മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ പിതാവിന്‍റെ വിയോഗം ; ഓര്‍ത്തഡോക്സ് സഭ അനുശോചിച്ചു
കൂത്താട്ടുകുളം(കൊച്ചി) : യാക്കോബായ സഭയുടെ ചെന്നൈ മൈലാപ്പൂർ ഭദ്രാസനാധിപൻ ഐസക്ക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ പിതാവ് ശ്രീ. സി.ഐ തോമസ് (കുട്ടി – 82) നിര്യാതനായി.കോട്ടയം പുതുവേലി പച്ചിലക്കാട്ട് കുടുംബാംഗമാണ്.സുവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൂത്താട്ടുകുളം ചോരക്കുഴി മാർ സ്തേഫാനോസ് പള്ളിയിൽ സംസ്കരിച്ചു.നാവോളിമറ്റം തേനാശേരിൽ സാറാമ്മയാണ് ഭാര്യ. സജിനി പി. തോമസ് മകളാണ്.
കാലം ചെയ്ത തോമസ് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ സഹോദര പുത്രനാണ്. ഓര്‍ത്തഡോക്സ് സഭയ്ക്ക് വേണ്ടി പുതുവേലി സെന്‍റ് ജോണ്‍സ് പള്ളി വികാരി ഫാ.വി.വി കുര്യാക്കോസ് കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.കോലഞ്ചേരി യാക്കോബായ ഇടവക വികാരി ഫാ.ഏലിയാസ് കാപ്പുംകുഴി സമീപമുണ്ടായിരുന്നു.