OVS - ArticlesOVS - Latest News

പരിഷ്കരിച്ച അസ്സോസിയേഷന്‍ തെരഞ്ഞെടുപ്പ് നടപടി ചട്ടങ്ങള്‍ ഇങ്ങനെ

വര്‍ഗീസ്‌ ജോണ്‍ തോട്ടപ്പുഴ

മലങ്കര അസോസിയേഷന്‍ യോഗങ്ങള്‍ വിളിച്ചുകൂട്ടുന്നതും നടത്തുന്നതും ക്രമവല്‍ക്കരിക്കു ന്നതിനാണ്’മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം കൂടി തെരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ച നടപടി ചട്ടങ്ങള്‍ ‘ഉണ്ടാക്കിയിരിക്കുന്നത്. ”ഈ നടപടി ചട്ടങ്ങള്‍മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെഭരണഘടനയിലെ വ്യവസ്ഥകള്‍ക്കു വിധേയമായ ഉപചട്ടങ്ങളാകുന്നു ” എന്ന് ഇതിന്റെ പ്രഖ്യാപനത്തില്‍ പറയുന്നുണ്ട്.

”മലങ്കര അസോസിയേഷന്‍ യോഗങ്ങള്‍ വിളിച്ചുകൂട്ടുന്നതിനെയും അവകളുടെ നടത്തിപ്പിനെയും സംബന്ധിച്ച് നടപടി ക്രമങ്ങള്‍ നിര്‍ദേശിക്കുന്നതിന് ഒരു സബ് കമ്മറ്റിയെ നിയമിക്കേണ്ടതാകുന്നു”എന്ന് ശ്രീ. എം. ഏബ്രഹാം അവതരിപ്പിച്ച പ്രമേയം 1966 ഡിസംബര്‍ 27നു കൂടിയ അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി പാസ്സാക്കുകയും അതനുസരിച്ച്പരിശുദ്ധ കാതോലിക്കാബാവാ ഒരു സ്‌പെഷ്യല്‍ കമ്മറ്റിയെ നിയമിക്കുകയും ചെയ്തു. നടപടിചട്ട രൂപീകരണത്തിന്‍റെ ആരംഭം ഇങ്ങനെയാണ്.സ്‌പെഷ്യല്‍ കമ്മറ്റി, റൂള്‍ കമ്മറ്റി, വര്‍ക്കിംഗ് കമ്മറ്റി,മാനേജിംഗ് കമ്മറ്റി എന്നീ സമിതികള്‍ നാലു വര്‍ഷംനിരന്തരമായി ചര്‍ച്ച ചെയത് തയ്യാറാക്കിയ നടപടിചട്ടങ്ങള്‍ പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാബാവാ 1970 ഫെബ്രുവരി ഒന്നിന് നടപ്പില്‍ വരുത്തി.

ഈ നടപടി ചട്ടങ്ങളിലെ വോട്ടിംഗ് സമ്പ്രദായംഉള്‍പ്പെടെയുള്ള ചട്ടങ്ങള്‍ ആദ്യവസാനം പരിശോധിച്ച് ആവശ്യമായ ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ മാത്യൂസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ (പ്രസിഡന്റ ്), ഫാ. പി. പി.ജോസഫ്, പി. സി. ഏബ്രഹാം (അസോസിയേഷന്‍ സെക്രട്ടറി/കണ്‍വീനര്‍), എം. ഏബ്രഹാം, കെ.ചെറിയാന്‍, പി.എന്‍. നൈനാന്‍, പി.ടി. വര്‍ഗീസ് എന്നിവരടങ്ങുന്ന ഒരു സബ് കമ്മറ്റിയെ മാനേജിംഗ് കമ്മറ്റി നിയമിച്ചു. ഈ ഉപസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ 1970 ആഗസ്റ്റ് 27നു കൂടിയ മാനേജിംഗ് കമ്മറ്റി ഭേദഗതികളോടെ അംഗീകരിച്ചു. പരിഷ്‌കരിച്ച നടപടി ചട്ടങ്ങള്‍ 1970 സെപ്റ്റംബര്‍ 15ന് പരിശുദ്ധ കാതോലിക്കാ ബാവാ നടില്‍വരുത്തി. ഈ നടപടി ചട്ടങ്ങള്‍ അനുസരിച്ചാണ് 1970ഡിസംബര്‍ 31 ന് മലങ്കര അസോസിയേഷന്‍യോഗം കൂടിയത്. തുടര്‍ന്ന് ആറ് അസോസിയേഷന്‍ യോഗങ്ങള്‍ (1974, 1977, 1980, 1982, 1985, 1987)ഇതനുസരിച്ചു നടന്നു.

ഈ നടപടി ചട്ടങ്ങളില്‍ വര്‍ക്കിംഗ് കമ്മറ്റി നിര്‍ദ്ദേശിച്ച ഭേദഗതികള്‍ 1989 ഏപ്രില്‍ 14നു കൂടിയമാനേജിംഗ് കമ്മറ്റി അംഗീകരിച്ചു. റൂള്‍ കമ്മറ്റി തന്നെയാണ് ഇതിനുള്ള ആദ്യ നടപടികള്‍ സ്വീകരിച്ചതെന്ന് കരുതുന്നു. ഒട്ടേറെ ഭേദഗതികള്‍ നിര്‍ദേശിക്കെപ്പെട്ടെങ്കിലും അത്യാവശ്യ മുള്ള വളരെചെറിയ ഭേദഗതികള്‍ മാത്രമാണ് അന്നു വരുത്തിയത്. ഇതനുസരിച്ച് ഭേദഗതി ചെയ്ത നടപടി ചട്ടങ്ങള്‍ 1989 ജൂണ്‍ ഒന്നിന് പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവാ നടപ്പില്‍ വരുത്തി. മൂന്ന് അസോസിയേഷന്‍യോഗങ്ങള്‍ (1989, 1992, 1994) ഇതനുസരിച്ച് നടന്നു.1995-ലെസുപ്രീം കോടതി വിധിക്കു ശേഷം അനുബന്ധം 1, 2 എന്നിവയില്‍ ആവശ്യമായമാറ്റങ്ങള്‍ വരുത്തി 1997 ല്‍ അച്ചടിച്ചു. അതിനുശേഷം ഏഴ് അസോസിയേഷന്‍ യോഗങ്ങള്‍ (2002, 2004,2006, 2007, 2008, 2010, 2012) നടന്നു.

ഈ ചട്ടങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യമായതിനാല്‍ നക്കല്‍ തയ്യാറാക്കുന്നതിന് പരിശുദ്ധ എിസ്‌കോല്‍ സുന്നഹദോസിന്റെ ലീഗല്‍ കമ്മീഷനെ പരിശുദ്ധ കാതോലിക്കാബാവാ ചുമതലെടുത്തി. ലീഗല്‍ കമ്മീഷന്‍ തയ്യാറാക്കിയ നക്കല്‍ എിപ്പിസ്‌കോല്‍ സുന്നഹദോസ് (2016ഫെബ്രുവരി 26, ഓഗസ്റ്റ് 10), വര്‍ക്കിംഗ് കമ്മറ്റി (2016സെപ്റ്റംമ്പര്‍ 10) എന്നീ സമിതികളില്‍ അവതരിപ്പിച്ച് മാനേജിംഗ് കമ്മറ്റിയില്‍ (2016 സെപ്റ്റമ്പര്‍13) വിതരണം ചെയ്ത് അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് അന്തിമ രൂപം നല്‍കി. പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മാ പൗലോസ് ദ്വിതീയന്‍കാതോലിക്കാബാവാ 2016 സെപ്റ്റംര്‍ 30ലെ 236/2016ാം നമ്പര്‍ കല്‍പന മുഖാന്തരം നടില്‍ വരുത്തി.അച്ചടി സംബന്ധമായ സാങ്കേതിക പ്രശ്‌നങ്ങള്‍ നിമിത്തം ഈ നടപടി ചട്ടങ്ങളോടൊപ്പം കൊടുത്തിരുന്ന അനുന്ധങ്ങളില്‍ ചേര്‍ത്തിട്ടുള്ള ഫാറങ്ങളുടെ മാതൃക പൂര്‍ണ്ണമായിരുന്നില്ല.ആയത് പൂര്‍ത്തീകരിച്ച് ആവശ്യമായ ഭേദഗതികളോടെ പുനഃപ്രസിദ്ധീകരിച്ച് 2016 ഒക്‌ടോര്‍ 25ലെ 257/2016ാം നമ്പര്‍ കല്‍പന മുഖാന്തരം നടില്‍ വരുത്തി.മെത്രാപ്പോലീത്താമാരായ ഡോ. മാത്യൂസ് മാര്‍സേവേറിയോസ് (ചെയര്‍മാന്‍), അലക്‌സിയോസ്മാര്‍ യൗസേിയോസ്, ഡോ. സഖറിയാ മാര്‍അപ്രേം (കണ്‍വീനര്‍), നാമനിര്‍ദേശം ചെയ്യട്ടെഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്(വൈദിക ട്രസ്റ്റി), അഡ്വക്കേറ്റുമാരായ കെ.കെ.തോമസ്, കുളങ്ങര മാത്യുസ് കോശി, ബിജു ഉമ്മന്‍എന്നിവരാണ് ലീഗല്‍ കമ്മീഷന്‍ അംഗങ്ങള്‍. നടപടി ചട്ട രൂപീകരണത്തിന് ഈ ലേഖകന്‍ പ്രത്യേകക്ഷണിതാവായി പങ്കെടുത്തു.

സങ്കീര്‍ണമായ തെരഞ്ഞെടുു പ്രക്രിയകള്‍ ലളിതമാക്കിയത് ഉള്‍പ്പെടെ കാലികമായ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുള്ളതാണ് പുതിയ നടപടിചട്ടങ്ങള്‍.
പ്രധാന പരിഷ്‌കാരങ്ങള്‍ താഴെചേര്‍ക്കുന്നു.

  • (1) പൗരസ്ത്യകാതോലിക്കാ/ മലങ്കരമെത്രാാപ്പോലീത്താ/ പിന്‍ഗാമി (നിയുക്ത കാതോലിക്കാ) സ്ഥാനത്തേക്കുള്ളതെരഞ്ഞെടുപ്പില്‍ നിലവിലുള്ള കൌണ്ടിങ് സമ്പ്രദായത്തിന് (STV/preferential vote) മാറ്റമില്ലെങ്കിലും വിജയിയെ നിര്‍ണയിക്കുന്നത് polled voteനുപകരം valid vote നെ അടിസ്ഥാനമാക്കിയായിരിക്കും. (ഭാഗം 2, വകുപ്പ് 6, ഉപവകുപ്പ് 4, പേജ് 10).
  • (2) കൂട്ടുട്രസ്റ്റികളുടെ തെരഞ്ഞെടുപ്പിലെ preferentialvoteലേ സമ്പ്രദായം നിര്‍ത്തലാക്കി. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടുന്ന വ്യക്തികളെ വിജയികളായി പ്രഖ്യാപിക്കും. നേരത്തെ പകുതിയിലധികം വോട്ടുകള്‍ നേടണമായിരുന്നു. (ഭാഗം 3, വകുപ്പ്7, ഉപവകുപ്പ് 6, പേജ് 11).
  • (3) ഒരു സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടി സമര്‍പ്പിക്കാവുന്ന നാമനിര്‍ദേശപത്രികകളുടെ പരമാവധി എണ്ണം മൂന്ന് ആയിരിക്കും. നേരത്തെ ഇതിനു പരിധിയില്ലായിരുന്നു. (ഭാഗം 6, വകുപ്പ്10, ഉപവകുപ്പ്4, പേജ് 16). പത്രികയില്‍ സ്ഥാനാര്‍ത്ഥിയുടെ സമ്മതംരേഖപ്പെടുത്തണം.
  • (4) അസോസിയേഷനില്‍ നിന്ന് മാനേജിംഗ് കമ്മറ്റിയിലേക്ക് നേരിട്ടു മത്സരിക്കാന്‍ അവസരം നല്‍കുന്ന വകുപ്പ് കൂടുതല്‍ വ്യക്തമാക്കി. നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടേണ്ട അംഗങ്ങളുടെ കുറഞ്ഞ എണ്ണം 30ല്‍ നിന്ന് 100 ആയി ഉയര്‍ത്തി.(ഭാഗം 5, വകുപ്പ്9, ഉപവകുപ്പ്4, പേജ് 13).
  • (5) ട്രിബ്യൂണലിന്‍റെ കാലാവധി, ഒഴിവു നികത്തല്‍ എന്നിവയ്ക്കുള്ള വകുപ്പ് (ഭാഗം 1, വകുപ്പ് 4, ഉപവകുപ്പ് 2, പേജ് 5) പുതിയതായി ചേര്‍ത്തു.
  • (6) ട്രിബ്യൂണല്‍ തീരുമാനപ്രകാരമോ യഥാസമയം തെരഞ്ഞെടുപ്പു നടക്കാതിരുന്നതു മൂലമോ പ്രതിനിധികള്‍ ഇല്ലാതെ വരുന്ന ഇടവകകള്‍ക്ക് നടപടിക്രമങ്ങള്‍ പാലിച്ച് ഒഴിവു നികത്താവുന്ന വകുപ്പു കള്‍ (ഭാഗം 1, വകുപ്പ് 4, ഉപവകുപ്പ് 6, 8; പേജ് 6, 7) പുതിയതായി ചേര്‍ത്തു.
  • (7) നടപടി ചട്ടങ്ങളുടെ ഭേദഗതിയും സ്ഥാനികളുടെയും അംഗങ്ങളുടെയും പ്രായം, യോഗ്യത, പെരുമാറ്റച്ചട്ടം എന്നിവയും നിശ്ചയിക്കാവുന്ന വകുപ്പ് (ഭാഗം 6, വകുപ്പ് 10, ഉപവകുപ്പ് 8, പേജ് 17) പുതിയതായി ചേര്‍ത്തു. നടപടി ചട്ടങ്ങള്‍ ഭേദഗതിചെയ്യാനുള്ള നടപടിക്രമം പഴയ നടപടിചട്ടങ്ങളില്‍പറഞ്ഞിരുന്നില്ല.
  • (8) ‘പ്രതിപുരുഷന്‍’ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന അസോസിയേഷന്‍ അംഗം ‘പ്രതിനിധി’ എന്നായിരിക്കും വിശേഷിപ്പിക്കെപ്പെടുന്നത്.
  • (9) അസോസിയേഷന്‍ നടപടി ചട്ടങ്ങളിലെ നടപടിക്രമങ്ങള്‍ ആഴ്ചക്കണക്കിനു പകരം ദിവസക്കണക്കില്‍ പറയുകയും ആവശ്യാനുസരണം ഇടവേളകള്‍ പുനക്രമീകരിക്കുകയും ചെയ്തു. അതനുസരിച്ച് യോഗത്തിന് 120 ദിവസത്തിനു മുമ്പായിരിക്കും നോട്ടീസ് കല്‍പന. നേരത്തേ15 ആഴ്ച (105ദിവസം) മുമ്പായിരുന്നു.
  • (10) അനുബന്ധമായി ചേര്‍ത്തിരിക്കുന്ന, ഫാറങ്ങളും നാമനിര്‍ദേശ പത്രികകളും മറ്റും നടപടി ചട്ടത്തിനനുസരിച്ച്പരിഷ്‌കരിച്ചു. അസോസിയേഷനുമായി ബന്ധട്ടെ രേഖകള്‍ സഭാകേന്ദ്രത്തിലേക്ക് അയച്ചുകൊടുക്കുന്നതു പോലെ നേരിട്ടും എത്തിക്കാവുന്നതാണ്.
  • (11) എിപ്പിസ്‌കോപ്പ /മെത്രാപ്പോലീത്താ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുിന് 2007 ഡിസംബര്‍ ആറിനു കൂടിയ പരിശുദ്ധ എിപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ച് 2008 ഫെബ്രുവരി 20നും പിന്നീട് ആവശ്യമായ ഭേദഗതികള്‍ വരുത്തി 2009 ഒക്‌ടോര്‍ 22നും മാനേജിംഗ് കമ്മറ്റിയില്‍ പ്രസ്താവിച്ച് പ്രാബല്യത്തില്‍ വരുത്തിയിട്ടുള്ള’എിപ്പിസ്‌കോപ്പ സ്ഥാനികളുടെ തെരഞ്ഞെടുപ്പു സംബന്ധിച്ചുള്ള മാനദന്ധങ്ങളും നടപടിക്രമവും’ആണ് നിലവിലുള്ളത്. പരിഷ്‌കരിച്ച നടപടി ചട്ടത്തില്‍ ഇതു വിശദമായി ചേര്‍ക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ അതനുസരിച്ചുള്ള മാറ്റം വരുത്തി(ഭാഗം 4, വകുപ്പ് 8, ഉപവകുപ്പ് 1, 2; പേജ് 12).

നിലവിലുള്ള മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ അടുത്ത അസോസിയേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലായെങ്കില്‍, അടുത്ത മാനേജിംഗ് കമ്മറ്റിയിലേക്കു വീണ്ടും മത്സരിക്കണമെങ്കില്‍ ഭരണഘടനഏഴാം വകുപ്പ് അനുസരിച്ചുള്ള യോഗ്യതയുയുണ്ടായിരിക്കണം എന്നു ലീഗല്‍ കമ്മീഷന്‍ ശുപാര്‍ശചെയ്തു. അസോസിയേഷന്‍ അംഗങ്ങള്‍ അല്ലാത്തവര്‍ മാനേജിംഗ് കമ്മറ്റിയിലേക്കു മത്സരിക്കുേമ്പാള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഇവര്‍ക്കും ബാധകമായിരിക്കണം.

https://ovsonline.in/news/home-for-homeless-2/

 

error: Thank you for visiting : www.ovsonline.in