പിറവം കാതോലിക്കേറ്റ് സെന്‍റര്‍ ; നാള്‍വഴികള്‍
(പിറവം പള്ളി)
പിറവം പുഴയുടെ പഴയ കടവിന് കിഴക്കുവശം റോഡിനോട് ചേർന്ന് ചെറയ്ക്കൽ ശ്രീ. എ.സി. വർക്കിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 45 സെന്‍റ് സ്ഥലം കണ്ടനാട് ഭദ്രാസനാധിപനായിരുന്ന ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത തീറു വാങ്ങുകയായിരുന്നു. ഒരു മാസത്തെ കാലയളവിൽ അഭി. പക്കോമിയോസ് തിരുമേനി കല്ലിട്ട് പണിതീർത്ത ചാലിന്‍റെ കൂദാശ 1981 ഒക്‌ടോർ 31ന് പ: ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമ്മികത്വത്തിൽ നിർവ്വഹിച്ചു. പിറ്റേ ദിവസം നവംർ 1 ന് അഭി. പക്കോമിയോസ് തിരുമേനി പ്രഥമ ബലി അർപ്പിക്കുകയും ചെയ്തു.
മങ്കിടിയിൽ ബ. ജോസഫ് അച്ചനായിരുന്നു ആദ്യ വികാരി. 1996 മാർച്ച് 16ന് പ: പരുമല തിരുമേനി യുടെ തിരുശേഷിപ്പ് കാതോലിക്കേറ്റ് സെന്‍ററില്‍ സ്ഥാപിക്കുകയും ചെയ്തു.കാതോലിക്കേറ്റ് സെന്‍ററില്‍ മുൻവശത്ത് പ. പരുമല തിരുമേനിയുടെ നാമത്തിൽ ഒരു കുരിശും തൊട്ടി സ്ത്രീ സമാജത്തിന്റെ ചുമതലയിൽ പണിയിച്ചിട്ടുള്ളതാണ്. പഴയ പഞ്ചായത്തു കവലയിലും പ. പരുമല തിരുമേനിയുടെ നാമത്തിൽ ഒരു കുരിശിൻ തൊട്ടിയും സ്ഥാപിച്ചിട്ടുണ്ട്.
പിറവം ഓർത്തഡോക്‌സ് സണ്ടേസ്‌കൂൾ ജൂബിലിയോടനുന്ധിച്ച് ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ കണ്ടനാട് ഭദ്രാസന മെത്രാാേലീത്താമാരായിരുന്ന അഭി. പിതാക്കാരുടെ ഓർമ്മ നില നിർത്തുന്നതിനായി സ്മാരക സമുച്ചയമായ് മനോഹര മായ ഒരു ഓഡിറ്റോറിയം നിർമ്മിച്ച് 2002 മെയ് 10ന് പ. കാതോലിക്കാ ബാവ തിരുമനസ്സ് കൊണ്ട് കൂദാശ നിർവ്വഹിച്ചു. ആദ്യ കാല വികാരിയായിരുന്ന ബഹു. മങ്കിടിയിൽ ജോസഫ് അച്ചനുശേഷം ബഹു. ഗീവർഗീസ് മേപ്പനാലച്ചൻ, ലേറ്റ്. ബഹു. വി.എ. മാത്യൂസച്ചൻ, ബഹു. എൻ.ഐ. പൗലോസച്ചൻ, ബഹു. വെട്ടുകാട്ടിൽ സൈമണച്ചൻ, ബഹു. സ്‌കറിയ പി. ചാക്കോ അച്ചൻ, ബഹു. വി.എം. പൗലോസച്ചൻ എന്നിവർ ക്രമമായി വികാരിമാരാ യിരുന്നിട്ടുണ്ട്.ഇപ്പോഴത്തെ വികാരി ജസ്റ്റിന്‍ തോമസ് അച്ഛനാണ് .
നവീകരിച്ച ദേവാലയത്തിന്‍റെ കൂദാശ 2014 ആഗസ്റ്റ് 15,16 തീയ്യതികളിൽ പരിശുദ്ധ കാതോലിക്ക ബാവ നിര്‍വഹിച്ചു . “പരുമല സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് തീർത്ഥാടനകേന്ദ്രം ” എന്ന് ഈ ദേവാലയത്തിന് നാമകരണം നൽകി സഭയുടെ ഗ്രീഗോറിയൻ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നായി ഇത്. ഇവിടുത്തെ പ്രധാന പെരുന്നാൾ പ. പരുമല തിരുമേനിയുടെ ഓര്‍മ്മാചരണമാണ് . എല്ലാ വർഷവും ഒക്‌ടോബര്‍ മാസം അവസാനം വരുന്ന ശനി, ഞായർ എന്നീ ദിവസങ്ങൾ ആഘോഷമായി കൊണ്ടാടുന്നു. കാതോലിക്കേറ്റ് സെന്‍റെര്‍ ആരംഭം മുതൽ ട്രസ്റ്റിയായി മണ്ഡപത്തിൽ ശ്രീ. എം. കുര്യാക്കോസ് പ്രവർത്തിക്കുന്നു. 1981 ഒക്‌ടോബര്‍ മുതൽ ശ്രൂഷകനായി മരങ്ങോലിൽ ശ്രീ. ഔസേഫ് സേവനമനുഷ്ഠിക്കുന്നു. പിറവം വലിയ പളളിയിലേയും, സമീപ ദേവാലയങ്ങളിലേയും ഓർത്തഡോക്സ് വിശ്വാസികൾ ഇവിടെ ആരാധനത്തിൽ സംബന്ധിക്കുന്നു . എല്ലാ ആത്മീക പ്രസ്ഥാനങ്ങളും ഇവിടെ സജീവമായി പ്രവർത്തിക്കുന്നു . പിറവത്തെ ഓർത്തഡോക്സ് വിശ്വാസികളെ സഭാ വിശ്വാസത്തിൽ ഉറപ്പിച്ച് നിർത്തി , വലിയപളളിലെ സമാധാനത്തിനായി പ്രവർത്തിക്കുവാൻ ആത്മീയമായി സജ്ജീകരിക്കുന്നു.