OVS-Kerala News

നിലയ്ക്കല്‍ ഭദ്രാസന എെക്കണ്‍ എക്സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു

റാന്നി: മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാനവശാക്തീകരണ വിഭാഗവും എെക്കണ്‍ ചാരിറ്റീസും സംയുക്തമായി നിലയ്ക്കല്‍ ഭദ്രാസനത്തില്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണ സമ്മേളനം റാന്നി സെന്‍റ് തോമസ് അരമനയില്‍ വച്ച് നടത്തപ്പെട്ടു. ഭദ്രാസന മാനവശാക്തീകരണ വിഭാഗം ഡയറക്ടര്‍ ഫാ. സൈമണ്‍ വര്‍ഗ്ഗീസിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. രാജു ഏബ്രഹാം എം.എല്‍.എ. സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. സഭാ മാനവശാക്തീകരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഫാ. പി.എ. ഫിലിപ്പ് മുഖ്യസന്ദേശം നല്‍കി. എെക്കണ്‍ ചാരിറ്റീസ് പ്രതിനിധി ഏബ്രഹാം ചിറയ്ക്കല്‍ എെക്കണ്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യന്‍, പ്രൊഫ. പി.എ. ഉമ്മന്‍, വി.പി. മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിലുള്ള 80 വിദ്യാര്‍ത്ഥികള്‍ക്കായി എട്ടര ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കേറ്റുകളും വിതരണം ചെയ്യുകയുണ്ടായി.

error: Thank you for visiting : www.ovsonline.in