OVS - Latest NewsOVS-Pravasi News

ഇനി കുടുംബക്കൂട്ടായ്മയുടെ നാളുകള്‍ :ആത്മ വിശുദ്ധിയുടെ ദൈവീകാനുഭവമായി ഫാമിലി&യൂത്ത് കോൺഫറൻസ് നാളെ ന്യുയോര്‍ക്കില്‍ തിരി തെളിയും

ന്യുയോർക്ക് → സമകാലിക പ്രശ്നങ്ങളിലകപ്പെട്ട് ഉഴലുന്നവർ ദൈവത്തിങ്കലേക്കുളള വഴിയിൽ നിന്നും അകന്നു പോകാതെ ആത്മീയത വഴിയിലേക്ക് തിരിച്ചു കൊണ്ടുവരിക എന്ന വിശുദ്ധ ദൗത്യമാണ് ഇത്തവണത്തെ മലങ്കര ഓർത്തഡോക്സ് ഫാമിലി ആൻഡ് യൂത്ത്  കോൺഫറൻ സിന്റെ ലക്ഷ്യമെന്ന് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ നിക്കോളോവോസ്.

സൗഹൃദത്തിന്റെ കൂട്ടായ്മയ്ക്കാണ് മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം വീണ്ടും വേദിയാവുന്നത്. ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തെ സംബന്ധിച്ചിടത്തോ ളം ആത്മീയ നിറവിന്റെ മറ്റൊരു നവോത്ഥാന ദിനം കൂടിയാണ് ഇപ്പോൾ നടക്കാൻ പോകുന്നത്.സമകാലിക സംഭവങ്ങളുടെയൊക്കെ പശ്ചാത്തലത്തിൽ മാറി കൊണ്ടിരിക്കുന്ന ലോകത്തിൽ ‍ വിശ്വാസങ്ങൾക്കും മൂല്യങ്ങൾക്കും നാശം നേരിട്ടു കൊണ്ടിരിക്കുന്ന വേളയിൽ ഇത്തരമൊരു കോൺഫറൻസ് അനിവാര്യമാണ്. അത് തികച്ചും അനുയോജ്യമായ വിധത്തിൽ ഇവിടെ രൂപകൽപന ചെയ്തിരിക്കുന്നു. മാറി കൊണ്ടിരിക്കുന്ന യുവനജങ്ങളുടെ ആത്മീയ താത്പര്യങ്ങൾക്കു കൂടി മുൻതൂക്കം നൽകിയാണ് ഇത്തവണ കോൺഫറൻസ് നടക്കുക.

അവരിലേക്ക് ആത്മ വിശുദ്ധിയുടെ പൊൻപ്രാവിനെ സ്വീകരിക്കാൻ തക്കവിധം ഈ കോൺഫറൻസ് ഉപയുക്തമാകുമെന്നും നമുക്കു വിശ്വസിക്കാം. പ്രതിസന്ധികൾ മറികടക്കാൻ ഇത്തരം കൂട്ടായ്മകൾ വഴിതെളിക്കുമെന്നും അച്ചടക്കമുളള ജീവിതശൈലിയിലൂടെ കുടുംബ ജീവിതത്തിൽ വിജയിക്കാൻ ഭദ്രാസന കുടുംബാംഗങ്ങളെ പ്രാപ്തരാക്കുകയാണ് ഫാമിലി കോൺഫറൻസ് ലക്ഷ്യമിടുന്നതെന്നും മാർ നിക്കോളോവോസ് പറഞ്ഞു. ആത്മീയവും മാനസികവുമായ വളർച്ചയും വ്യക്തി ജീവിതത്തിൽ ആത്മവിശ്വാസവും വളർത്താൻ
കോൺഫറൻസ് വഴി തെളിക്കട്ടെയെന്ന് മെത്രാപ്പോലീത്ത ആശംസിച്ചു.

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി – വായിക്കുക  

മാനസാന്തരം ദൈവത്തിങ്കലേക്കുളള വഴി എന്നതാണ് ചിന്താവിഷയം. മാനസാന്തരത്തിന് തയ്യാറാവുന്ന ഒരു തലമുറയ്ക്ക് മാത്രമേ ആത്മീയമായ ഉയിർപ്പിന്റെ ഫലം ലഭിക്കുകയുളളൂ. ഇതിന്റെ സമകാലിക പ്രസക്തിയും സാമൂഹികമായുളള സഭയുടെ ഇടപെടലുകളിലും ഇവിടെ ചർച്ചാവിധേയമാകുന്നു. നമ്മുടെ കൂട്ടായ്മകളിലും കുടുംബങ്ങളിലും സൗഹൃദങ്ങളിലും സംഭവി ച്ചിരിക്കുന്ന തകർച്ചയുടെ ആക്കം കുറയ്ക്കുന്നതിനും നമുക്ക് തന്നെ മാറി ചിന്തിക്കുന്ന തിനും സമാധാനത്തിന്റെയും ശാശ്വത ശാന്തിയുടെയും അന്തരീക്ഷം സംജാതമാക്കുന്നതിനും ഈ കോൺഫറൻസ് മാറുമെന്നും ഉറപ്പുണ്ടെന്നും മെത്രാപ്പോലീത്താ പറഞ്ഞു.

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ്: പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ജൂലൈ 13 ബുധൻ മുതൽ 16 ശനി വരെ അപ്സ്റ്റേറ്റ് ന്യൂയോർക്കിലുളള എലവൻസിൽ ഒാണേഴ്സ്
ഹേവൻ റിസോർട്ടിൽ നടക്കുന്ന മലങ്കര ഒാർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നവർക്കുളള വിവിധ നിർദ്ദേശങ്ങൾ സംഘാടകർ പുറപ്പെടുവിച്ചു. കോൺഫറൻസ് വിജയത്തിനു വേണ്ടി ഇവയെല്ലാം കൃത്യമായി പാലിക്കണമെന്ന് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ നിക്കോളോവോസ് നിർദ്ദേശിച്ചു. ഡോ. യുഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തയാണ് കീനോട്ട് സ്പീക്കർ. യുവജനങ്ങ ളുടെ സെക്ഷന് എലിസബത്ത് ‍ജോയിയും, സൺഡേ സ്കൂൾ കുട്ടികളുടെ സെക്ഷന് ഫാ. ക്രിസ്റ്റഫർ മാത്യുവും നേതൃത്വം നൽകും.

കോൺഫറൻസിനെത്തും മുൻപേ രജിസ്ട്രേഷൻ ഉറപ്പാക്കണമെന്നു സംഘാടകർ അറിയിക്കുന്നു. ഡോ. ജോളി തോമസ്. ജീമോൻ വർഗീസ് എന്നിവർക്കാണ് ചുമതല. ഇവരുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ കാര്യം ഉറപ്പാക്കേണ്ടതുണ്ട്. ഫോണിലോ, ഇമെയിൽ വിലാസത്തിലോ രജിസ്ട്രേഷൻ കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. അനു ജോസഫിനാണ് കോണ്‍ഫറൻസി നോടനുബന്ധിച്ചുളള എന്റർടെയ്ൻമെന്റ് പരിപാടികളുടെ ചുമതല.

വിശുദ്ധ ബൈബിൾ, കുർബാനക്രമം എന്നിവ നിർബന്ധമായും കോൺഫറൻസിന് എത്തുന്നവർ സ്വന്തം നിലയ്ക്ക് കരുതണം. സ്പോർട്സ് ആൻഡ് ഗയിംസിൽ പങ്കെടുക്കുന്നവർ അതിനു വേണ്ടതായ സാമഗ്രികള്‍– വസ്ത്രങ്ങൾ ഉൾപ്പെടെ ആവശ്യത്തിനു കൊണ്ടുവരണമെന്നു സംഘാടകർ അറിയിച്ചു. ഘോഷയാത്ര, വിശുദ്ധ കുർബാന, ഗ്രൂപ്പ് ഡിസ്കക്ഷൻ എന്നിവയ്ക്ക് വേണ്ടി ഒാരോ ഏരിയയിലെ ദേവാലയങ്ങളില്‍ നിന്നുമുളളവർ അതാത് നിറങ്ങളിലുളള വസ്ത്രങ്ങൾ ധരിക്കണം.

ജൂലൈ 13 ബുധനാഴ്ച രണ്ടു മുതൽ രജിസ്ട്രേഷൻ കൗണ്ടർ തുറക്കും. രജിസ്ട്രേഷൻ കൺഫർമേഷൻ കത്ത് ഇവിടെ ഈ അവസരത്തിൽ കാണിക്കണം. ചെക്ക് ഇൻ പായ്ക്കറ്റ് സ്വന്തമാക്കിയതിനു ശേഷം അനുവദിക്കപ്പെട്ട മുറികളിലേക്ക് പോകാവുന്നതാണ്. റൂമിന്റെ കീ, നെയിം ബാഡ്ജ് എന്നിവ പായ്ക്കറ്റിൽ ലഭ്യമാവും. റിസോർട്ടിലെ കോമണ്‍ പാർക്കി ഏരിയയിൽ നിന്നും കോൺഫറൻസിൽ പങ്കെടുക്കുന്നവർ തങ്ങളുടെ വാഹനം ഒരോരുത്തർക്കും അനുവദിച്ച മുറികൾക്ക് ഏറ്റവുമടുത്ത സമീപത്തേക്ക് പാർക്ക് ചെയ്തു ലഗേജുകള്‍ ഇറക്കാവുന്നതാണ്. റീഫണ്ടുകൾ എന്തെങ്കിലുമുണ്ടെങ്കില്‍ വ്യാഴാഴ്ച രാവിലെ തന്നെ അത് തിരികെ ഏൽപ്പിക്കുമെന്നും രജിസ്ട്രേഷൻ കമ്മിറ്റി അറിയിച്ചു.

ലോബിയിൽ നിന്നും വൈകിട്ട് ആറിനാണു ഘോഷയാത്ര ആരംഭിക്കുന്നത്. ഇത് വർണ്ണാഭവും
നിറപ്പകിട്ടാർന്നതുമായ വിധത്തിൽ മനോഹരമാക്കാൻ ഒാരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. കറുത്ത പാന്റും വെളുത്ത ഷർട്ടും ടൈയുമാണ് പുരുഷന്മാരുടെ വേഷം. ഒാരോ ഏരിയകൾക്കും നിശ്ചയിച്ചിരിക്കുന്ന വര്‍ണ്ണത്തിലുളള ടൈ വേണം ഉപയോഗിക്കാൻ. സാരികളും സൽവാറുകളും സ്ത്രീകൾക്ക് ഉപയോഗിക്കാം. ഒാരോ ഏരിയയുമായി ബന്ധപ്പെട്ട നിറങ്ങൾ തിരഞ്ഞെടുക്കാം, കോൺഫറൻസിനോടനുബന്ധിച്ച് നിശ്ചയിച്ചിട്ടുളള ഡ്രസ് കോഡ് പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

ബുധനാഴ്ച അത്താഴത്തോടെയാണ് കോൺഫറൻസിലെ ഭക്ഷണക്രമീകരണം നിശ്ചയിച്ചിരിക്കുന്നത്. ഇത് ശനിയാഴ്ച ബ്രഞ്ചോടു കൂടി അവസാനിക്കും. ബുധനാഴ്ച അത്താഴം വൈകിട്ട് അഞ്ചിനു തുടങ്ങി ആറിന് അവസാനിക്കും. വൈകിയെത്തുന്നവർ ഭക്ഷണകാര്യ ത്തിൽ സ്വന്തം ക്രമീകരണം ഏർപ്പെടുത്തേണ്ടതാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കുട്ടികൾ ക്ക് വേണ്ടി വിവിധ പരിപാടികൾ കോൺഫറൻസിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷി തത്വത്തിന് കോൺഫറൻസ് ഏറെ പ്രാധാന്യം പ്രാധാന്യ കൽപിച്ചിട്ടുണ്ട്. ഫ്രീടൈമിൽ നീന്താൻ പോകുന്ന കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ ഏറെ ശ്രദ്ധിക്കണമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

ഫാ. വിജയ് തോമസ് (കോ ഒാർഡിനേറ്റര്‍), ഡോ. ജോളി തോമസ് (ജനറൽ സെക്രട്ടറി), ജീമോൻ
വറുഗീസ് (ട്രഷറാർ), ലിൻസി തോമസ് (സുവനീർ ചീഫ് എഡിറ്റർ), ഡോ.സാക്ക് സഖറിയ (സുവനീർ ഫിനാൻസ് കമ്മറ്റി ചെയർ) എന്നിവരാണ് പ്രധാന കമ്മറ്റിയംഗങ്ങൾ. എം.ജി.ഒ.സി.എസ്.എം, മാർത്തമറിയം വനിതാ സമാജം, സൺഡേ സ്കൂൾ, ഗ്രോ മിനിസ്ട്രി തുടങ്ങിയ ആത്മീയ പ്രസ്ഥാനങ്ങളുടെ നേതാക്കളും കോൺഫറൻസ് വിജയത്തിലെത്തിക്കാൻ ഭാരവാഹികളോട് ചേർന്നു പ്രവർത്തിക്കുന്നു. ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് ഫാമിലി കോൺഫറൻസ് നടത്തുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:

Fr. Vijay Thomas(Coordinator) 732-766-3121
Dr. Jolly Thomas (General Secretary)- 908-499-3524
Mr. Jeemon Varghese (Treasurer)-201-563-5550
or email: familyandyouthconference@gmail.com

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് : ‘കോൺഫറൻസ് ക്രോണിക്കിൾ’ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു

chronicle01.jpg.image.784.410

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ വിശേഷങ്ങൾ ലഭ്യമാക്കുന്നതിനായി ‘കോൺഫറൻസ് ക്രോണിക്കിൾ’ എന്ന പേരിൽ എല്ലാ ദിവസവും ന്യൂസ് ബുളളറ്റിൻ പുറത്തിറക്കുന്നു. ഇതിനുളള ക്രമീകരണങ്ങൾ പൂർത്തിയായതായി കോർഡിനേറ്റർ ഫാ. വിജയ് തോമസ് അറിയിച്ചു. കഴിഞ്ഞ വർഷം ഹിറ്റായ ന്യൂസ് ലെറ്ററിന് ‘കോൺഫറൻസ് ക്രോണിക്കിൾ’ എന്നു പേരിട്ടത് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ നിക്കോളോവോസ് ആണ്.

കഴിഞ്ഞ നാലു വർഷങ്ങളായി ന്യൂസ് ലെറ്റർ കോൺഫറൻസിനോടനുബന്ധിച്ച് പ്രസിദ്ധീ കരിക്കുന്നുണ്ട്. ഓരോ ദിവസത്തെയും പരിപാടികളെക്കുറിച്ചും പിറ്റേന്നത്തെ ഷെഡ്യൂളിനെ ക്കുറിച്ചും വിശദ വിവരങ്ങൾ ഉൾക്കൊളളിച്ചു കൊണ്ടാണ് വർണ്ണഭംഗിയോടെ ന്യൂസ് ലെറ്റർ പുറത്തിറങ്ങുന്നത്. കോൺഫറൻസ് ക്രോണിക്കിളിന്റെ പ്രസിദ്ധീകരണത്തി നായി എലൻവിൽ ഓണേഴ്സ് ഹേവൻ കോൺഫറൻസ് വേദിയോടു ചേർന്ന് ആധുനിക സജ്ജീകര ണങ്ങൾ നിറഞ്ഞ മീഡിയ സെന്റർ പൂർണ്ണ സജ്ജമാക്കും. എല്ലാ ദിവസവും ബെഡ് കോഫിയോടൊപ്പം രാവിലെ ആറ് മണിക്ക് കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാക്കുന്ന വിധത്തിലാണ്

ന്യൂസ് ബുളളറ്റിൻ പ്രസിദ്ധീകരിക്കുന്നത്. ഇതിനു വേണ്ടി ജോർജ് തുമ്പയിൽ ചീഫ് എഡിറ്ററായി ഒരു പ്രത്യേക ടീം പ്രവർത്തിക്കും. ഫാ. പൗലോസ് ടി. പീറ്റർ, റവ. ഡോ. വർഗീസ് ഡാനിയൽ, ഫാ.
ഷിബു ഡാനിയൽ, വർഗീസ് പ്ലാമ്മൂട്ടിൽ, ഫിലിപ്പോസ് ഫിലിപ്പ്, വർഗീസ് പോത്താനിക്കാട്, മാത്യു സാമുവൽ, ലിൻസി തോമസ് എന്നിവരാണ് ഓൺസൈറ്റ് പബ്ലിക്കേഷൻ കോൺട്രിബ്യൂട്ടിങ് എഡിറ്റേഴ്സായി പ്രവർത്തിക്കുന്നത്.

കോൺഫറൻസിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനിയർ ഒന്നാം ദിവസം ഉദ്ഘാടന
സമ്മേളനത്തോടനുബന്ധിച്ച് പ്രകാശിപ്പിക്കുമെന്ന് സുവനിയർ ചീഫ് എഡിറ്റർ ലിൻസി തോമസ്, ബിസിനസ് മാനേജർ ഡോ. സാക്ക് ജി. സഖറിയ എന്നിവർ അറിയിച്ചു.

error: Thank you for visiting : www.ovsonline.in