എത്യോപ്യന്‍ പാത്രിയാര്‍ക്കീസ് ബാവ മുഖ്യാതിഥി
കൊച്ചി ● എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ആബൂനാ മത്ഥിയാസ് ഒന്നാമൻ പാത്രിയാര്‍ക്കീസ് ബാവ ഒക്ടോബര്‍ 19 മുതല്‍ മലങ്കരയില്‍. കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ ഭരണാധികാരത്തിലായിരുന്ന ഈ സഭ 1959-ൽ സ്വയം ശീർഷക സ്വതന്ത്രസഭയായി മാറി. ഓറിയന്‍റല്‍ ഓർത്തഡോക്സ് സഭകളിലെ ഒരു അംഗമാണ് – എത്യോപ്യൻ ഓർത്തഡോക്സ് സഭ.
മലങ്കര മെത്രാപ്പോലീത്തയായിരുന്ന സഭാ ജ്യോതിസ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്ന്യായോസ് ഒന്നാമ്മന്‍ തിരുമേനിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ചരമ ദ്വിശതാബ്ദിയാഘോഷ സമാപന സമ്മേളനം നടക്കുന്ന കുന്നംകുളത്തും.മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് ശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ചു സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ സ്മാരകസൗധം പരുമല സെന്‍റ് .ഗ്രീഗോറിയോസ് രാജ്യാന്തര ക്യാന്‍സര്‍ കെയർ സെന്‍റർ ഹോസ്പിറ്റലിന്‍റെ കൂദാശ ചടങ്ങിലും 20,23 തീയതികളിലായി മത്ഥിയാസ് ഒന്നാമൻ ബാവ സംബന്ധിക്കും.
മലങ്കര ഓര്‍ത്തഡോക് സ് സഭയും ഉള്‍പ്പെട്ട ഓറിയന്‍റല്‍ ഓർത്തഡോക്സ് സഭാ കുടുംബത്തിലെ എത്യോപ്യൻ ഓർത്തഡോക്സ് സഭയുമായും സംസര്‍ഗ്ഗം പുലര്‍ത്തുന്ന സഹോദരി സഭയാണ്.പരിശുദ്ധ ആബൂനാ മത്ഥിയാസ് ഒന്നാമന്റെ മുൻഗാമി പരിശുദ്ധ ആബൂനാ പൗലോസ് 2008 ഡിസംബറിൽ മലങ്കര സന്ദർശിച്ചിരുന്നു.എത്യോപ്യയുടെ പാത്രിയർക്കീസും ആറാമത് കാതോലിക്കോസും,തെക്ലേഹൈമനോത്തിന്റെ സിംഹാസനത്തിലെ എച്ചിഗേ, ആക്സൂം ആർച്ച് ബിഷപ്പുമായ ആബൂനാ മത്ഥിയാസ് ഒന്നാമ്മന്‍ ബാവയുടെ സ്ഥാനാരോഹണം 2013-ലാണ്.
എത്യോപ്യ സഭാ സ്ഥാനമായ ആഡിസ് അബാബയില്‍ നടന്ന ചടങ്ങില്‍ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും പൌരസ്ത്യ കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തയായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവ സഹകാർമ്മികനായിരുന്നു.ആബൂനാ മത്ഥിയാസ് ഒന്നാമൻ പാത്രിയാര്‍ക്കീസ് ബാവയുടെ പ്രഥമന മലങ്കര സന്ദര്‍ശനമാണിത്.