OVS - Latest NewsOVS-Kerala News

ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുന്നു

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിപാസ്സന വൈകാരിക സഹായ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 8 ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുന്നു. ഓരോ വര്‍ഷവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി എട്ടുലക്ഷത്തിലധികം ആളുകള്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം 10000ല്‍ അധികമാണ്.
ആത്മഹത്യ പ്രതിരോധത്തിന് സമൂഹത്തെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ ബോധവല്‍ക്കരണ പരിപാടികളാണ് ലോക വ്യാപകമായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. വിപാസ്സന വൈകാരിക സഹായ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിലുളള ദിനാചരണം കൊട്ടിയം ഡോണ്‍ ബോസ്ക്കോ കോളേജില്‍ എം. നൗഷാദ് എം. എല്‍. എ ഉദ്ഘാടനം ചെയ്യും. മലങ്കര ഓര്‍ത്തഡോക്സ് സഭ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ അന്തോണിയോസിന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. സതീഷ് ബിനോ ഐ. പി. എസ് മുഖ്യ പ്രഭാഷണം നടത്തും.
പ്രിന്‍സിപ്പല്‍ ഡോ. വൈ. ജോയി, വിപാസ്സന ഡയറക്ടര്‍ ഡോ. സിബി തരകന്‍, ഡോ. വറുഗീസ് പുന്നൂസ്, ഫാ. കെ. ഡി. വില്‍സന്‍, ഫാ. ജോസ് എം. ദാനിയേല്‍, ഫാ. ജയിംസ് പുത്തന്‍പറമ്പില്‍, മേരി നെറ്റോ എന്നിവര്‍ പ്രസംഗിക്കും.
error: Thank you for visiting : www.ovsonline.in