സമൂഹത്തില്‍ നന്മയുടെ വെളിച്ചം പകരാന്‍ മാര്‍ ഒസ്താത്തിയോസിന് കഴിഞ്ഞു : മന്ത്രി മാത്യു ടി തോമസ്
തിരുവല്ല ∙ സാമൂഹികനീതിക്ക് വേണ്ടി നിലകൊള്ളാനും സമൂഹ മനഃസാക്ഷിക്ക് നന്മയുടെ വെളിച്ചം പകരാനും ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസിന് കഴിഞ്ഞതായി മന്ത്രി മാത്യു ടി. തോമസ്.ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം സംഘടിപ്പിച്ച മാർ ഒസ്താത്തിയോസ് സ്മാരക പ്രഭാഷണം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു.കലാമണ്ഡലം കൽപിത സർവകലാശാല മുൻ വൈസ് ചാൻസിലർ പി.എൻ. സുരേഷ് പ്രഭാഷണം നടത്തി.ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബിജോഷ് തോമസ്, സെക്രട്ടറി മത്തായി ടി. വർഗീസ്, കേന്ദ്രട്രഷറർ ജോജി പി. തോമസ്, റവ. മാത്യു സഖറിയ, അനൂപ് വർഗീസ്, ജിജോ ഐസക്, മെർലിൻ മറിയം വർഗീസ് എന്നിവർ പ്രസംഗിച്ചു.