OVS-Pravasi News

“നിങ്ങള്‍ ലോകത്ത്ന്റെ ഉപ്പ് ആകുന്നു” ജിജി തോംസണ്‍ നയിക്കുന്ന ക്ലാസ്സുകള്‍ സെന്റ് മേരീസ് കത്തീഡ്രലില്‍

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ “SALT’16” എന്ന പേരില്‍ കുടുംബ സംഗമവും യൂത്ത് ഓറിയന്റേഷന്‍ ക്ലാസ്സും നടത്തപ്പെടുന്നു. സെപ്തംബര്‍ 12 രാവിലെ 9:30 മുതല്‍ 1:00 മണി വരെ കുടുംബങ്ങള്‍ക്ക് വേണ്ടിയും 13 ന്‌ രാവിലെ 9:30 മുതല്‍ വൈകിട്ട് 4:00 മണി വരെ ഏഴാം ക്ലാസ്സ് മുതലുള്ള കുട്ടികള്‍കള്‍ക്ക്‌ വേണ്ടിയുള്ള ക്ലാസ്സുകളുമാണ്‌ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറി ശ്രീ. ജിജി തോംസണ്‍ ഐ. എ. എസ്സ്. ഈ ക്ലാസ്സുകള്‍ക്ക് നേത്യത്വം നല്‍കും. “നിങ്ങള്‍ ലോകത്ത്ന്റെ ഉപ്പ്” ആകുന്നു (മത്തായി 5:13) എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് “SALT’16 – Spiritual Affirmation for Life Transformation” (ജീവിത രൂപാന്തരത്തിന്റെ ആത്മീയ ഉറപ്പ്) എന്ന മുഖ്യ ചിന്താവിഷയത്തിലാണ്‌ ക്ലാസ്സുകള്‍ നടക്കുന്നത് എന്നും, രണ്ട് ദിവസം നടക്കുന്ന പരിപാടികള്‍ക്കും ഏവരും വന്ന്‍ സംബന്ധിക്കണമെന്നും കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം.ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് “സാള്‍ട്ട്’16” കോടിനേറ്റര്‍മാരായ മാത്യു വര്‍ഗ്ഗീസ് (36050420), അനു കെ. വര്‍ഗ്ഗീസ് (39644596) എന്നിവരുമായി ബന്ധപ്പെടുക.

error: Thank you for visiting : www.ovsonline.in