നീതിയ്ക്കായി നിന്നോടൊപ്പം ; മുഖ്യമന്ത്രിക്കുള്ള ഓണ്‍ലൈന്‍ പരാതിയില്‍ പങ്കുചേരാം
കൊച്ചി: കേരളത്തിന്‍റെ പ്രിയപുത്രിയാണവള്‍, മിഷേല്‍ ഷാജിക്ക് നീതി ലഭിക്കാനുള്ള പോരാട്ടം
മലയാളികള്‍ മാത്രമല്ല രാജ്യമാകെ ഏറ്റെടുക്കുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനുള്ള ഓണ്‍ലൈന്‍ പെറ്റീഷനില്‍ ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി ഒപ്പുവെക്കുന്നത്. ചെയ്ഞ്ച് ഡോട്ട് ഓര്‍ഗ് എന്ന ഓണ്‍ലൈന്‍ പെറ്റീഷന്‍ സൈറ്റിലാണ് പരാതിയുള്ളത്.വെബ്സൈറ്റ് മലയാളികളുടെ ഒഴുക്കാണിപ്പോള്‍.പതിനാറായിരത്തോളമാണ് ഇതിനകം തന്നെ പരാതിയില്‍ ഒപ്പുവെച്ചിരിക്കുന്നത്.
മിഷേലിന് നീതി ലഭിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ള ഈ പരാതിയുടെ തലക്കെട്ട് തന്നെ. മിഷേലിന്റെ മരണം ഞെട്ടിക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു. അവളുടെ മരണത്തിലൂടെ എല്ലാ സ്വപ്‌നങ്ങളും പ്രതീക്ഷകളും നഷ്ടമായ ആ കുടുംബത്തിന്റെ വിശദമായ അന്വേഷണമെന്ന വിലാപത്തിനൊപ്പം അണിനിരക്കാനും പെറ്റീഷന്‍ ആഹ്വാനം ചെയ്യുന്നു. അന്വേഷണത്തില്‍ പൊലീസ് അലംഭാവം കാട്ടുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. സാമൂഹ്യപ്രവര്‍ത്തകയും അഭിനേത്രിയുമായ പാര്‍വതി ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈന്‍ പരാതിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. പരാതിയുടെ ലിങ്ക് ( https://www.change.org/p/pinarayi-vijayan-cm-of-kerala-justice-for-mishel )
അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തു.എസ്.ഐ ക്കതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും.പോലീസ് വീഴ്ചക്കെതിരെ പോലീസ് പരിഹാര കമ്മീഷന്‍ രംഗത്ത് വന്നു.പോലീസ് നഷ്ടപ്പെടുത്തിയത് വിലപ്പെട്ട സമയം ആണ് .കല്ലൂര്‍ പള്ളിയില്‍ തുടങ്ങിയുള്ള കാര്യങ്ങളില്‍ സര്‍വ്വത്ര ദുരൂഹത.പോലീസ് പരാതിയില്‍ അടയിരിക്കരുതെന്നും ഇക്കാര്യത്തില്‍ ഡി.ജി.പി യുടെ സര്‍ക്കുലര്‍ കര്‍ശനമായി പാലിക്കണമെന്നും ചെയര്‍മാന്‍ ജസ്റ്റിസ് ജി.നാരായണക്കുറിപ്പ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.യുവജന വിദ്യാര്‍ത്ഥി സംഘനകള്‍ക്കൊപ്പം കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജന പ്രസ്ഥാനം തുടങ്ങി വച്ച ‘നീതിയ്ക്കായി നിന്നോടൊപ്പം’ ക്യാബയിന്‍ എങ്ങും വ്യാപിച്ചിരിക്കുകയാണ്.യുവജന പ്രസ്ഥാനം കേന്ദ്ര നേതൃത്വം ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
നീതിയ്കായി നിന്നോടൊപ്പം ; പിറവത്ത് പ്രതിഷേധ ജ്വാല
കര്‍ശന നിയമനടപടികള്‍ അത്യാവശ്യം : പരിശുദ്ധ കാതോലിക്കാ ബാവാ
യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മിഷേലിന്‍റെ ഭവനം സന്ദര്‍ശിച്ചു