ഓര്‍ത്തഡോക്സ് ഓണ്‍ലൈന്‍ സഭാ പത്രങ്ങളില്‍ ഓ.വി.എസ് ഓണ്‍ലൈന്‍ ഒന്നാമത് ; പ്രിയ വായനക്കാര്‍ക്ക് നന്ദി
കൊച്ചി : ഓണ്‍ലൈന്‍ സഭാ വാര്‍ത്താ മാധ്യമ രംഗത്ത് മാറ്റത്തിന്‍റെ ഒരു ചുവടുമായി ഒരു വര്‍ഷം മുന്‍പ് കടന്നു വന്ന ഓ.വി.എസ് ഓണ്‍ലൈന്‍ ,ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ ഔദ്യോഗികമുള്‍പ്പടെ മറ്റ് ഓര്‍ത്തഡോക് സ് ഓണ്‍ലൈന്‍ പത്രങ്ങളെ ബഹുദൂരം പിന്നിലാക്കി ജൈത്രയാത്ര തുടരുന്നു.ഈ തിളക്കമാര്‍ന്ന വിജയത്തില്‍ ഓ.വി.എസ് ഓണ്‍ലൈന് ഏറ്റവും കൂടുതല്‍ നന്ദി പറയാനുള്ളത് പ്രിയ വായനക്കാരോടാണ്.യാതൊരു പ്രതിഫലവും കൂടാതെ പ്രവര്‍ത്തനം നടത്തുന്ന സഭാ സ്നേഹികളായ ഓര്‍ത്തഡോക് സ് വിശ്വാസ സംരക്ഷകന്‍ അംഗങ്ങളുടെ (ഓ.വി.എസ്) കൂട്ടായ്മയില്‍ നിന്ന് ഉയര്‍ന്നുവന്ന സമ്പൂര്‍ണ്ണ വാര്‍ത്താ മാധ്യമം എന്ന ആശയത്തില്‍ നിന്നാണ് ഇങ്ങനെ ഒരു ഓണ്‍ലൈന്‍ പത്രം പിറവിയെടുത്തത്.എന്നാല്‍ ഇന്ന് ലോകമെമ്പാടും ഉള്ള സഭാ വിശ്വാസികള്‍ക്ക് ഉപരി നിരവധിപേരുടെ മനസ്സുകളിലേക്ക് ഓ.വി.എസ് ഓണ്‍ലൈന് ഇടം പിടിച്ചു .നിരവധി എക്സ്ക്ലൂസീവുകളും പ്രസിദ്ധീകരിക്കാന്‍ പറ്റി.
ഓര്‍ത്തഡോക്സ് സഭയുടെ ഉയര്‍ച്ചയും വളര്‍ച്ചയ്ക്കും ലക്ഷ്യം വച്ചുള്ള ഓ.വി.എസ് ഓണ്‍ലൈന്‍ ശരാശരി പതിനായിരത്തിലധികം പേര്‍ വായിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഓ.വി.എസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ക്ക് നവമാധ്യമങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഓര്‍ത്തഡോക് സ് വിശ്വാസ സംരക്ഷകന്‍റെ ഒഫീഷ്യല്‍ ഫെസ്ബുക്ക് പേജിന് 10,000-ല്‍ അധികം ലൈക് ലഭിച്ചു കഴിഞ്ഞു.ലോകത്തെവിടെയുമുള്ള ഓര്‍ത്തഡോക് സ് വാര്‍ത്തകള്‍ അതിവേഗം വായനക്കാരില്‍ എത്തിക്കുക എന്നതാണ് ഓ.വി.എസ് ഓണ്‍ലൈന്‍റെ പ്രഥമ പരിഗണന എങ്കിലും ലോകത്തെ പ്രധാന ക്രൈസ്തവ വാര്‍ത്തകളും വിരല്‍തുമ്പില്‍ എത്തിക്കാന്‍ സാധിച്ചു .ഇന്ത്യന്‍ കാറ്റഗറി അലക്സാ റാങ്കിംഗ് പ്രകാരമുള്ള റിപ്പോര്‍ട്ട് ആണിത്.
ഇതൊരു വലിയ നേട്ടം തന്നെയാണ്.ഈ രംഗത്ത് പ്രവേശിക്കുന്ന കാലഘട്ടത്തില്‍ ഒരിക്കല്‍ പോലും മറ്റു ഓണ്‍ലൈന്‍ സഭാ പത്രങ്ങളെ കണ്ടത്തിവെട്ടാം എന്ന ധാരണ ഞങ്ങള്‍ക്കില്ലായിരിന്നു.വേറിട്ട മാധ്യമ ശൈലിയിലൂടെ സജീവമായി നിലകൊള്ളുക എന്നതുമാത്രമായിരിന്നു ഞങ്ങളുടെ ലക്ഷ്യം .എന്നാല്‍ മനംനിറഞ്ഞ സ്നേഹത്തോടെ ആ ശൈലി സ്വീകരിച്ചു ഞങ്ങളെ ഒന്നാം സ്ഥാനത്തേയ്ക്ക് ആനയിക്കുന്നത് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ഓരോരുത്തരുമാണ്.നന്ദി !
വാര്‍ത്തകള്‍ അയച്ചുതരേണ്ട വിലാസം :- news@ovsonline.in
ക്രിസ്തുമസ് – പുതുവത്സരാശംസകളോടെ
ഓര്‍ത്തഡോക് സ് വിശ്വാസ സംരക്ഷകന്‍ കുടുംബത്തിനു വേണ്ടി,
എഡിറ്റോറിയല്‍ ടീം
ഫെസ്ബുക്ക് പേജ് ലൈക് ചെയ്യുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഓ.വി.എസ് ഓണ്‍ലൈന്‍ ആപ്പ് പ്ലേസ്റ്റോറിലും ലഭ്യമാണ്.ഡൗൺലോഡ് ചെയ്യാന്‍ ക്ലിക് ചെയ്യുക