OVS - Latest NewsOVS-Kerala News

എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂനാ മത്ഥിയാസ് ബാവ മലങ്കരയിൽ എത്തി

മുംബൈ: എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ പരിശുദ്ധ ആബൂനാ മത്ഥിയാസ് പത്രിയാർക്കിസ് ബാവയും സംഘവും മലങ്കരയിലേക്ക് എഴുന്നള്ളി .ഇന്ന് മുതൽ 25 വരെ സംസ്ഥാന സർക്കാറിന്റെ അതിഥിയായി മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ വിവിധ പരിപാടികളിൽ അദ്ദേഹം സംബന്ധിക്കും. മുംബൈ വിമാന താവളത്തിൽ എത്തിച്ചേർന്ന പരി.പത്രിയാർക്കിസ് ബാവയെയും സംഘത്തെയും പരി.കാതോലിക്കാ ബാവ തിരുമേനിക്കുവേണ്ടി ബോംബേ ഭദ്രാസന അധിപൻ അഭി.ഗീവര്‍ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, അഹമ്മദാബാദ് ഭദ്രാസന അധിപൻ അഭി.ഡോ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്ത എന്നിവർ ചേർന്ന് സ്വീകരിച്ചു.

15055611_10202513793642003_2397403416462960720_n

നവംബര്‍ 19 ന് ശനി 11.30 ന് (ഇന്ന്) കൊച്ചി വിമാന താവളത്തില്‍ പരിശുദ്ധ എത്യോപ്യന്‍ പാത്രിയര്‍ക്കീസിനെയും സംഘത്തെയും വി. സഭ ഔദ്യോഗികമായി സ്വീകരിക്കും. ഞായറാഴ്ച രാവിലെ 7.30ന് ആര്‍ത്താറ്റ് സെന്‍റ് മേരീസ് ഓർത്തഡോൿസ്  കത്തീഡ്രല്‍  പളളിയില്‍ വി. കുര്‍ബ്ബാനയിൽ പങ്കുചേരും. 12 മണിക്ക് പഴഞ്ഞിയില്‍ സംഘടിപ്പിക്കുന്ന  സ്വീകരണത്തില്‍ അദ്ദേഹം പങ്കെടുക്കും.

പഴയ സെമിനാരി സ്ഥാപകന്‍ സഭാ ജ്യോതിസ്സ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസിന്‍റെ ചരമദിശ്വതാബ്ദി ആഘോഷ സമാപനം കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ മൈതാനത്തില്‍ മാര്‍ ദിവന്നാസിയോസ് നഗറില്‍ 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ മുഖ്യാതിഥി ആയിരിക്കും.ചൊവാഴ്ച്ച  2.30 മണിക്ക് കുഴിമറ്റം സെന്‍റ് ജോര്‍ജ്ജ് സണ്‍ഡേസ്ക്കൂള്‍ ശതാബ്ദി ഉദ്ഘാടനം ചെയ്യും. 5 മണിക്ക് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സപ്തതി സ്മാരക കാന്‍സര്‍ ചികിത്സാ സഹായ പദ്ധതിയായ സ്നേഹസ്പര്‍ശം, കെ.എസ് ചിത്രയുടെ സംഗീതാര്‍ച്ചന എന്നിവയില്‍ മുഖ്യാതിഥി ആയിരിക്കും.ബുധനാഴ്ച രാവിലെ  10.30 ന് പരുമല സെന്‍റ് ഗ്രീഗോറിയോസ് ഇന്‍റര്‍നാഷണല്‍ കാന്‍സര്‍ റിസേര്‍ച്ച് സെന്‍ററിന്‍റെ കൂദാശയില്‍ പങ്കെടുക്കും. 2.30 ന് നിരണം സെന്‍റ് മേരീസ് പളളി സന്ദര്‍ശിക്കും. വ്യാഴാഴ്ച   7.30 ന് കോട്ടയം പഴയസെമിനാരി ചാപ്പലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുകയും പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ 200-മത്  ചരമ അനുസ്മരണത്തില്‍ പങ്കെടുക്കുകയും ചെയ്യും.

error: Thank you for visiting : www.ovsonline.in