കൂനിന്‍ കുരിശ് സത്യം മുതല്‍ സഭാ ചരിത്രം ഇടകീറി അവതരിപ്പിച്ച ഡോക്യുമെന്‍ററി കാണാന്‍ മറക്കരുത്
മലങ്കര ഓര്‍ത്തഡോക് സ് സഭയുടെ സണ്‍ഡേ സ്കൂള്‍ പ്രസ്ഥാനം ഓര്‍ത്തഡോക് സ് സിറിയന്‍ സണ്‍ഡേ സ്കൂള്‍ അസോസിയേഷന്‍ ഓഫ് ദ ഈസ്റ്റിന്‍റെ (ഓ.എസ്.എസ്.എ.ഇ) ) ആഭിമുഖ്യത്തില്‍ സഭാ ചരിത്രം മുഖ്യ പ്രമേയമാക്കി അവതരിപ്പിച്ച സമ്പൂര്‍ണ്ണ ഡോക്യുമെന്‍ററി ചിത്രം ‘ഫുട്സ് റ്റെപ്സ്’ തികച്ചും വ്യത്യസ്തമാവുന്നു.സാധാരണ വിവരണ ശൈലിയില്‍ നിന്ന് പുതുതലമുറക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ കഥാകന്തുമായ് കോര്‍ത്തിണക്കിയാണ് ഇതില്‍ സഭ ചരിത്രം അവതരിപ്പിച്ചിരിക്കുന്നത്.പൂര്‍വ്വീകരുടെ പ്രാര്‍ത്ഥനയും ജീവിതവും വാര്‍ത്തെടുത്ത മലങ്കര സഭയുടെ ചരിത്രത്തെക്കുറിച്ചുള്ള ഈ ലഘുവിവരണം ഇന്നത്തെ തലമുറയ്ക്കായിയാണ് ഓ.എസ്.എസ്.എ.ഇ പുറത്തിറക്കിയത്.
ഫാ.ഡോ.ഒ.തോമസ് ,ഫാ.ജോമോന്‍ ജോണ്‍,ടോം ഇമ്മട്ടി ,നിഖില്‍ പ്രകാശ് എന്നിവരുടെ തിരക്കഥയില്‍ സഭാ വെബ് മാനേജര്‍ ഫാ.വര്‍ഗീസ് ലാല്‍ സംവിധാനം നിര്‍വഹിച്ച ഡോക്യുമെന്‍ററി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ എയര്‍ കാര്‍ഗോ സ്ഥാപനത്തിന്‍റെ പ്രസിഡന്റും പ്രമുഖ അല്‍മായ നേതാവുമായ ശ്രീ.ജേക്കബ് മാത്യൂ(ജോജോ),മുത്തൂറ്റ് മിനി ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ.റോയ് എം മുത്തൂറ്റ് ,ശ്രീ.ജോര്‍ജ് പി തോമസ് വാഷിംഗ്‌ടണ്‍ എന്നിവര്‍ ചേര്‍ന്നാണ്.ദേവലോകം അരമന ,പഴയ സെമിനാരി,മട്ടാഞ്ചേരി,പരുമല പള്ളി എന്നിവടങ്ങളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ഓര്‍ത്തഡോക് സ് വിശ്വാസ സംരക്ഷകന്‍ സഭാ തര്‍ക്കം ആസ്പദമാക്കി നിര്‍മ്മിച്ച ഹൃസ്വചിത്രം “ആറാം കല്പന”