OVS - Latest NewsOVS-Kerala News

2016-ല്‍ കൊല്ലപ്പെട്ടത് 90000 ക്രൈസ്തവര്‍ ; ഓരോ 6 മിനിറ്റിലും 1 ക്രിസ്ത്യാനി കൊല്ലപ്പെട്ടതായി പഠനം

ലോകത്ത് ഏറ്റവും കൂടുതല്‍ മതപീഡനങ്ങള്‍ക്ക് വിധേയരാകുന്നവര്‍ ക്രൈസ്തവരാണെന്ന് സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ന്യൂ റിലിജിയന്‍സിന്‍റെ പഠന റിപ്പോർട്ട് . 2016-ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രൈസ്തവ വിശ്വാസത്തിന്‍റെ പേരില്‍ കൊല ചെയ്യപ്പെട്ട ക്രൈസ്തവരുടെ എണ്ണം 90,000 ആണെന്ന റിപ്പോര്‍ട്ടില്‍ 2015-ലേക്കാളും 15000-ഓളം കുറവ് ഉണ്ടായതായും കണ്ടെത്തല്‍ .സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ന്യൂ റിലിജിയന്‍സ് ഡയറക്ടര്‍ പുറത്തു വിട്ടതാണ് ഞെട്ടിക്കുന്ന വിവരം.

ലോകത്തിലെ പാതിയോളം ക്രൈസ്തവര്‍ തങ്ങളുടെ ക്രൈസ്തവ വിശ്വാസം പൂര്‍ണ്ണമായും പ്രകടമാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് . ഓരോ ആറുമിനിറ്റിലും ക്രൈസ്തവ വിശ്വാസത്തിന്‍റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം ആളുകള്‍ ക്രൈസ്തവ വിശ്വാസത്തിന്‍റെ പേരിൽ കൊല്ലപ്പെട്ടത് ആഫ്രിക്കയിലാണ്. വംശഹത്യയാണ് ഇവിടെ നടക്കുന്നത്. അതായത് ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യണം എന്ന ലക്ഷ്യത്തോട് കൂടിയുള്ള കൊലപാതകങ്ങൾ.

കഴിഞ്ഞ വര്‍ഷം നടന്ന ക്രൈസ്തവ കൊലപാതകങ്ങളില്‍ എഴുപത് ശതമാനവും ആഫ്രിക്കയിലെ വംശഹത്യയുടെ പേരിലാണ് നടന്നത്. ബാക്കിയുള്ള മുപ്പത് ശതമാനം ഭീകരാക്രമണത്തിന്‍റെ ഇരകളായിരുന്നു. ക്രൈസ്തവ ഗ്രാമങ്ങളുടെ നശീകരണവും വിവിധ ഭരണതലത്തിലുള്ള മതപീഡനങ്ങളും ഇതിന് കാരണമായി. ക്രൈസ്തവരെ സംബംന്ധിച്ചിടത്തോളം ഏറ്റവുമധികം പീഡനങ്ങൾ ഏറ്റുവാങ്ങിയ വർഷമാണ് കഴിഞ്ഞു പോയത്.ആഫ്രിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പീഡനങ്ങൾ അനുഭവിക്കുന്നത് ഏഷ്യയിൽ ആണ്. വിവിധ രാജ്യങ്ങളിൽ കടുത്ത പീഡനങ്ങൾ ആണ് ക്രൈസ്തവർക്കു നേരിടേണ്ടി വരുന്നത്.

error: Thank you for visiting : www.ovsonline.in