കെ. സി. ഇ. സി. യുടെ പ്രവര്‍ത്തന ഉദ്ഘാടനം നടത്തി
മനാമ: ബഹറനിലെ ക്രിസ്ത്യൻ എക്യൂമിനിക്കൽ ഇടവകകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ 2016-17 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം ഉദ്ഘാടനവും തീം, ലോഗോ പ്രകാശനവും ആഗസ്റ്റ് 30 ചൊവ്വാഴ്ച്ച വൈകിട്ട് 8 മണി മുതല്‍ ബഹറിന്‍ മലയാളി സി. എസ്. ഐ. പള്ളിയില്‍ വെച്ച് അനുഗ്രഹീതമായി നടത്തപ്പെട്ടു. കെ. സി. ഇ. സി. യുടെ പ്രസിഡണ്ട് റവ. ഫാദര്‍ ടിനോ തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതു സമ്മേളനത്തിന് ജനറല്‍ സെക്രട്ടറി മാത്യു ബേബി സ്വാഗതം ആര്‍പ്പിച്ചു. റവ. തോമസ് മാത്യു (ബഹറിന്‍ മലയാളി സി. എസ്. ഐ. പാരീഷ്),റവ. ജോര്‍ജ്ജ് യോഹന്നാന്‍ (സെന്റ് പോള്‍സ് മാര്‍ത്തോമ പാരീഷ്), റവ. ഫാദര്‍ എല്‍ദോസ് സെഖറിയ (സെന്റ് പീറ്റേര്‍സ് ജാക്കോബെറ്റ് ചര്‍ച്ച്), റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് (സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍), റവ. പി. ആര്‍. ഏബ്രഹാം (ബഹറിന്‍ മാര്‍ത്തോമ്മ പാരീഷ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
“ഗിഫ്റ്റ് ഓഫ് ലൈഫ് എ സെലിബ്രേഷന്‍ വിത്ത് ക്രൈസ്റ്റ്” എന്ന ഈ വര്‍ഷത്തെ തീമിനെ ആസ്പതമാക്കി ശ്രീ ബിനു വേലിയില്‍ മാത്യു ഡിസൈന്‍ ചെയ്ത ലോഗോ പ്രകാശനം ചെയ്യുകയും തുടര്‍ന്ന്‍ ആ വിശയത്തെപ്പറ്റി സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന്‍ ട്രഷറാര്‍ ജോണ്‍സന്‍ റ്റി. തോമസ് ഏവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു