തുവാനീസാ – ഭാഗ്യവതി _എബി മാത്യു കൊഴുവല്ലൂര്‍
കാത്തിരിപ്പിന്റെ നാളുകള്‍ക്ക് വിരാമം – പെൺ കുഞ്ഞാണ് – വാക്ക് പാലിക്കപ്പെടുവാന്‍ ഉള്ളതാണ് – വാക്ക് വാക്കാണ് – അത് ദൈവത്തോടാകുമ്പോള്‍ ഉറപ്പു കൂടും. ഇനി ശിഷ്ടായുസ് അവനോടൊപ്പം – തന്റെ ചിന്തയും, ഭാവഭേദങ്ങളും, പ്രണയവുമെല്ലാം അവനില്‍ തന്നെ സാഷ്ടാംഗം സമര്‍പ്പിച്ച് അവിടുത്തെ അള്‍ത്താരയ്ക്ക് മുൻപിൽ ആ പെൺകൊടി തന്റെ ജീവിതം അവിടെ ആരംഭിക്കുകയായി രുന്നു . ആ സമര്‍പ്പണം വല്ലാണ്ട് ഇഷ്ടപ്പെട്ടതുപോലെ തോന്നി അതെ, തോന്നലല്ല . അതാണ് സത്യം അല്ലെങ്കിൽ പിന്നെ നാട്ടിലെ തമ്പുരാട്ടിമാർ അണിഞ്ഞൊരുങ്ങി പട്ടുടയാടയുമായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നിട്ടും ഈ കൊച്ചു പെൺകുട്ടിയെ തന്നെ തിരഞ്ഞെടുക്കില്ലല്ലോ? അവളുടെ അലങ്കാരം വിനയവും, ഭക്തിയും മാത്രം ആയിരുന്നു. ഭ്രമിച്ചുപോയി ആ വരവ് – കന്യാവൃതം നോറ്റു. ഭക്തിയോടുകൂടി ജീവിക്കു ഒരു പെൺകുട്ടിയുടെ മുറിയില്‍ അനുവാദത്തിനുപോലും കാത്തുനില്‍ക്കാതെ കയറി ചെല്ലുന്നതു എന്തായാലും മാന്യതയല്ല. അത് അവളുടെ മുഖത്ത് തെളിഞ്ഞുകാണാം. എങ്കിലും വന്നയാൾ നിസ്സാരക്കാരന്‍ അല്ല. അത് ആ ആദ്യവന്ദനത്തില്‍ നിന്ന് തന്നെ ഗ്രഹിച്ചു. “കൃപ ലഭിച്ചവളെ “ ആ വിളിയില്‍ തന്നെ ആ അപരിചിതനോടുള്ള ദേഷ്യം എല്ലാം കണ്ണിമയ്ക്കും നേരത്തിൽ അലിഞ്ഞുപോയതുപോലെ. അവന്റെ വരവിന്റെ ഉദ്ദേശം ഒരു പരിചയപെടുത്തലോടു കൂടെ വിവരിച്ചു. തനിയ്ക്ക് ഉണ്ടായ ജാള്യത മറയ്ക്കാന്‍ അവള്‍ നന്നേ പാടുപെടുതുപോലെ തോന്നി . അവന്‍ വാചാലനാവുകയാണ്. പെട്ടന്ന് ആ വാക്കുകള്‍ അവന്റെ വായില്‍ നിന്നും അവള്‍ കേട്ടത് . അദ്ദേഹം പറയുത് മുഴുവന്‍ കേള്‍ക്കാന്‍ കഴിയുില്ല. അല്ല ശ്രദ്ധിക്കാന്‍ കഴിയുില്ല എതാണ് ശരി. കണ്ണില്‍ ഇരുട്ടു കയറുതുപോലെ, ശരീരം ആകെ വിയർക്കുന്നു എന്തൊക്കെയോ ചിന്തകള്‍ അവളുടെ മനസ്സിലൂടെ കടുപോയി. താന്‍ ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ പോകുന്നു പോലും. സ്വപ്നം കാണുകയാണോ? അവള്‍ക്ക് അവളെ തന്നെ വിശ്വസിക്കാന്‍ പ്രയാസം തോന്നി . ശരീരവും മനസ്സും മുഴുവനായി യാഹില്‍ സമര്‍പ്പിച്ചു കന്യാവൃതം എടുത്ത് കഴിയു താന്‍ ഗര്‍ഭിണിയാകാന്‍ പോകുന്നു പോലും . പരിഭ്രമം വിടാതെ തന്നെ അവള്‍ ചോദിച്ചു. ഒരു പുരുഷന്റെ നിഴല്‍പോലും എന്റെ ദേഹത്ത് വീഴാന്‍ ഇടവരുത്താതെ ജീവിക്കുന്ന ഞാൻ , ഇത് എങ്ങനെ സംഭവിക്കും? അവന്‍ മറുപടി പറഞ്ഞു. കൂപ്പുകൈകളോടെ നിന്ന് വിങ്ങിവിങ്ങിക്കരഞ്ഞു ആ പെൺകൊടി , ചുണ്ടുകള്‍ എന്തോ പിറുപിറുക്കുതുപോലെ തോന്നി .
ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത ജീവിത അനുഭവത്തിലേക്കുള്ള ജൈത്രയാത്ര ആരംഭിക്കുകയായിരുു അവള്‍. എല്ലാത്തിനും കൂട്ടായി അദ്ദേഹവും, മൂകസാക്ഷിയായി. നീതിമാന്‍ എന്ന് മാത്രം പറഞ്ഞാല്‍ പോരാ, അത്രയ്ക്ക് ശുദ്ധനായ ഒരു മനുഷ്യന്‍, പരമാര്‍ത്ഥഹൃദയത്തിന്റെ ഉടമ. സഖിയായി കൂടെ നടന്നു ആശ്വസിപ്പിച്ചു. മനസ്സ് അപമാനഭാരത്താല്‍ വിങ്ങിനീറുമ്പോഴും ആ മനുഷ്യന്‍ ചിരിക്കാന്‍ ശ്രമിച്ചു. അവളുടെ മുമ്പില്‍. അത്രയ്ക്ക് അവളെ കരുതി, കാലം തികയാറായി. യാത്രയ്ക്ക് സമയമായി. നല്ല വഴിദൂരമുണ്ട്. പുറത്തിറങ്ങി നോക്കി. മഞ്ഞ് ഉണ്ട്. തണുപ്പാണ്. മടിയനായി കിടക്കുന്നു കഴുത. “കിടന്നാൽ എങ്ങനാ, നമുക്ക് കുറെദൂരം പോകാനുണ്ട്. ” അദ്ദേഹം ആ മിണ്ടാപ്രാണിയോട് കിന്നാരം പറഞ്ഞ് എണീപ്പിച്ചു. അവള്‍ പോകാന്‍ തയ്യാറായി. നല്ല ക്ഷീണമുണ്ട്. നിറവയറുമായി ഇത്രയും ദൂരം. പോകാതിരിക്കാന്‍ കഴിയില്ലല്ലോ? അവർ മെല്ലെ നടുനീങ്ങി. മഞ്ഞുമൂടിയ ആ നിലാവിലൂടെ- “അതെ ഒന്ന് ഇരിക്കണം. വല്ലാത്ത വേദന” അവള്‍ പറഞ്ഞു. ഈ ഗ്രാമത്തില്‍ – പരിചയമില്ലാത്ത ഈ സ്ഥലത്ത് നാം എന്തു ചെയ്യും. അവര്‍ പരസ്പരം പറഞ്ഞു. പലരും കണ്ടും കാണാതെയും പോയി. ചിലരുടെ സംസാരവും ,നോട്ടവും വല്ലാതെ ഹൃദയത്തെ വേദനിപ്പിച്ചു . പാവം മിണ്ടാപ്രാണികള്‍ അവര്‍ക്ക് ഒരു പരിഭവം ഇല്ല. അവരുടെ സ്ഥലം അപഹരിച്ചതിന്. പശുക്കുട്ടികളെ തള്ളപ്പശു മാറ്റി നിര്‍ത്തി. ആ വഴിപോക്കരെ സ്വീകരിച്ചു. അവള്‍ ആ തൊഴുത്തിന്റെ കോണില്‍ കിടന്നു . തൊഴുത്തിന് പുറത്ത് പരവശനായി ആ മദ്ധ്യവയസ്‌കന്‍ നിൽക്കുന്നു . സഹായിക്കാന്‍ ആരും വരുന്നില്ല. പെട്ടന്ന് ഒരു കുഞ്ഞിന്റെ കരച്ചില്‍ ,അദ്ദേഹം ഓടിയെത്തി. ആൺകുഞ് , നല്ല ഓമനത്തം ഉള്ള കുഞ്ഞ്. ആ മിണ്ടാപ്രാണികള്‍ വലിയ പുല്‍തകിടിയില്‍ അഴിച്ചുവിടുമ്പോള്‍ ഉണ്ടാകുന്നതുപോലെ ആഹ്ലാദം കൊണ്ട് വീർപ്പുമുട്ടി. ആകാശത്തിലെ നക്ഷത്രങ്ങള്‍ പതിവിലും കൂടുതല്‍ മിന്നി തിളങ്ങി, ദൂരെനിന്നുപോലും ആളുകള്‍ കുഞ്ഞിനെ കാണാന്‍ വന്നു . വന്നവർ എല്ലാം പറഞ്ഞു “ഭാഗ്യവതി.” നെരിപ്പോടു പോലെ കത്തിയെരിഞ്ഞ നാളുകള്‍ക്ക് കിട്ടിയ പ്രതിഫലമാണോ ഈ നാമകരണം. ആ തീ തിന്നതിനു ഈ പേര് മതിയാകുമോ പകരം വയ്ക്കാന്‍.? അതുപോലെ നീറിയിട്ടുണ്ട് ചെറുപ്രായത്തില്‍ ഈ പാവം പെൺകുട്ടി .
ഗ്രീഷ്മവും ശിശിരവും ,ഹേമന്തവുമെല്ലാം മാറിമാറി വന്നു . അത്തി തളിര്‍ത്തു, മുന്തിരിവള്ളി പൂവിട്ടു . അവളെ കണ്ടാല്‍ ഇപ്പോഴും ആരും പറയില്ല. 33 1/2 വയസ്സുള്ള ഒരു മകന്റെ അമ്മയാണെ്. അത്രയ്ക്ക് ഉണ്ട് ആ മുഖകാന്തി. പ്രാര്‍ത്ഥനയുടെയും താഴ്മയുടെയമെല്ലാം തായ്‌വേര് ഉള്‍പ്പടെ ചതച്ച് പിഴിഞ്ഞ ഔഷധക്കൂ ട്ടു നന്നേ തേച്ച്പിടിപ്പിച്ചിട്ടുണ്ട്. അല്ലാതെ ആ മുഖത്ത് ഇത്രയ്ക്ക് തിളക്കം വരാന്‍ വേറെ വഴിയില്ല.
സന്തോഷത്തിന്റെ നാളുകള്‍ക്ക് അധികം ആയുസ്സ് ഉണ്ടായില്ല. ഉഷ്ണക്കാറ്റ് ചൂളം വിളിച്ചു. ശരീരത്തില്‍ അത് വല്ലാത്ത നീറ്റല്‍ തോന്നുന്നപോലെ . ആകെ ഒരു മൂകത .. അന്ന് കണ്ണില്‍ കയറിയ ഇരുട്ടു വീണ്ടും വന്നത് പോലെ. എന്തോ സംഭവിക്കാന്‍ പോകുതുപോലെ ഒരു തോന്നൽ . എന്താണ് എന്നറിയില്ല. എങ്കിലും അവള്‍ ശാന്തയായി. മനസ്സിനെ ശാന്തമാക്കി. അത്രയ്ക്ക് അവള്‍ പരിചയിച്ചുകഴിഞ്ഞു ജീവിതത്തില്‍ എല്ലാം. ചുണ്ടുകള്‍ എന്തോ പിറുപിറുത്തുകൊണ്ടിരിക്കുന്നു പെട്ടന്ന് ഒരു ആരവം കേള്‍ക്കുതുപോലെ. അതെ കൂട്ട നിലവിളിയാണ്. സ്വന്തം വിഷമത്തെക്കാള്‍ അവള്‍ക്ക് പ്രയാസം തോന്നിയിട്ടുള്ളത് മറ്റുള്ളവരുടെ വിഷമത്തിലാണ്. അതാണല്ലോ കല്യാണത്തിന് പോയിട്ടുപോലും അവരുടെ പ്രയാസം കണ്ട് മിണ്ടാതിരിക്കാന്‍ കഴിയാതെ പോയത്. അവൾ ഇട്ടിരിക്കുന്ന തുണിയോടുകൂടി തെരുവിലേക്കു ഓടി. അപ്പോഴും അവളുടെ ചുണ്ടുകള്‍ എന്തോ മന്ത്രിച്ചുകൊണ്ടിരുന്നു . പെട്ടന്ന് അവള്‍ നിന്നു .വല്ലാതെ കിതയ്ക്കുന്നുണ്ട്. പക്ഷേ നിന്നതു അതുകൊണ്ടല്ല. ആ കാഴ്ച കണ്ടാണ്. ദേഹത്ത് അവള്‍ തൊട്ടു നോക്കി. താന്‍ സ്വപ്നം കാണുകയാണോ? അല്ല, സ്വപ്നമല്ല. താന്‍ ആറ്റുനോറ്റ് വളര്‍ത്തിയ തന്റെ ഏകജാതനായ മകന്‍ . മുൻപോട്ടു നീങ്ങണം എന്നുണ്ട് . കാലുകൾക്കു വല്ലാത്ത ഭാരം, വഴിയരികിലെ ഭിത്തിയില്‍ പിടിച്ച് അവള്‍ നിന്നു . കണ്ണില്‍ നിന്ന് കണ്ണുനീര്‍ മുത്തുകള്‍ പോലെ താഴേയ്ക്ക് വീണു. തന്റെ മടിയില്‍ കിടന്നു മുലപ്പാല്‍ കുടിച്ചവന്‍, താന്‍ താരാട്ടു പാടിയുറക്കിയവന്‍ ഇതാ തെരുവില്‍ ഒരു അന്യനെപ്പോലെ വീണുകിടക്കുന്നു. ആ അമ്മ വിങ്ങി കരഞ്ഞു. എഴുല്‍േക്കാന്‍ പോലും കഴിയുില്ല.” ഭാഗ്യവതി “എന്ന പേരിന് ഇത്രയും അര്‍ത്ഥവ്യാപ്തി ഉണ്ടോ? ആവോ? ഇപ്പോഴും ആ ചുണ്ടുകള്‍ എന്തോ പിറുപിറുക്കുന്നുണ്ട്. അവര്‍ അവനെ എവിടെയാണ് കൊണ്ടുപോകുന്നത് ? എന്താണ് അവന്‍ ചെയ്ത തെറ്റ്? താന്‍ അങ്ങനെയല്ലല്ലോ അവനെ വളര്‍ത്തിയത്. ആ പുരുഷാരത്തോട് ഒപ്പം അവളും അവന്റെ പിന്നാലെ പോയി. ഒരു നാട് മുഴുവന്‍ ഉണ്ട്. വഴിയെല്ലാം ജനസാന്ദ്രമായി. ആരാലും അറിയപ്പെടാത്തവളെപ്പോലെ വിങ്ങു മനസ്സുമായി ആ അമ്മയും നടുനീങ്ങി. ഒരു മലയുടെ മുകളിലേക്ക്. അവള്‍ വല്ലാതെ തളർന്നു മകന്റെ കാൽച്ചുവട്ടിൽ ഇരുന്നു .തന്റെ ചുറ്റും കുറെ ആളുകൾ ഉണ്ട്. ഒരു ശബ്ദം കേട്ട് ആ അമ്മ നോക്കുമ്പോള്‍ ആകാശത്തിനും ഭൂമിക്കും നടുവില്‍ തന്റെ മകന്‍ … ആ പാദരുവിന്ദത്തിൽ കിടന്നു അവള്‍ വിങ്ങി. എന്റെ മകനേ നിനക്ക് എന്തുപറ്റി. എന്താണ് നിനക്ക് സംഭവിച്ചത്? ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങള്‍ ആ അന്തരീക്ഷത്തില്‍ മുഴങ്ങി. ഒരു കൈ അവളുടെ തോളില്‍ സ്പർശിച്ചത് പോലെ തോന്നി . ആ അമ്മ മെല്ലെ തലപൊക്കി നോക്കി. മകന്റെ സുഹൃത്ത്. വാ അമ്മേ നമുക്ക് പോകാം. ആ അമ്മയെ അവന്‍ താങ്ങിയെടുത്ത് മലയിറങ്ങി. അവന്‍ ആ അമ്മയെ കരുതി. മകനെപ്പോലെ നോക്കി. മകനെ അടക്കിയ കല്ലറയിലെ കല്ലുമാറ്റി അവന്‍ പുറത്തുവന്നു എന്ന് അറിഞ്ഞ നിമിഷം അവന്‍ അമ്മയെ തന്റെ മാറോട് ചേര്‍ത്തുപിടിച്ചു. രണ്ടുപേരും സന്തോഷത്താല്‍ നിലവിളിച്ചു. അവന്‍ ആ അമ്മയോട് പറഞ്ഞു. അമ്മേ നീ ഭാഗ്യവതി. അതെ ശരിക്കും ആ അമ്മ ഭാഗ്യവതി തന്നെ. മരണത്തെ ജയിച്ചവന്റെ ‘അമ്മ ഇത്ര വലിയ ” വാള്‍ “കടന്നിട്ടും തളരാതെ നിന്നവൾ ഭാഗ്യവതി തന്നെ .
വയസ്സ് 92 ആയി. കാലചക്രം ആ അമ്മയുടെ ശരീരത്തില്‍ ചുളിവുകള്‍ വീഴ്ത്തി. എങ്കിലും മുഖതേജസ് ഇപ്പോഴും പഴയതുപോലെ തന്നെ ആ ചുണ്ടുകള്‍ക്ക് അനക്കം നിലക്കുനില്ല , എന്തൊക്കെയോ പിറുപിറുക്കുന്നു മാളികമുറിയുടെ വെളിച്ചം മെല്ലെ താഴ്ത്തി. എല്ലാവരും കിടക്കാന്‍ ഉള്ള തത്രപ്പാടിലാണ്. ആ അമ്മയും കിടന്നു . റാന്തല്‍ തിരി താണു. എങ്കിലും മുറിയില്‍ പ്രകാശം മറയാതെ നിന്നു അമ്മയെ വിട്ടു മറ്റ് മുറികളിലേക്ക് പോകുവാന്‍ അവര്‍ക്ക് തോന്നുന്നില്ല . എന്തോ ഒരു മൂകത പോലെ. അവര്‍ അമ്മയുടെ കിടക്കയ്ക്ക് അരികെ നിന്നു അമ്മ അപ്പോഴും എന്തോ പിറുപിറുത്തുകൊണ്ടിരുന്നു. പതുക്കെ ആ ചുണ്ടുകള്‍ നിശ്ചലമായതുപോലെ. ആ സൂര്യതേജസ് ഗോളഗോളത്തിന്റെ അപ്പുറത്തേക്ക് മറയാന്‍ വെമ്പല്‍ കൊണ്ടു. ചുറ്റും കണ്ണോടിച്ചു. അദ്ദേഹം വന്നില്ലേ ? പതറിയ ശബ്ദത്തില്‍ ആ അമ്മ ചോദിച്ചു. എല്ലാവരെയും കണ്ടു. അവനെ കൂടെ കണ്ട് കണ്ണടയണമെന്ന് താന്‍ ആഗ്രഹിച്ചു. അവരുടെ മുഖം ഖനീഭവിച്ചു. ആര്‍ക്കും മറുപടിയില്ല. ആ ശബ്ദം നിശ്ചലമായി. ആ ദിവ്യജ്യോതി വാനിലേക്ക് ഉയർന്നുപൊങ്ങി ….തന്റെ പ്രിയ മകന്റെ അടുത്തേക്കുള്ള യാത്ര വായുമണ്ഡലത്തിലെ ആ യാത്രക്കിടയിലും ആ കണ്ണുകള്‍ ആരെയോ തിരയുതുപോലെ. അതെ അദ്ദേഹത്തെ തന്നെ , അവനെ കൂടി കാണാതെ പോകുവാന്‍ കഴിയില്ല. അത് ഒരു ആശയാണ്. അമ്മയെ കണ്ട് ആ കൈ ചുംബിക്കാന്‍ അദ്ദേഹവും വല്ലാണ്ട് ആശിച്ചു എന്ന് തോന്നി ആ സംഗമം കണ്ടപ്പോള്‍ – അവള്‍ ഭാഗ്യവതി തന്നെ എല്ലാ തലമുറയും ഇത് തന്നെ പറയും. ഇന്ന് ഭാഗ്യവതി യായ അമ്മയുടെ ഓർമ്മ ദിനം …സകല തലമുറയും ഭാഗ്യവതി എന്ന് വാഴ്ത്തുന്ന അമ്മയുടെ ദീപ്ത മായാ ഓർമ്മ