്ചഭക്ഷണ വിതരണ പരിപാടിയായ സ്നേഹഭോജനം ഉദ്‌ഘാടനം കൗൺസിലർ ജോൺസൻ ജോസഫ് നിർവഹിച്ചു.


എല്ലാ വ്യാഴാഴ്ചയും മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമായി മുന്നൂറോളം പേർക്ക് സെൻറ്ററിൻറെ നേതൃത്വത്തിൽ ഉച്ചഭക്ഷണം നൽകുന്നുണ്ട്. കൂടാതെ സെൻറ്ററിൽ താമസിച്ചു ചികിത്സാ തേടുന്ന നൂറിൽപരം രോഗികൾക്ക് ഉച്ചഭക്ഷണം നൽകുന്നുണ്ട് . കോർപറേഷന്റെ യാചക പുനരധിവാസ കേന്ദ്രത്തിൽ സ്നേഹഭോജനം എന്ന പേരിൽ അന്തേവാസികൾക്ക് എല്ലാ ദിവസവും ഭക്ഷണം നൽകുന്നതും കാരുണ്യ ഗൈഡൻസ് സെൻറെർ ആണ്. ജനറൽ ആശുപത്രിയിലെ ഭക്ഷണ വിതരണോൽഘാടന ചടങ്ങിൽ ഫാ. ടി. ജെ. അലക്സാണ്ടർ , ഫാ. തോമസ് ജോൺ , പ്രകാശ് ഇടിക്കുള തുടങ്ങിയവർ പങ്കെടുത്തു.