വടവുകോട് പള്ളിയില്‍ ബാവ കക്ഷികള്‍ സംഘര്‍ഷമുണ്ടാക്കി : വിവാഹം അലങ്കോലപ്പെടുത്തിയത് മുളക് പ്രയോഗം നടത്തി ; ഒരാള്‍ക്ക് പരിക്ക്
എറണാകുളം :കൊച്ചി ഭദ്രാസനത്തിലെ വടവുകോട് സെന്‍റ് മേരീസ് ഓര്‍ത്തഡോക് സ് പള്ളിയില്‍ ബാവ കക്ഷി വിഭാഗം ആസൂത്രണം ചെയ്തു നടപ്പാക്കിയത് അങ്ങേയറ്റം നിന്ദവും നീജവുമായ പ്രവര്‍ത്തികള്‍ .മുന്‍ നിശ്ചയിച്ചത് പ്രകാരം വടവുകോട് ഓര്‍ത്തഡോക് സ് ഇടവകാംഗത്തിന്‍റെ ഇടവകപ്പള്ളിയില്‍ വെച്ച് നടത്തപ്പെടെണ്ട വിവാഹ ശുശ്രൂഷകള്‍ക്ക് വേണ്ട ഒരുക്കങ്ങള്‍ വികാരിയുടെ നേതൃത്വത്തില്‍ പള്ളി കമ്മിറ്റി ചെയ്തിരിന്നു.തര്‍ക്കത്തിലിരിക്കുന്ന പള്ളിയായതിനാല്‍ വികാരി ബഹു.കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സമയ ക്രമീകരണം അനുവദിച്ചു ഉത്തരവായി.ഇന്നേദിവസം ഉച്ച 12 മണി മുതല്‍ 1.30 മണി വരെയാണ് ബഹു.കോടതി വിവാഹത്തിന് അനുവദിച്ച സമയം.രാവിലെ ആരാധന കഴിഞ്ഞു പള്ളിക്കകത്ത് മുളക് പൊടി/സ്പ്രേ പ്രയോഗം നടത്തി ബാവ കക്ഷികള്‍ പോയിരിന്നു.വിവാഹ ശുശ്രൂഷ ആരംഭിച്ചത് മുതല്‍ പങ്കെടുത്തവര്‍ക്ക് അസഹ്യമായ തുമ്മല്ലും ചൊറിച്ചില്ലും ഉള്‍പ്പടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് ടവല്‍ കൈയ്യിലുണ്ടായിരുന്നവര്‍ പള്ളി വിളക്കിലെ എണ്ണ മുക്കി മൂക്ക് പൊത്തി ഉടനീളം നിന്നു !
രാവിലെ ഓര്‍ത്തഡോക്സ് സഭയുടെ തവണയില്‍ വി.കുര്‍ബാന നടക്കവെ ബാവ കക്ഷി വിഭാഗം വികാരിയുടെ നേതൃത്വത്തില്‍ മുപ്പത്തോളം ആക്രമികള്‍ പള്ളിക്കകത്തേക്ക് ആക്രോശിച്ചു കയറി പള്ളി മേശയില്‍ ഉണ്ടായിരുന്ന സാധന സാമഗ്രഹികള്‍ താഴെ യിടുകയുമുണ്ടായി.ഇടവക ട്രസ്റ്റിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ സഭാംഗങ്ങളെ മര്‍ദിച്ചു.ബാവ കക്ഷി വിഭാഗക്കാര്‍ അരയില്‍ കരുതിയ പേപ്പറില്‍ പൊതിഞ്ഞ മാരകായുധം ഉപയോഗിച്ചായിരിന്നു ആക്രമിച്ചത്.പരിക്കേറ്റ ഓര്‍ത്തഡോക് സ് സഭാംഗം സിബി സി ചാക്കോ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ആക്രമി സംഘത്തില്‍ കണ്ടാലറിയാവുന്നവരുടെ പേരുകള്‍ സഹിതം പുത്തന്‍ കുരിശ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വാല്‍ക്കഷണം : അന്തിക്രിസ്തു അവതാരങ്ങള്‍ ‘യേശുക്രിസ്തുവിനെ ധരിച്ചുകൊള്ളുക’ എന്ന ചിന്താവിഷയം ഉയര്‍ത്തി ദിവസങ്ങളോളം നടത്തിയ കണ്‍വന്‍ഷന് തിരശ്ശീല വീണിട്ട് ഒരു ദിവസം ആയേ ഒള്ളൂ !!