OVS-Kerala News

പാമ്പാക്കുട വലിയ പള്ളിയിൽ വി. ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ

പിറവം: പാമ്പാക്കുട സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പളളിയിലും ദേവാലയ തിരുമുമ്പിൽ (ടൗണിൽ) സ്ഥാപിക്കപ്പെട്ടിട്ടുള്ള കുരിശിങ്കലും നടത്തിവരുന്ന വി. ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ ഈ വർഷം ജനുവരി 25, 26 ( ബുധൻ, വ്യാഴം) ദിവസങ്ങളിൽ ആഘോഷപൂർവ്വം കൊണ്ടാടുകയാണ്. വി. ദൈവമാതാവ് ,വി.കുര്യാക്കോസ് സഹദാ , വി.ഗീവർഗ്ഗീസ് സഹദാ , വി.ശ്മുയേൽ , സെന്റ് നികോളാസ് ( സാന്താക്ലോസ് ) എന്നറിയപ്പെടുന്ന മാർ സോഖേ എന്നിവരുടെ തിരുശേഷിപ്പുകളും , പൗലോസ് ശ്ലീഹ മിലിത്തി ദ്വീപിൽ തീ കാഞ്ഞുകൊണ്ടിരുന്ന പാറയിൽ നിന്ന് പുറപ്പെടുന്ന “സർപ്പ നാക്ക് ” എന്ന വിശിഷ്ട വസ്തുവുമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്  പൊരുന്നാൾ ശുശ്രൂഷകളിൽ എല്ലാ വിശ്വാസികളും നേർച്ച കാഴ്ചകളോടെ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് കർതൃനാമത്തിൽ ക്ഷണിക്കുന്നു.
 
             കാര്യപരിപാടി
 
25- 01-2017
 
7.30 am   : പ്രഭാത പ്രാർത്ഥന
 
10.00 am : കൊടിയേറ്റ്
 7.00  pm : സന്ധ്യാപ്രാർത്ഥന
                     (കുരിശിങ്കൽ )
7.45   pm : പ്രസംഗം
                    (റവ.ഫാ.ലൈജു മാത്യൂ മൈലാപ്ര)
 8.15  pm : പ്രദിക്ഷണം
                   (സെ.തോമസ് കുരിശിലേക്കും (M.T.M. Jn), പടിഞ്ഞാറേകുരിശിങ്കലേക്കും, വെട്ടിമൂട് കവലയിലേക്കും )
9.30 pm : അത്താഴസദ്യ
 
26-01-2017 വ്യാഴം
 
7.30 am : പ്രഭാത പ്രാർത്ഥന
8.30.am : വി.കുർബ്ബാന
റവ.ഫാ.ലൈജു മാത്യൂ മൈലപ്ര
10.00 am : പ്രദക്ഷിണം (പടിഞ്ഞാറേ കുരിശിങ്കലേക്ക് )
11.00 am : ആശിർവാദം
11.10 am : നേർച്ച സദ്യ 
11.45 am : ലേലം
12. 00       : കലാശകൊട്ട്
12.45 pm : കൊടിയിറക്കൽ
 
7.00  pm  : ഗാനമേള – (കണ്ണൂർ ഹൈബീറ്റ്സ് )
error: Thank you for visiting : www.ovsonline.in