ലോകത്തിന്റെ പുരോഗതിയും മുന്നില്‍ കണ്ടു പദ്ധതികള്‍ തയ്യാറാക്കണം – ശ്രി. ജിജി തോംസണ്‍ I.A.S
മനാമ: ഇരുപത് വര്‍ഷത്തിനു ശേഷം ലോകത്തില്‍ വരുന്ന പുരോഗതിയും മാറ്റങ്ങളും മുന്നില്‍ കണ്ട് മലങ്കര ഓര്‍ത്തഡോക്സ് സഭ പദ്ധതികള്‍ തയ്യാറാക്കണമെന്ന്‍ കേരളാ മുന്‍ ചീഫ് സെക്രട്ടറി ശ്രി. ജിജി തോംസണ്‍ I.A.S. അഭിപ്രായപ്പെട്ടു. സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് സൊസൈറ്റി (S.G.O.S.) ബഹറിന്‍ ചാപ്റ്റര്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരാതനമായ നമ്മുടെ ദേവാലയങ്ങള്‍ നവീകരിക്കപ്പെടുമ്പോള്‍ അവയുടെ പഴമയും പ്രൗഡിയും നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കണമെന്നും, പരുമലപള്ളി പോലെയുള്ള നമ്മുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ചിട്ടയോട് കൂടിയ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും, അതിലേക്ക് പ്രാര്‍സിലെ ലൂര്‍ദ്ദ് മാതാവിന്റെ പള്ളിയിലെ ക്രമീകരണങ്ങള്‍ അനുകരണീയമാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാലത്തിന് അനുയോജ്യമായി നമ്മുടെ വിദ്യാഭാസ സ്ഥാപനങ്ങള്‍ ഉയരണമെന്നും സ്മാര്‍ട്ട് ക്ലാസ്സുകള്‍ ക്രമീകരിക്കണമെന്നും, അതിലേക്ക് കഴിവുള്ള സഭാമക്കള്‍ നമ്മുടെ സഭയില്‍ ഉണ്ട് എന്നും അവരുടെ സേവനം സഭ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്‍ നടന്ന ചര്‍ച്ചകളില്‍ ഡൊ. ജോര്‍ജ്ജ് മാത്യു, അലക്സ് ബേബി, മോനി കല്ലംപറമ്പില്‍, സാം സക്കറിയ, ഡിജു ജോണ്‍ മാവേലിക്കര
എന്നിവര്‍ സംസാരിച്ചു.