നേട്ടങ്ങളുടെ പട്ടികയില്‍ അട്ടപ്പാടി ആശ്രമത്തിന് ഒന്ന് കൂടി
അട്ടപ്പാടിയില്‍ മതപരിവര്‍ത്തനത്തിന് സാധ്യതകളില്ല; അതുകൊണ്ടു തന്നെ മതപരിവര്‍ത്തനം ലക്ഷ്യമാക്കി മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന സഭാവിഭാഗങ്ങളോ സംഘടനകളോ ഇവിടെ കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മതപരിവര്‍ത്തനം ലക്ഷ്യമാക്കാത്ത മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സാധ്യതകള്‍ ഉള്ളത്.
എക്സ്ക്ലൂസീവ് റിപ്പോര്‍ട്ട്
പാലക്കാട് : അട്ടപ്പാടി സെന്‍റ് തോമസ് ആശ്രമത്തിന് ഏറ്റവും കൂടുതല്‍ പാല്‍ അളന്നതിനുള്ള സമ്മാനം ലഭിച്ചു.ക്ഷീര വികസന വകുപ്പിന്‍റെ കീഴില്‍ അഗളി പല്ലിയറ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്‍റെതാണ് 2015-16 വര്‍ഷത്തില്‍ ഗുണനിലവാരമുള്ള പാല്‍ അളന്നതിനുള്ള പ്രോത്സാഹനം.28-ന് നടക്കുന്ന ചടങ്ങില്‍ ആശ്രമം സുപ്പീരിയര്‍ എം.ഡി യുഹാനോന്‍ റമ്പാന്‍ സമ്മാനം ഏറ്റുവാങ്ങും.
“മത പരിവര്‍ത്തനമല്ല; മന പരിവര്‍ത്തനമാണ് “– ഡോ.ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ ആഹ്വാനം അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനം
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മിഷന്‍ ബോര്‍ഡിന്‍റെ കീഴില്‍ അട്ടപ്പാടി ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റ് തോമസ് ആശ്രമത്തിന്‍റെ മികച്ച പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തന്നെ അംഗീകാരം 2013-ല്‍ ലഭിച്ച ആരോഗ്യ പോഷണം പദ്ധതി .ഈ പദ്ധതിയുടെ ഗുണഭോക്താള്‍ ആരിയത്തിലേറെയാണ് .പോഷകാഹാരക്കുറവ് മൂലം ഗര്‍ഭസ്ഥ ശിശുക്കളും പിഞ്ചു കുട്ടികളും ആദിവാസി ഊരുകളില്‍ മരിച്ചു വീണ പശ്ചാത്തലത്തിലാണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവായുടെ അനുമതിയോടെയും സഭാ മിഷന്‍ ബോര്‍ഡിന്‍റെ പിന്തുണയോടെയും അട്ടപ്പാടി ആശ്രമം ആരോഗ്യ പോഷണം പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. സഭയുടെ പരിശുദ്ധ സുന്നഹദോസ് പദ്ധതിയെ അംഗീകരിക്കുകയും ചെയ്തു.ആരാധനയും സേവനവും സഭയുടെ ആത്മാവും ശരീരവുമാണെന്നുള്ള സഭാ പിതാക്കന്മാരുടെ പഠിപ്പിക്കലുകളാണ് സഭയുടെ മിഷന്‍ പ്രവര്‍ത്തനത്തെ സജീവമായി നിലനിര്‍ത്തുന്നത്. മലങ്കര ഓര്‍ത്തഡോക്സ് സഭാമിഷന്‍ ബോര്‍ഡിന്റെ പ്രഖ്യാപിതമായ ആദര്‍ശവും ഇതു തന്നെയാണ്.അട്ടപ്പാടി സെന്‍റ് തോമസ് ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഭയുടെ മിഷന്‍ ദര്‍ശനത്താല്‍ പ്രചോദിതമാണ്.
അനുദിനമുള്ള വി. കുര്‍ബ്ബാനയും ആരാധനയും നിരാലംബരായ ആദിവാസി സമൂഹത്തിനുവേണ്ടി ദിവസംതോറും നടത്തിക്കൊണ്ടിരിക്കുന്ന പോഷകാഹാര വിതരണവും ബാല ബാലികാ ഭവനുകളിലെ കുട്ടികളുടെ സൌജന്യ വിദ്യാഭ്യാസവും പരിചരണവും മിഷനെക്കുറിച്ചുള്ള സഭയുടെ സാമൂഹികമായ വീക്ഷണത്തിന്റെ സജീവ ദൃഷ്ടാന്തമായി മാറിയിരിക്കുന്നു.
കേരള തമിഴ്നാട് അതിര്‍ത്തിയിലെ ഹൈറേഞ്ച് പ്രദേശമായ അട്ടപ്പാടിയില്‍ ഇരുളര്‍, മുഡുകര്‍, കുറുമ്പര്‍ എന്നീ മൂന്ന് ആദിവാസി ഗോത്ര സമൂഹങ്ങളാണ് ഉളള്ളത്. 80 വര്‍ഷം മുമ്പ് ഇവിടെ നൂറു ശതമാനവും ആദിവാസികളായിരുന്നെങ്കില്‍ ഇന്ന് അവര്‍ നാല്‍പ്പതു ശതമാത്തില്‍ താഴെയാണ്. കേരളത്തിന്‍റെ ഇതരഭാഗങ്ങളില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നും കലാകാലങ്ങളിലുള്ള കുടിയേറ്റം ആദിവാസികളുടെ എണ്ണത്തെ മാത്രമല്ല അവരുടെ കൃഷിഭൂമിയുടെ വിസ്തൃതിയേയും ഗണ്യമായി കുറച്ചിട്ടുണ്ട്. ഒരു കാലത്ത് സമൃദ്ധമായി കൃഷി ചെയ്തും വേട്ടയാടിയും വിഭവങ്ങള്‍ വിപണനം ചെയ്തും ജീവിച്ചിരുന്ന ആദിവാസികള്‍ ഇന്ന് കൊടും ദാരിദ്യ്രത്തിലാണ്. അവര്‍ സാമൂഹികമായും സാംസ്കാരികമായും തകര്‍ന്നിരിക്കുന്നു.
എന്താണ് ആദിവാസികളുടെ അധ:പതനത്തിന് കാരണമായത്?. സാമൂഹിക ശാസ്ത്ര ഗവേഷകര്‍ നിരവധി കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൃഷിയുടെ തകര്‍ച്ച, കൃഷി ഭൂമി നഷ്ടപ്പെട്ട അവസ്ഥ, കൊടിയ ദാരിദ്യ്രം, ചൂഷണം, സാമൂഹികമായ തിരസ്കരണം, ദുര്‍ബ്ബലമായ രാഷ്ട്രീയ സാമൂഹിക സാമ്പത്തികാവസ്ഥ, പാര്‍ശ്വവത്കരണം, അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, വികസന സംരംഭങ്ങളില്‍ പങ്കാളിത്തമില്ലായ്മ, വിദ്യാഭ്യാസത്തിന്റെ അഭാവം, ആരോഗ്യ സേവനങ്ങളുടെ ലഭ്യതക്കുറവ്, കാലവസ്ഥാ വ്യതിയാനം, സാമൂഹിക മൂലധനത്തിന്റെ കുറവ്, പരമ്പരാഗത ഭരണ സമ്പ്രദായത്തിന്റെ തകര്‍ച്ച, വനനശീകരണം, പൊതു വിതരണത്തിലെ അപാകതകള്‍, മദ്യപാനം തുടങ്ങി കാരണങ്ങള്‍ നിരവധിയാണ്. ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്താണെന്നും, അവയെ എപ്രകാരമാണ് നേരിടേണ്ടതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അവരുടെ പ്രശ്നങ്ങളെ നേരിടുന്നതിന് ഫലപ്രദമായി അവരെ സഹായിക്കാന്‍ മുന്നോട്ടു വരുന്നവര്‍ കുറവാണ്.
അട്ടപ്പാടിയില്‍ മതപരിവര്‍ത്തനത്തിന് സാധ്യതകളില്ല; അതുകൊണ്ടു തന്നെ മതപരിവര്‍ത്തനം ലക്ഷ്യമാക്കി മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന സഭാവിഭാഗങ്ങളോ സംഘടനകളോ ഇവിടെ കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മതപരിവര്‍ത്തനം ലക്ഷ്യമാക്കാത്ത മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സാധ്യതകള്‍ ഉള്ളത്.
“മത പരിവര്‍ത്തനമല്ല; മന പരിവര്‍ത്തനമാണ്”സഭയുടെ മിഷന്‍ ലക്ഷ്യമാക്കേണ്ടത് എന്ന ഡോ.ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസിന്റെ ആഹ്വാനം എന്നും പ്രചോദനമാണ്. അട്ടപ്പാടിയില്‍ മനുഷ്യമനസ്സുകളില്‍ ഏറെപരിവര്‍ത്തനം ഉണ്ടാവേണ്ടിയിരിക്കുന്നു. “ആരോഗ്യ പോഷണം” പദ്ധതിയിലൂടെ അട്ടപ്പാടിയിലെ എട്ട് ആദിവാസി ഊരുകളിലെ ആളുകളുടെ മനസ്സില്‍ ദൈവസ്നേഹത്തെക്കുറിച്ചുള്ള അറിവ് എത്തിക്കാന്‍ സഭയ്ക്ക് കഴിഞ്ഞു
അധികം ആരാലും ശ്രദ്ധിക്കപ്പെടാതെ തന്നെ ഇത്ര ഏറെ സേവനങ്ങൾ നടത്തുന്ന അട്ടപ്പാടി നെല്ലിപ്പതി മലങ്കര ഓർത്തോഡോസ് സുറിയാനി സഭയുടെ അട്ടപ്പാടി സെന്‍റ് തോമസ് ആശ്രമം ഡയറക്ടർ യൂഹാനോൻ റമ്പാനൊടുള്ള ആദരം പരാമർശ യോഗ്യമാണ്.
നിങ്ങളുടെ സംഭാവനകളും വിലയേറിയ അഭിപ്രായങ്ങളും താഴെ കൊടുത്തിരിക്കുന്ന വിലാസത്തില്‍ അയയ്ക്കുക:
ഡയറക്ടര്‍, ആരോഗ്യ പോഷണം പദ്ധതി
സെന്‍റ് തോമസ് ആശ്രമം
നെല്ലിപ്പതി, അഗളി, പാലക്കാട് ജില്ല,
കേരളം, ഇന്ത്യ, പിന്‍ : 678581
Ph: 04924 – 254430, Mob: +919447277690,
E-mail: frmdjohn@gmail.com
SB A/c No.0287053000013959
A/c Name: “Arogya Poshanam”
South Indian Bank
Goolikkadavu Branch,
Palakkad
IFSC Code: SIBL0000287
https://ovsonline.in/news/st-jems-school/