‘പരുമലയിലേക്ക് ആരും പദയാത്ര പോകേണ്ട,തീർത്ഥാടന യാത്ര പോയാൽ മതി’
വിശ്വാസികൾക്കിടയിൽ പ്രചരിക്കുന്ന തെറ്റായ പദപ്രയോഗത്തെ തിരുത്തി ശെരിയായ ആഹ്വാനം നൽകി ഡോ.മാത്യൂസ് മാർ സേവേറിയോസ് തിരുമേനി. പരിശുദ്ധന്മാരുടെ കബറിങ്കലേക്ക് നടത്തേണ്ടത് പദയാത്ര അല്ല ,തീർത്ഥാ(ടന) യാത്ര ആണെന്ന് പരിശുദ്ധ സഭയുടെ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനുമായ ഡോ.മാത്യൂസ് മാർ സേവേറിയോസ് ഓർമ്മപ്പെടുത്തി. ” രാഷ്ട്രീയക്കാർ പദയാത്ര നടത്തിക്കോളും, ക്രിസ്ത്യാനികളായ നമ്മൾ പരിശുദ്ധന്മാരുടെ കബറിങ്കലേക്ക് കാൽനടയായോ വാഹന മാർഗ്ഗമോ പോവുക ആണെങ്കിൽ തീർത്ഥാടന യാത്ര എന്നാണ് പറയേണ്ടതെന്ന് ” – മാർ സേവേറിയോസ് കൂട്ടിച്ചേർത്തു. ഇന്ന് കല്ലുമല സെന്റ് ഗ്രീഗോറിയോസ് ചാപ്പലിൽ കാവൽ പിതാവായ പരിശുദ്ധനായ പരുമല തിരുമേനി യുടെ ഓർമ്മ പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകാൻ എത്തിയതായിരിന്നു അദ്ദേഹം .