OVS - Latest NewsOVS-Kerala News

വന്ദ്യ ബര്‍സൌമ്മാ റമ്പാൻ അന്തരിച്ചു

പത്തനാപുരം : പത്തനാപുരം മൌണ്ട് താബോര്‍ ദയറായിലെ വന്ദ്യ ബര്‍സൌമ്മാ റമ്പാച്ചൻ(87) ഇന്നലെ (ജൂലൈ 30) ഉച്ചയ്ക്ക് 12 മണിക്ക് പത്തനാപുരം സെന്‍റ് ജോസഫ് ഹോസ്പിറ്റലില്‍ വെച്ച് കര്തൃസന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ടു. തോമാ മാർ ദീവന്യാസിയോസ് തിരുമേനിയുടെ ശിഷ്യനും മൗണ്ട് താബോർ ദയറായുടെ സീനിയർ അംഗവുമായ അദ്ദേഹം ലളിത ജിവിത സഹയാത്രികനായിരുന്നു. തികഞ്ഞ അധ്വാനിയും, സാധാരണ ജനങ്ങളോട് വളരെ വാത്സല്യവും ഉള്ള പിതാവായിരുന്നു ദയറായില്‍ എത്തിച്ച ഭൌതികശരീരം അഭി.ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലിത്തായുടെ നേതൃത്വത്തില്‍ നടത്തിയ ശുശ്രൂഷകള്‍ക്ക് ശേഷം ഇടത്തിട്ടയിലുള്ള മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാര ശുശ്രൂഷ എന്ന് നടത്തുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മാരാമണ്‍ സ്വദേശിയാണ് വന്ദ്യ റമ്പാച്ചൻ.

error: Thank you for visiting : www.ovsonline.in