OVS - Latest NewsOVS-Kerala News

ക്രിസ്തുവിന്‍റെ കല്ലറയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ജറുസലേം : ക്രിസ്തുമതവിശ്വാസികളുടെ ഏറ്റവും പരിപാവന സ്ഥലമായ ക്രിസ്തുവിന്റെ കബറിടത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അറ്റ്‌ലാന്റിക് റിക്കോര്‍ഡ്‌സ് കോ ഫൗണ്ടറിന്റെ വിധവ എര്‍റ്റിഗന്‍ 1.3 മില്യന്‍ ഡോളറാണ് ഇതിലേക്കായി സംഭാവന ചെയ്തിരിക്കുന്നത്.

N304-1200x545_c

ജോര്‍ദാന്‍ രാജാവായ കിങ് അബ്ദുള്ള ഉള്‍പ്പടെ അനേകം പേര്‍ സംഭാവന നല്കാന്‍ സന്നദ്ധരായിട്ടുമുണ്ട്. 2017 ഓടുകൂടി പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നു. നാല് മില്യന്‍ ഡോളറാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.കത്തോലിക്കാ,ഗ്രീക്ക് ഓര്‍ത്തഡോക് സ്‌,അര്‍മേനിയന്‍ സഭകള്‍ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് വേണ്ടി  സാമ്പത്തിക  സഹായം നല്‍കും.   200 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായാണ് ക്രിസ്തുവിന്റെ കല്ലറയില്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.Holy Sepulchre സര്‍ക്കിളിന്‍റെ മധ്യഭാഗത്തായിയാണ് ക്രിസ്തുവിന്‍റെ കബറിടം.

1810 ലാണ് ഇതിന് മുമ്പ് പുനരുദ്ധാരണം നടന്നത്. അന്ന് വലിയൊരു അഗ്നിബാധയില്‍ കല്ലറയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇരുണ്ടയുഗം മുതല്‍ തീര്‍ത്ഥാടകരെയും വിനോദസഞ്ചാരികളെയും ആകര്‍ഷിച്ചുവരുന്ന ഒരിടമാണ് ക്രിസ്തുവിന്റെ കല്ലറ.

error: Thank you for visiting : www.ovsonline.in