പരുമലപ്പെരുന്നാള്‍ : മലങ്കരയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തീര്‍ത്ഥയാത്ര ആരംഭിച്ചു
കണ്ണൂര്‍ : പരിശുദ്ധനായ പരുമല തിരുമേനിയുടെ 114-മത് ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ചു കാല്‍നട തീര്‍ത്ഥയാത്രയ്ക്ക് തുടക്കമായി . മലങ്കരയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പദയാത്ര പതിവുപോലെ കേളകത്ത് നിന്നും പ്രാര്‍ത്ഥനയോടെ ആരംഭിച്ചത്.
കേളകം സെന്‍റ് തോമസ് ഓര്‍ത്തഡോക് സ് ശാലേം പള്ളിയില്‍ നിന്ന് രാവിലെ വി.കുര്‍ബാനയ്ക്ക് ശേഷം ആരംഭിച്ച 23-മത് തീര്‍ത്ഥയാത്ര നാനൂറ്റി ഇരുപത്തി അഞ്ചു കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചു ഒമ്പത് ജില്ലകള്‍ താണ്ടി പത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിങ്കലേക്ക് എത്തിച്ചേരും.
പരുമല പെരുന്നാള്‍ 26-ന് കൊടിയേറും
വടക്കന്‍ മേഖല പരുമല തീര്‍ത്ഥയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു