60 ലക്ഷത്തിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടെ ഷഷ്ടിപൂര്‍ത്തിയാഘോച്ചു ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ്
”കൊല്‍ക്കത്തയുടെ ഇടയന്‍ ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തയ്ക്ക് ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍റെ പ്രാര്‍ത്ഥനാപൂര്‍വ്വമായ ഷഷ്ടിപൂര്‍ത്തി ആശംസകള്‍”
ഛത്തീസ്ഗഡ് -: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കൊല്‍ക്കത്ത ഭദ്രാസനാധിപന്‍ ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ഷഷ്ടിപൂര്‍ത്തിയിലേക്ക് പ്രവേശിച്ചു.രാവിലെ എം.ജി.എം ചാപ്പലില്‍ മാര്‍ ദിവന്നാസിയോസ് വി.കുര്‍ബാന അര്‍പ്പിച്ചതിനെ തുടര്‍ന്ന് ഭിലായ് എം.ജി.എം സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ഷഷ്ടിപൂര്‍ത്തി ആഘോഷ ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക പ്രമുഖര്‍ പങ്കെടുത്തു.
ഛത്തീസ്ഗഡ് സംസ്ഥാന ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഭിലായ് നഗര്‍ എം.എല്‍.എ യുമായ ശ്രീ. പ്രേം പ്രകാശ് പാണ്ടേ മുഖ്യാതിഥിയായിരുന്നു.ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ(സി.എന്‍. ഐ) ഛത്തീസ്ഗഡ് ഭദ്രാസനാധിപന്‍ ബിഷപ് റോബര്‍ട്ട് അലി മുഖ്യപ്രഭാഷണം നടത്തി.ജോസഫ് മാര്‍ ദിവന്നാസിയോസിന്‍റെ ഷഷ്ടിപൂര്‍ത്തി പ്രമാണിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന ‘വീടി ല്ലാത്തവര്‍ക്ക് വീട്,ആരോഗ്യ-വിദ്യാഭ്യാസ-വിവാഹ സഹായം’ എന്നിങ്ങനെ 60 ലക്ഷം രൂപ യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പദ്ധതി ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.നിര്‍ധന കുടുംബ ത്തിനു വേണ്ടി സൗജന്യമായി പണിക്കഴിപ്പിച്ച ഭവനത്തിന്റെ താക്കോല്‍ദാനം തംരദ വാഞ്ചു സാഹു എം.പി നിര്‍വഹിച്ചു.4 ഭവനങ്ങള്‍ കൂടി നിര്‍മ്മിച്ചു നല്‍കും .വിദ്യാരദന്‍ ഭാസിന്‍ എം.എല്‍.എ വിദ്യാഭ്യാസം സഹായം വിതരണം ചെയ്തു.
എം.പിമാ രായ മുന്‍ കേന്ദ്ര മന്ത്രി കൊടിക്കുന്നേല്‍ സുരേഷ് ,തംരദവാഞ്ചു സാഹു,വിദ്യാരദന്‍ ഭാസിന്‍ എം.എല്‍.എ,ഭിലായ് മേയര്‍ ദേവേന്ദ്ര യാദവ് എന്നിവര്‍ പ്രസംഗിച്ചു.ഭിലായ് സെന്‍റ് തോമസ് മിഷന്‍ സെക്രട്ടറി ഫാ.എം.ജെ.മാത്യു ,ഫാ.കുര്യന്‍ ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .